ഒന്നാം യന്ത്രത്തിന്‍റെ സൂചിക
അഴിച്ചു പണിയുന്നതെങ്ങനെയെന്നു
ഞാന്‍ അയാള്‍ക്ക് പഠിപ്പിക്കുകയായിരുന്നു ..
അയാളുടെ ഒടിഞ്ഞു തൂങ്ങിയ
നീളന്‍ റ്റൈ യുടെ വാല്
അയാളെ തലകീഴായി തൂക്കിക്കൊന്നു !
ഇനി വിമാനം പറപ്പിക്കൂ ..
ഫ്ലൈറ്റ് നമ്പര്‍365 ..
ഞാന്‍ അയാളോട് പറഞ്ഞു !
ഈ മൂന്നാം നിലയില്‍ നിന്നോ ??
നമുക്ക് മുകളിലേയ്ക്ക് പോകാം
പാരപ്പറ്റില്‍ നിന്നും
പറപ്പിക്കാം ..അയാള്‍ !
അല്ലാ ..നിങ്ങള്ക്ക് ഭ്രാന്തായോ ??
ഞാന്‍ പറഞ്ഞത്,
ഈ കംബ്യുടെര്‍ വഴി
പറപ്പിക്കുവാനാണ്
എന്‍റെ അന്ധാളിപ്പിലെയ്ക്കു
ഉയര്‍ന്നു വന്ന അയാളുടെ
നീളന്‍ റ്റൈ !
അയാള്‍ അലറി :
ഇല്ല ഞാന്‍ നിനക്ക് പറഞ്ഞു തരാം
ആമാശയം കത്തുമ്പോള്‍
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുന്നതെങ്ങനെയെന്ന് !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !