പറയാതെപോയ ഒരുപാട്
കാര്യങ്ങള്‍ ഓര്‍ത്ത്
ഒന്നും പറയാതെ അവരിരുന്നു !
കുന്നിന്‍ പുറത്തുകൂടി
കിതച്ചോടിയ ബസ്സിപ്പോള്‍
ചുരമിറങ്ങി സ്വാന്തനിക്കുന്നു ..!
അപ്പുറവുമിപ്പുറവും,
അവള്‍ ഭാര്യ അയാള്‍ ഭര്‍ത്താവ്
പക്ഷെ അവരുടേതല്ലാത്തവര്‍!
അയാള്‍ പറയാനാഞ്ഞപ്പോള്‍
അവളുടെ ഒന്നാമത്തെ പ്രസവത്തിനു
പേറ്റുനോവ് തുടങ്ങിയിരുന്നു !
അയാളുടെ കലങ്ങിയ ഒച്ച
അവളുടെ നിലവിളിയില്‍
മുങ്ങിപ്പോയ് !
എന്നിട്ടും കുഞ്ഞിന്‍റെ
മൂത്രത്തുണി കുത്തിക്കഴുകുന്ന
ഈറന്‍ സന്ധ്യയില്‍
അവള്‍ക്കയാളെ ഓര്‍മ വന്നു!
നാലുമണി പൂവ് പോലെ
വാടിയ അയാളുടെ കണ്ണുകള്‍ ..
പറയാതെപോയതെന്തോ
കേട്ടപോലെ അവളുടെ ഉടല്‍ വിറച്ചു !
ത്രിസന്ധ്യയില്‍ കഴുകാനിറങ്ങരുതെന്നു
അമ്മ ഒച്ചയിട്ടു !
വിറയല്‍ അടങ്ങാത്ത അവള്‍..
മറുപടി തേടുന്ന വാക്കുകള്‍..!
കൈക്കുഞ്ഞും ഉരുളന്‍ പെട്ടിയുമായി
അവള്‍ കുന്നിറങ്ങുന്നു..
അടുത്ത സീറ്റില്‍ രണ്ടു
നാലുമണിപൂവുകള്‍
മിഴി തുറക്കുന്നു !
കേള്‍ക്കാതെ പോയതെന്തോ
കാതില്‍
വീണ്ടും വീണ്ടും ആര്‍ത്തലയ്ക്കുന്നു !
കാര്യങ്ങള്‍ ഓര്‍ത്ത്
ഒന്നും പറയാതെ അവരിരുന്നു !
കുന്നിന്‍ പുറത്തുകൂടി
കിതച്ചോടിയ ബസ്സിപ്പോള്‍
ചുരമിറങ്ങി സ്വാന്തനിക്കുന്നു ..!
അപ്പുറവുമിപ്പുറവും,
അവള്‍ ഭാര്യ അയാള്‍ ഭര്‍ത്താവ്
പക്ഷെ അവരുടേതല്ലാത്തവര്‍!
അയാള്‍ പറയാനാഞ്ഞപ്പോള്‍
അവളുടെ ഒന്നാമത്തെ പ്രസവത്തിനു
പേറ്റുനോവ് തുടങ്ങിയിരുന്നു !
അയാളുടെ കലങ്ങിയ ഒച്ച
അവളുടെ നിലവിളിയില്‍
മുങ്ങിപ്പോയ് !
എന്നിട്ടും കുഞ്ഞിന്‍റെ
മൂത്രത്തുണി കുത്തിക്കഴുകുന്ന
ഈറന്‍ സന്ധ്യയില്‍
അവള്‍ക്കയാളെ ഓര്‍മ വന്നു!
നാലുമണി പൂവ് പോലെ
വാടിയ അയാളുടെ കണ്ണുകള്‍ ..
പറയാതെപോയതെന്തോ
കേട്ടപോലെ അവളുടെ ഉടല്‍ വിറച്ചു !
ത്രിസന്ധ്യയില്‍ കഴുകാനിറങ്ങരുതെന്നു
അമ്മ ഒച്ചയിട്ടു !
വിറയല്‍ അടങ്ങാത്ത അവള്‍..
മറുപടി തേടുന്ന വാക്കുകള്‍..!
കൈക്കുഞ്ഞും ഉരുളന്‍ പെട്ടിയുമായി
അവള്‍ കുന്നിറങ്ങുന്നു..
അടുത്ത സീറ്റില്‍ രണ്ടു
നാലുമണിപൂവുകള്‍
മിഴി തുറക്കുന്നു !
കേള്‍ക്കാതെ പോയതെന്തോ
കാതില്‍
വീണ്ടും വീണ്ടും ആര്‍ത്തലയ്ക്കുന്നു !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !