ചില കാലങ്ങളില്‍ മഴപെയ്യുമെന്നും
കാറ്റടിക്കുമെന്നും
സുനാമിത്തിരകളില്‍ ലോകം
ഒഴുകിപ്പൊകുമെന്നും ചിലര്‍..!
ചില സമയങ്ങളില്‍ ചുട്ടുപൊള്ള്മെന്നും
ഒരു കാക്കത്തണല്‍ പോലുമില്ലാതെ
വിണ്ടുകീറി ജലം കിട്ടാതെ
തങ്ങള്‍ മരിച്ചു പോകുമെന്നും
ഇവര്‍ ഈ റോഡു പണിക്കാര്‍ !
ചില നേരങ്ങളില്‍ വറുത്ത
കപ്പലണ്ടിയ്ക്ക് രുചി
പോരെന്നവര്‍..കൊറിക്കുമ്പോള്‍
ഒരിതില്ലെന്ന് !അന്തരീക്ഷത്തിലേയ്ക്ക്
പാറിപ്പോകുന്നവ..!
ചില ആഘോഷവീടുകളുടെ
പിന്നാംബുറത്തു ഒരില
അന്നമോര്‍ത്തു ഒരു പകലന്തി
തിരിയുമ്പോള്‍ ശൂ ..
ചോറ് തീര്‍ന്നു പൊയ്ക്കൊളൂ
എന്നവര്‍ !
പട്ടിയോട് കടികൂടിയിട്ടെങ്കിലും
ഒരുപിടി അന്നം നല്കാനായില്ലല്ലോ
എന്ന കുപ്പത്തൊട്ടിയുടെ വ്യഥ !
ആഘോഷങ്ങളുടെ മാമോദീസ
കഴിഞ്ഞെന്നും ഇനിയെന്നും,
അവ ഒരു സമുദായത്തിന്റെ
വെന്തിങ്ങ അണിയണമെന്നും അവര്‍!
ഇപ്പുറത്തുമാറിയൊരു
ചന്ദ്രക്കലയും കുരിശും
അമ്പലമുകളിലിരുന്ന്
ആഘോഷങ്ങളുടെ കുപ്പി പൊട്ടിക്കുന്നു !
ഇനിയങ്ങോട്ട് മുടി കുളിപ്പിന്നല്
കെട്ടുന്നത് മണ്ണുണ്ണികള്‍ മാത്രമെന്നവര്‍ !
മുടിയിലും നടയിലുമാണ്
ഫെമിനിസം കോള്‍മയിര്‍
കൊള്ളുന്നതതെന്നും !
എനിക്ക് മാത്രമാണ്
ഉള്‍ക്കാംബുകള്‍ കോര്‍ത്ത
കവിതയുടെ മൊത്ത വിപണിയെന്ന്
അവര്‍ കവികള്‍ കച്ചവടക്കാര്‍ !
ഉള്‍ക്കാമ്പ് മുഴുവന്‍
പുറത്തെയ്ക്കിട്ടിടിവിടൊരു കവി
അത് മോഷ്ടിച്ച് വില്‍ക്കുന്നവര്‍
അവര്‍ കവികള്‍ കച്ചവടക്കാര്‍ !
ആഗോളതാപനം അവര്‍
കൂട്ടം കൂടി മരം നടുന്നു!
രണ്ടു നാള്‍ പിന്നിട്ടപ്പോള്‍
ഭൂഗോള താപനത്താല്‍
ഒക്കെ നീര് വറ്റി വീര ചരമം
പ്രാപിക്കുന്നു !
കൂട്ടം കൂടിയെടുത്ത ഫോട്ടോ ചൂണ്ടി
അവ വളര്‍ന്നു മരങ്ങളായി
എന്നവര്‍ പരിസ്ഥിതി സംരക്ഷകര്‍ !
പറന്നു പോയൊരു പക്ഷി വിതച്ച
വിത്ത് പൊട്ടിയൊരു
വനമുണ്ടായെന്നു കാറ്റ് പൊട്ടിച്ചിരിക്കുന്നു !
കവിതയില്‍ നന്നായിരിക്കുന്നു .....
ReplyDeleteഭാവുകങ്ങള്‍ ... സമയം പോലെ വീണ്ടും വരാം
laal salaam ;D
Delete2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.
ReplyDelete