ആകാശം നിറയെ മേഘക്കിടാവുകള്‍
വാനില്‍ നിറം മാറ്റുന്ന ഇന്ദ്രജാലം !
ഇങ്ങുതാഴെ സ്വപ്നം നിറയുന്ന
രണ്ടു കുഞ്ഞിക്കണ്ണുകള്‍..
എനിക്ക് കണ്ണീരൊഴുകുന്നു..
നിങ്ങള്‍ സ്വപ്നങ്ങള്‍ക്ക്
വിശുദ്ധി തേടുന്നവര്‍!!
എന്‍റെ കാതില്‍ കടലിരമ്പം ..
ഞാന്‍ കടലില്‍ മുഖം ചെര്‍ത്തുറങ്ങുന്നവള്‍..
ആ തിരയിലൂഞ്ഞാലാടി എന്‍റെ
ഹൃദയം പോയ്മറയുന്നു.. !
നീ വേദനിപ്പിക്കാതെ മുറിവേല്‍പ്പിക്കുക
എന്‍റെ തണ്തണുത്ത നാഡിയിലൂടെ
പതഞ്ഞ്ഴുകുന്ന നിന്‍റെ ക്രൂരാവേശം
എനിക്ക് തണുക്കുന്നു !
കാക്കത്തൊള്ളായിരം കഥകളില്‍
ഭ്രമിച്ചുറങ്ങിയ ഇന്നലെകള്‍..
ഞാന്‍ രാജകുമാരി..എന്‍റെ
വര്‍ണ്ണ ഉടുപ്പുകള്‍..മഞ്ഞു മൂടിയ
മലനിരകള്‍..നീ എന്നെ ഒരു ചുംബനത്താല്‍
ഉണര്‍ത്തിയ സുന്ദരന്‍..!
ഹോ ആര്‍ക്കിമിഡീസ്
നീ കണ്ടെത്തിയത് എനിക്കിനിയും
കണ്ടെത്താനായിട്ടില്ല !
അസ്ഥിരമായ എന്‍റെ ഓര്‍മ്മകളില്‍
നിനക്ക് പ്രഥമ സ്ഥാനം..!
ഓ.. ഹാ ഞാന്‍ പറന്നു
പോകുന്നൊരു തുമ്പി!!
എന്‍റെ ചിറകില്‍ പറ്റിയിരി-
ക്കുന്നൊരു പ്രഭാതം !
ആകാശം നിറയെ
തുള്ളികുത്താനിടമില്ലാത്തിടത്തോളം
നക്ഷത്രങ്ങള്‍..!
അതിനും പിറകില്‍
തിരിച്ചുകിട്ടാത്ത അതേ നീല വാനം !
എന്‍റെ ഉടലിനെ തൂത്തെറിഞ്ഞ
ഉന്മാദ നൃത്തം !!
പ്രപഞ്ചത്തിലെല്ലാം ഞാന്‍..,
ഞാന്‍ മാത്രം !!
നീ പകര്‍ന്നു തന്ന മുളന്കുഴല്‍
സംഗീതത്തില്‍ ഞാന്‍ ബാംസുരി!
ഒഴുകിപ്പോകുന്ന വൃന്ദാവന സീമകള്‍..
നീ കണ്ണന്‍..കള്ളന്‍ !
ഈ കട്ടിലില്‍,
ഒരിക്കലും എഴുനേല്‍ക്കാനാകാതെ
തളര്‍ന്നുപോയൊരെന്‍റെ
തണുതണുത്ത ഉടലിനു
ഇനിക്കാണുവാന്‍
കിനാക്കളെത്ര ബാക്കി!!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !