Tuesday, December 18, 2012

എന്‍റെ!


ചില ഉത്തരങ്ങളുടെ കെട്ടു വിടുമ്പോള്‍
പശ്ചാത്താപം !
ചില ചോദ്യങ്ങളുടെ നെഞ്ഞത്തു കേറുമ്പോള്‍
വിലാപം !
ചില ഉറക്കങ്ങളുടെ ഉള്ളറകളില്‍
ആത്മനിന്ദ  !
ചില വകയ്ക്കു കൊള്ളാത്ത ഫലിതങ്ങളില്‍
കൊച്ചുകുട്ടി !
ചില പിന്‍ വിളികളില്‍
അച്ഛന്‍  !
 ചില പകല്‍സ്വപ്നങ്ങളില്‍
കൊള്ളക്കാരി !
ചില വീട്ടുകാര്യങ്ങളില്‍
സ്വപ്നാടക !
ചില കൂട്ടുകാര്യങ്ങളില്‍
രാഷ്ട്രപിതാവ് !
ചില പഴംപുരാണങ്ങളില്‍
പാഞ്ചാലി !
ചില വിതുംബലുകളില്‍
മുത്തിയമ്മ !
ചില വീര്‍പ്പുമുട്ടലുകളില്‍
അമ്മ !
ചില പുന്നാരം പറച്ചിലുകളില്‍
കാമുകി!
ചില സത്യങ്ങളില്‍
കാളി !
ചില സന്ധ്യകളില്‍
രാധ  !
ചില ഏകാന്ത വഴിത്താരകളില്‍
തെണ്ടി !
ചില തോന്നലുകളില്‍
കൊലപാതകി !
ചില അമര്‍ത്തലുകളില്‍
നാട്ടുമൃഗം !
ചില വഴുവഴുപ്പുകളില്‍
കള്ളന്‍ !
അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
എന്‍റെ എത്ര നിഴലുകള്‍...!




2 comments:


  1. ചില പകല്‍സ്വപ്നങ്ങളില്‍
    കാമുകി ,ചില പുന്നാരം പറച്ചിലുകളില്‍ മണവാട്ടി ,,,,,,,,, എന്ന് ഞാൻ മാറ്റി വായിക്കുന്നു ,,,,,( സൃഷ്ടിയിൽ മാറ്റം വരുത്താനുള്ള അവകാശം സൃഷ്ടി കർതാവിനാനെന്നെങ്കിലും, സൗകര്യം പോലെ മാറ്റി വായിക്കുവാനുള്ള അവകാശം വായനക്കാരനാണ്‌ ,,,,,,ക്ഷമിക്കുക

    ReplyDelete
  2. ചില പകല്‍സ്വപ്നങ്ങളില്‍
    കാമുകി ,ചില പുന്നാരം പറച്ചിലുകളില്‍ മണവാട്ടി ,,,,,,,,, എന്ന് ഞാൻ മാറ്റി വായിക്കുന്നു ,,,,,( സൃഷ്ടിയിൽ മാറ്റം വരുത്താനുള്ള അവകാശം സൃഷ്ടി കർതാവിനാനെന്നെങ്കിലും, സൗകര്യം പോലെ മാറ്റി വായിക്കുവാനുള്ള അവകാശം വായനക്കാരനാണ്‌ ,,,,,,ക്ഷമിക്കുക

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...