Friday, March 26, 2010

രാധ !


എന്‍റെ യാദവന്‍ എത്തിയിട്ടില്ല ..
ആ കല്ലൊതുക്കില്‍ മറഞ്ഞിരുന്ന്
അവന്‍ വേണു വായിക്കുന്നത്
ഞാന്‍ കേള്‍ക്കുന്നു..

നീലക്കടമ്പ് പൂത്ത് തുടങ്ങിയല്ലോ..
ഇവിടെ വച്ചവനെ കാണണമെന്ന്
എന്‍റെ മനോഹര മോഹം !!

ഞാന്‍ രാധയല്ലാത്തതിനാല്‍
അവനെന്നെ അറിയാതെ വരുമോ?!
ഞാനീ യമുനയില്‍ മുങ്ങി നിവരുംബോഴേയ്ക്കും;
അവന്‍ അണയാതെ ഇരിക്കുമോ?
ഇന്നവന്റെ ആനന്ദഭൈരവിയില്‍
ഈ കുഞ്ഞോളങ്ങള്‍ തുള്ളിത്തുടിക്കുമായിരിക്കും..!

ഹോ! സന്ധ്യ പൂത്തുതുടങ്ങിയല്ലോ..?
നീ ഇനിയും വന്നില്ല!!
എനിക്ക് പരാതിയില്ല;
ഞാന്‍ രാധയല്ലല്ലോ !!

(ഇതെന്‍റെ പ്രിയ കൂട്ടുകാരിയുടെ ഇഷ്ട്ടമുള്ള വരികള്‍..
ഇത് സംഗീതയ്ക്ക്.. ! )

2 comments:

  1. ഈ ബ്ലോഗ് കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം തൊന്നുന്നു. അഭിനന്ദനങ്ങൾ.. അനായാസ്സമായി ഇങനെ എഴുതിക്കൂട്ടുന്നതു കണ്ടിട്ടു അസ്സുയയും.. ലളിതം.. മധുരം.. മനോഹരം..

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...