Thursday, March 25, 2010

ഇലമഴ !


വെയിലില്‍ മരം പെയ്യുമോ എന്നറിയാന്‍-
ഞാനുച്ചവെയിലില്‍ മരം നനച്ചു!
ഓരോ ഇലകളും ഒന്നിച്ചു പെയ്തു!
ഭൂമി തൊടാതെ ഓരോ തുള്ളിയും
കാറ്റൂതിക്കുടിച്ചു! എന്നിട്ടും ഞാന്‍;
നനച്ചുകൊണ്ടെയിരുന്നു..
ഉച്ച വെയിലിന്റെ പെരുമഴ കാണുവാന്‍..

4 comments:

  1. വെയിൽ അവസാനം ഒരു മഴ ആയി തീർന്നു.ഒരു പെരുമഴക്കാലം.

    ReplyDelete
  2. വെയിലിനെ മങ്ങിച്ച ഒരു മേഘം പോലെ ഇലപൊഴിയും കാലം.

    ReplyDelete
  3. വെയിലിന്റെ ആനന്ദ ബാഷ്പം!അതിന്റെ നാവിലൊരു തുള്ളി ജലം ഇറ്റിക്കാൻ ഒരു സുന്ദരി വന്നല്ലൊ എന്നുള്ള നിർവൃതി...

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...