Friday, March 26, 2010

ഞാന്‍ !



എന്നെ അറിയുവാനായില്ലെന്നോ!
അതിനെന്നെ അറിയുവാന്‍ ഒന്നുമില്ലെന്റെ സ്നേഹിതാ..
ഞാനെന്നാല്‍ ദാ ഇത്രയേ ഉള്ളൂ ...
ഒരു പൊട്ടിത്തെറി ,ഒരു പൊട്ടിച്ചിരി പിന്നെ;
പിന്നെ ഒരല്പം നിശബ്ദതയും
കൊച്ചു കുട്ടിക്ക് മധുരം എന്നപോല്‍
പോരുമ്പോള്‍ നീ അല്‍പ്പം സ്നേഹം കരുതുക !
കാണുമ്പോള്‍ നീ അത് പകരുക ..
ദാ അത്രയേ ഉള്ളു ഞാന്‍!!

2 comments:

  1. ഇതൊന്നു ഷെയർ ചെയ്യാൻ അനുവദിക്കുമൊ.. മറ്റെങ്ങും അല്ല.. ഫെയിസ്ബുക്കിൽ. എല്ലവരും വായിക്കട്ടെ!എന്താ?

    ReplyDelete
  2. santhoshm..cheytholuu..kunju thumbiee :)

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...