Monday, March 29, 2010

നിഷേധം നിങ്ങള്‍ക്കുള്ള മറുപടി !


കാലങ്ങള്‍ മനുഷ്യര്‍ തന്നെയാണ്..
അവ കഴിഞ്ഞു പോകുമ്പോള്‍
പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍
ലയിക്കും പോലെ....
എനിക്കെന്നും അതിന്ദ്രീയജ്ഞാനമുണ്ടെന്നു
എന്‍റെ കണ്ടു പിടിത്തം !
മുന്‍വിധികളില്‍ തൂങ്ങിയാടുന്ന
തൂക്കണാം കുരുവികള്‍ പോലെ നാം!
ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍
'നിഷേധികള്‍' ജന്മം കൊള്ളുന്നു!
നിഷേധം കൂട് കൂട്ടപ്പെട്ട
വീര്പ്പുമുട്ടലുകളാണ് !!
അവ പൊട്ടിച്ചിതറുന്ന വഴിയെ
ജീവിതമൊഴുകുന്നു..
നൊക്കൂ..നിങ്ങള്‍ക്കെങ്ങനെ പറയാനാകും
ആ ജീവിതമൊരു തെറ്റാണെന്ന്?
കഴിയുമെങ്കില്‍ അടുത്തിരുന്നു ചോദിക്കൂ..
നിന്‍റെ സ്വപ്നത്തില്‍ എനിക്കുള്ള
പങ്കെന്തായിരുന്നു എന്ന്..!

4 comments:

  1. നല്ല കവിതകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. നിഷേധം കൂട് കൂട്ടപ്പെട്ട
    വീര്പ്പുമുട്ടലുകളാണ് !!

    അവ പൊട്ടിച്ചിതറുന്ന വഴിയെ
    ജീവിതമൊഴുകുന്നു..

    ചിന്തനീയമായ വരികൾ ....

    ReplyDelete
  3. "നിഷേധം കൂട് കൂട്ടപ്പെട്ട
    വീര്പ്പുമുട്ടലുകളാണ് !!
    അവ പൊട്ടിച്ചിതറുന്ന വഴിയെ
    ജീവിതമൊഴുകുന്നു.."

    ചിന്തനീയമായ വരികൾ...!

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...