പരസ്പരം സ്നേഹിക്കുക ആദരിക്കുക എന്നത് ഒരാചാരം പോലെ ആകാത്തിടത്തോളം അതില്‍ കലര്‍പ്പ് ഉണ്ടാകില്ല .മനസ്സില്‍ നിന്നും വരുന്ന സ്നേഹം ബഹുമാനം എന്നതിന് മാത്രമേ അര്‍ത്ഥവുമുള്ളൂ ,പക്ഷെ മിക്കവാറും ഇടങ്ങളില്‍ നമുക്ക് അര്‍ഹിക്കാത്ത ആദരവ് നല്‍കേണ്ടി വരാറുണ്ട് .ഒരു ചെരുപ്പടിക്ക് പോലും യോഗ്യമല്ലാത്ത മനുഷ്യര്‍ നമ്മുടെ കൂടെ സഹവസിക്കുമ്പോള്‍/ ജോലിചെയ്യുമ്പോള്‍ അന്തസ്സിന്റെ ഏറ്റക്കുറച്ചിലുകള്‍ വേഷം കെട്ടിയാടുന്ന പാവകളുടെ പ്രകടനം പോലെയാകുന്നു !അതിന്റെ ഭാഗഭാക്കാകുമ്പോള്‍ എനിക്ക് ഉള്ളില്‍ നിന്നും ഒരിരമ്പല്‍ വരും അര്‍ത്ഥശൂന്യമായോരിരമ്പല്‍ ! അതേസമയം തെരുവില്‍ അന്തസ്സിന്റെ മേലാപ്പില്ലാതെ ഒരുനേരത്തെ അന്നത്തിനായി കൈയും കാലുമില്ലാതെ പോലും അദ്ധ്വാനിക്കുന്നവരെ കാണുമ്പോള്‍ അറിയാതെ എഴുനേറ്റു പോകാറുണ്ട് സ്വയം ചെറുതാകുന്ന അതേ ചെറുപ്പത്തോടെ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !