പെണ്‍കുട്ടികളെ നമുക്ക് ഒരമ്പലം കെട്ടാം ? അവിടെ യാതൊരു വിലക്കുകള്‍ക്കും
സാധ്യതയെ ഇല്ലാത്ത തികച്ചും സുന്ദരിയായൊരു കണ്ണാടി ബിബം ഉറപ്പിക്കാം ,ഏതു
സ്ത്രീകള്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറാവുന്ന ഇറങ്ങാവുന്ന ഉറങ്ങാവുന്ന
പ്രാര്‍ഥിക്കാവുന്ന ,ചാവോ വേവോ വേവലാതിയോ തീണ്ടാരി ദിവസങ്ങളോ അകറ്റാത്ത
നിനക്ക് നിന്നെത്തന്നെ ,നമുക്ക് നമ്മെത്തന്നെ പൂജിക്കാവുന്ന ഒരമ്പലം
.അതില്‍ നീയും ഞാനും പൂജാരികള്‍ ..നമ്മുടെ തീര്‍ഥങ്ങള്‍ പലരെയും ജ്ഞാനികള്‍
ആക്കണം !നമ്മുടെ നൈവേദ്യങ്ങള്‍ പലരുടെയും വിശപ്പടക്കണം നമ്മളാകുന്ന
പൂജാബിംബങ്ങള്‍ കണ്ട് പലര്‍ക്കും ജ്ഞാനോദായങ്ങള്‍ ഉണ്ടാകണം !വരൂ ഓടി വരൂ ..
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !