നമ്മുടെ പ്രകൃതിയിലേയ്ക്കു നോക്കിയാല്‍ ആവാസവ്യവസ്ഥയുടെ എത്രയെത്ര കൌതുകകരമായ കാഴ്ച്ചകളാണല്ലേ!! അതില്‍ ജീവിക്കുക എന്ന പ്രക്രിയയ്ക്ക് വസിക്കുവാന്‍ അഥവാ നിലനില്ക്കുവാന് ഒരു സ്ഥലം എല്ലാ ജീവ വര്‍ഗ്ഗങ്ങളും ആശ്രയിക്കുന്നുണ്ട് .തനിയെ നിര്‍മ്മിക്കുന്നതോ അന്യന്റെ ഒഴിഞ്ഞ പാര്‍പ്പിടങ്ങളോ തികച്ചും പ്രകൃതിജന്യമായ കാടോ പച്ചപ്പടര്‍പ്പുകളോ കുളമോ ജലമോ എന്നുവേണ്ട അവനവനു വേണ്ടുന്ന എല്ലാം വസിക്കുവാനായി തിരഞ്ഞെടുക്കുന്നു .ആ ക്രിയ ശരീരത്തില്‍ നിന്നും സ്വമേധയാ പുറപ്പെടുന്ന ഒരു ചോദനയാണ് ഒട്ടുമിക്ക ജീവിവര്‍ഗ്ഗങ്ങള്‍ക്കും .അതിനു മാറ്റം വരുത്തുന്ന ഒരേയൊരു ജീവി മനുഷ്യനാകാം കാരണം അവന്റെ ചോദനകള്‍ നിലയ്ക്കാത്തതും ഒന്നില്‍ മാത്രം ഉറച്ചു നില്‍ക്കുന്നതുമല്ല !തലച്ചോര്‍ വികാസം പ്രാപിച്ച് ബുദ്ധിയും അറിവും സാങ്കേതിക മികവും ഏറും തോറും മനുഷ്യന് പ്രകൃതിയില്‍ നിന്നും ഏറെ അകന്നുമാറി ചിന്തിക്കുവാന്‍ പ്രേരിതന്‍ ആകുന്നു .പുതിയ സാങ്കേതിക മികവുകളെ എങ്ങനെ അവനു പര്യാപ്തമാകും വിധം കൈപ്പിടിയില്‍ ഒതുക്കാമെന്ന് മാത്രമേ അവന് ചിന്തിക്കുന്നുള്ളൂ .ആ മികവുകളെ വാസയോഗ്യമായ സ്ഥലത്ത് മാത്രമല്ല അവനു വസിക്കുവാന്‍ വേണ്ടുന്ന ആവാസവ്യവസ്ഥ പ്രാപ്യമായ സ്ഥലമാണോ എന്ന് പോലും ചിന്തിക്കാന്‍ സാധ്യമല്ലാത്തിടത്തെയ്ക്ക് കൂടി അവനു ചേക്കേറുവാന്‍ തരത്തില്‍, പുതിയ ആവാസവ്യവസ്ഥയെ നിര്‍മ്മിക്കുക കൂടി ചെയ്യുകയാണവര്‍! ചൊവ്വയിലെയ്ക്കും വ്യാഴത്തിലെയ്ക്കും ചന്ദ്രനിലെയ്ക്കും കൂടുമാറുവാന്‍ തയ്യാറെടുക്കുന്ന മനുഷ്യരാണിന്നിന്റെ തലമുറകള്‍. അവിടെ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ 1.9 ഉം 2.4 മില്ല്യൻ വർഷങ്ങൾക്കു മുൻപ് മനുഷ്യന്റെ വാസസ്ഥലങ്ങൾ എങ്ങനെയായിരുന്നു എന്നത് സങ്കൽപ്പിക്കുവാൻ കഴിയുന്നുണ്ടോ ? അവർ പ്രകൃതിയിലെ കല്ലും മരവും പോലെ തികച്ചും മറ്റൊരു അടർ മാത്രമായിരുന്നിരിക്കാം .എവിടെയോ പിറന്നുവീഴുകയും അവിടെത്തന്നെ സ്വാഭാവികമായി എല്ലാ പ്രതിസന്ധികളെയും അറിഞ്ഞ് അതിനെയൊക്കെ അതിജീവിക്കുന്നവർ മാത്രം നിലനിന്ന് പോരുകയും ചെയ്തിരുന്നൊരു ആവാസ വ്യവസ്ഥ !
പ്രകൃതിജന്യമായ വാസസ്ഥാനങ്ങളിൽ തികച്ചും പ്രകൃതിക്കനുസരിച്ചു ജീവിക്കുന്നതിലേയ്ക്ക് അടുത്തിടെ കുറച്ചുകൂടി മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .മുളയും കയറും കല്ലും പനയോലകളും ചാണകം തേച്ചു മിനുക്കിയ അകത്തളങ്ങളും ചേർന്ന് പണ്ടുണ്ടായിരുന്ന , പ്രകൃതി സാധ്യതകളുടെ ചൂഷണം കൊണ്ടുണ്ടാക്കിയിരുന്നു കുടിലുകൾ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു .അതിനെ നമുക്ക് നഷ്ടബോധത്തിന്റെ പട്ടികയിലേയ്ക്ക് തിരുകും മുൻപ് ചിന്തിക്കേണ്ടുന്നതായ കാര്യം മനുഷ്യന് അതിജീവനത്തിൽ ഏറ്റവും വേണ്ടുന്ന ഒന്ന് സുഖവും സൗകര്യങ്ങളും തന്നെയാണ് .അത് തന്നെയാണ് ഇന്നും അത്യാർത്തിയുടെ പട്ടികയിലേയ്ക്ക് മനുഷ്യന്റെ ആവശ്യങ്ങളെ മാറ്റുന്നതും .അതുകൊണ്ടുതന്നെയാണ് വൈക്കോൽ മാറി ഓടായതും പിന്നീട് കോണ്‍ക്രീറ്റ് ആയതും മറ്റും മറ്റും .മണ്ണ് പതിഞ്ഞ മുറ്റങ്ങൾ നമുക്കെന്നെ കൈമോശം വന്നിരിക്കുന്നു .മഴവെള്ളം ഊർന്നു വീഴുന്ന കോലായുകളും വലിയ ഓട്ടുരുളിയിൽ പിടിച്ചുവച്ച തണുത്ത മഴവെള്ളത്തിൽ ഊർന്നിറങ്ങിയിരുന്നു ദിവാസ്വപ്നങ്ങൾ കണ്ടിരുന്ന നനുനനുത്ത പ്രഭാതങ്ങളും എന്നേയ്ക്കുമായി മാഞ്ഞു പോയിരിക്കുന്നു !പകരം നമുക്കില്ലാത്തൊരു പ്രകൃതിക്കാഴ്ചകൾ അകത്തളങ്ങളിൽ നമ്മൾ സ്റ്റഫ് ചെയ്തു വയ്ക്കുകയാണിപ്പോൾ .കാശുള്ളവന്റെ ആഘോഷങ്ങൾ പുതിയ മോടിപിടിപ്പിച്ച പച്ചപ്പിനെ അകത്തളങ്ങളുടെ ആഡംബരങ്ങളാക്കുന്നു ,അതുവഴി പച്ചപ്പ് പുറംമോടികളുടെ കാഴച്ചവട്ടങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു .ഇവിടെയാണ് പ്രകൃതിജന്യമായ ഉത്പ്പന്നങ്ങൾ മാത്രമുപയോഗിച്ചുകൊണ്ടുള്ള വാസഗൃഹങ്ങളുടെ പുതുമയും പ്രകൃതിയിലെയ്ക്കുള്ള കൂടുമാറ്റവും സാധ്യമാകുന്നൊരു സംസ്ക്കാരം ഉരുവെടുക്കേണ്ടതിന്റെ ആവശ്യകത ഉണരുന്നത് .
പണ്ട് പച്ചമണ്ണ് ചുട്ടു ചുടുകട്ടകള്‍ ആക്കി വൈക്കോല്‍ മേഞ്ഞ,തറ ചാണകം മെഴുകി നിരപ്പാക്കിയ വീടുകള്‍ സര്‍വ്വവ്യാപി ആയിരുന്നു .അവ തണുപ്പുകാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പും പ്രദാനം ചെയ്തിരുന്നു എന്ന വസ്തുത മറക്കാനാകാത്തതാണ് !പക്ഷെ ഇടിഞ്ഞു വീണാല്‍ വീണ്ടും കെട്ടിപ്പൊക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മനുഷ്യനെ ഉറപ്പുള്ള വീടുകളിലേയ്ക്ക് ആകര്‍ഷിച്ചത് .ഇന്ന് എക്കോ ഫ്രെണ്ട് ലിയായ വീടുകളിലേയ്ക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതും അവയിലെ അടിസ്ഥാനപരമായ ഇത്തരം കുറിക്കൂട്ടുകള്‍ ആണ് .മനുഷ്യശരീരത്തിന് തികച്ചും അനുയോജ്യമായ രീതിയില്‍ ഇന്ന് പല പ്രകൃതി വിഭവങ്ങളും വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട് .വൈക്കോൽ കംപ്രസ്സ് ചെയ്ത വീടുകൾ വിദേശങ്ങളിൽ വ്യാപകമാകുന്നത് കാണാം .ഇത് വായുസഞ്ചാരം വർദ്ധിപ്പികുകയും പെട്ടന്നുള്ള ഇലക്ട്രിക് ഷോക്കുകളിൽ നിന്നും വീടിനെ സംരക്ഷിക്കുകയും ചെയ്യുന്നത് ആകർഷണം കൂട്ടുകയാണ് .സോളാർ പാനലുകളും ,മഴവെള്ളം സംരക്ഷിക്കുന്നതും അത് പലവിധത്തിൽ ഗൃഹാവശ്യങ്ങൾക്കും തോട്ടത്തിലെയ്ക്കുമായി പകുക്കുകയും വീണ്ടും റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതും പ്രകൃതി സൗഹൃദ ഭവനങ്ങളുടെ ആശയങ്ങളിൽ ചേർന്ന് നില്ക്കുന്ന അത്യാവശ്യ ഘടകങ്ങൾ തന്നെയാണ് .പണ്ടുള്ള നാലുകെട്ടുകളിലെ നടുത്തളത്തിൽ വീഴുന്ന മഴവെള്ളം ആ വീടിന്റെ ചൂടിനെ എത്ര അകറ്റിയിരുന്നു എന്നാലോചിക്കുക ! മനുഷ്യൻ ടെക്നോളജികൾ വർദ്ധിക്കും തോറും പ്രകൃതിയിൽ നിന്നും വേറിട്ട് പോവുകയാണ് .ചാരുകസേരയിൽ വിശറിയുമായി സംഭാരവും മോന്തിയിരുന്ന നട്ടുച്ചകൾ ഇന്ന് എ സി മുറിയിൽ ബിയറും മോന്തി വാട്സാപ്പിൽ നോക്കിയിരിക്കുന്നതിലെയ്ക്ക് വഴിമാറിയെങ്കിൽ അത് തീർച്ചയായും ടെക്നോളജിയുടെ വികാസവും പ്രകൃതിയിൽ നിന്നുള്ള നിരാസവും തന്നെയാണ് !
പ്രകൃതിയിലേയ്ക്കു മടങ്ങുക എന്നത് ഒട്ടും നിസ്സാരമായ കാഴ്ചപ്പാടല്ല .പ്രകൃതിയിലൂടെ ജീവിക്കുക എന്നത് വളരെ എളുപ്പമുള്ളതും എന്നാൽ ടെക്നോളജി ഇല്ലാതെ ജീവിക്കുക എന്നത് ഇന്നിന്റെ കാഴ്ചപ്പാടിൽ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിട്ടു തന്നെ കണക്കാക്കേണ്ടിയും വരും .ഒന്നല്ലെങ്കിൽ ഒന്ന് പ്രകൃതിയിൽ നിന്നും വേറിട്ട് നില്‍ക്കുന്നത് തന്നെയായിരിക്കും .അതുകൊണ്ടുതന്നെ ടെക്നോളജിയെ തള്ളിപ്പറയെണ്ടുന്ന കാര്യമില്ല തന്നെ .പ്രകൃതിവിരുദ്ധമായി ടെക്നോളജിയെ ഉപയോഗിക്കാതെ തന്നെ നമുക്ക് വളരെ നിയന്ത്രിതമായി അവയെ ഒരുമിപ്പിച്ചു കൊണ്ടുപോകാം .ലഭേച്ഛയില്ലാതെ എന്തിനെ സ്നേഹിക്കുകയും സമീപിക്കുകയും ചെയ്യുമ്പോഴാണോ നമുക്ക് യഥാർത്ഥ വില ലഭിക്കുന്നത് അതേ വില ഇതുവഴിയും സംജാതമാകുന്നതായും നമുക്ക് കാണാം .വൈദ്യുതിയിൽ ,ഉപയോഗശൂന്യമാക്കി കളയുന്ന വെള്ളത്തിൽ ,വിഷമയമായ വീടുനിർമ്മാണ ഉത്പന്നങ്ങളിൽ ,ചിലവുകൂടിയ തടിയുത്പ്പന്നങ്ങളിൽ എന്നുവേണ്ട എല്ലാറ്റിനും പ്രകൃതിസൗഹൃദ കാഴ്ച്ചപ്പാടുകളോടെയുള്ള സമീപനം ആവശ്യമാണ് .അത് നിയന്ത്രിതവും സമയോചിതവും കാര്യപ്രാപ്തവുമാകാൻ പ്രകൃതി സൗഹൃദ ഗൃഹാന്തരീക്ഷം അത്യാവശ്യമാണ് .അത് വാർക്കുവാൻ വേറൊന്നും ചെയ്യാനില്ല പ്രകൃതിയെ സ്നേഹിക്കുക എന്നല്ലാതെ ! ഇന്നിൽ എല്ലാവർക്കും അവനവന്റെ ചുറ്റുപാടുകളിൽ നിന്നും ഓടിമാറി അല്ലെങ്കിൽ അകന്നുമാറി സ്വയം മണ്ണിൽ അദ്ധ്വാനിച്ച് ,പ്രകൃതിദത്ത വീടുകൾ കെട്ടി ജീവിക്കുവാൻ സാധ്യമല്ല .കാരണം നമ്മിൽ പലരും അങ്ങനെ ജീവിച്ചു കാണിച്ചു തരുന്ന വളരെ കേവലമായ ഒരു ജനതതിയെ ചൂണ്ടി "നോക്കൂ അവർ ജീവിക്കുന്നതിന്റെ ചാരുത കണ്ടോ ?" അല്ലെങ്കിൽ "അവർ ജീവിക്കുന്നതിലെ സംശുദ്ധത നോക്കൂ " എന്ന് ചൂണ്ടിക്കാണിക്കുകയും അത് ഇൻറർനെറ്റിൽ എടുത്തിട്ട് ആഘോഷമായി പ്രകീർത്തിക്കുകയും ചെയ്യും .എന്നിട്ട് നമ്മുടെ ഗൃഹത്തിനെ നമ്മൾ പിന്നാംബുറത്തുകൂടി മോടികൂട്ടും ,നമ്മുടെ കുട്ടികൾ ഏറ്റവും മുന്തിയ സ്കൂളുകളിൽ ഉന്നത വിദ്ധ്യാഭ്യാസം നടത്തും .നമ്മൾ വൈറ്റ്കോളർ ഉദ്യോഗം നാട്ടിലോ വിദേശത്തോ ഇരുന്നു ചെയ്തു ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യും .പ്രകൃതിയിലേയ്ക്കു മടങ്ങുക എന്നതിലും നമ്മൾ നമുക്ക് നടപ്പിലാക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാർ ആവുകയും അത് നടപ്പിൽ വരുത്തുകയും വേണം .അതാണ് ഇന്ന് എല്ലാവർക്കും സാധ്യമാകുന്ന ഒന്ന് . അവനവനു നടപ്പിലാക്കാൻ പറ്റുന്ന തരത്തിൽ ഒരുമരമോ ഒരു ചെടിയിലോ തുടങ്ങുക പ്രകൃതിയിലെയ്ക്കുള്ള പ്രയാണം .പിന്നീട് പലതാകാം ,കൃഷിയെ സ്നേഹിക്കാം ,അവനവനു വേണ്ടുന്നത് സ്വയം ഉണ്ടാക്കിയെടുക്കാം ,അതും കഴിഞ്ഞു പ്രകൃതിയിലേയ്ക്കു കാൽകൾ വയ്ക്കാം, അവയെ പരിപാലിക്കുകയും പിന്നീട് നമുക്ക് പ്രകൃതി തന്നെയായി മാറാം !അതാണ് മാറ്റം .അതുമാത്രമേ സ്ഥായിയായ മാറ്റമാകാനും സാധ്യതയുള്ളൂ !

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !