സുഹൃത്ത് മനോജ് മേനോൻ എന്നോട് പറഞ്ഞു അർഹിക്കുന്ന വായന എന്റെ കവിതകൾക്ക് കിട്ടിയിട്ടില്ല എന്റെ കവിതകൾ കാണപ്പെടാതെ പോകുന്നു എന്ന് ,കവിതകൾ കവി സച്ചിദാനന്ദന് അയച്ചു കൊടുക്കൂ എന്ന് പറഞ്ഞപ്പോൾ,'സച്ചിദാനന്ദനൊ....!!' എന്നൊരു പേടിയുടെ മുട്ടൻ മല എന്റെ തൊണ്ടയിലിരുന്നു ഞെരുങ്ങി കഷ്ടപ്പെട്ട് കമ്പ്യൂട്ടർ വഴി ടൈപ്പ് ടൈപ്പ് ആയി പുറത്തേയ്ക്ക് വന്നു !മനോജിനു തെല്ലും സംശയം ഇല്ലാരുന്നു ,അദ്ദേഹം തീർച്ചയായും നോക്കും എന്ന് കൃത്യതയോടെ പറഞ്ഞപ്പോൾ സംശയം മുന്നിൽ നിർത്തി ഞാൻ 4 കവിതകളുടെ ലിങ്ക്കൾ അദ്ദേഹത്തിന് ഇന്നലെ രാത്രി അയച്ചു ,തീര്ത്തും നിസ്സംഗമായിട്ടു തന്നെ !ഇന്ന് നേരം വെളുക്കുമ്പോൾ തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു:നോക്ക് മെയിൽ നോക്ക് നിന്നെത്തേടി ഒരു മറുപടി ഇരിക്കുന്നു എന്ന് !പക്ഷെ പനിച്ചെരിയുന്ന എന്റെ കുഞ്ഞു ചെമ്പകത്തിനെ മടിയിലിരുത്തി ഞാൻ എഴുത്തുകൾ നോക്കുമ്പോൾ സമയം ഉച്ച തിരിഞ്ഞ് 2 !ഉവ്വ് ഉണ്ടായിരുന്നു എനിക്ക് വലിയ എവറസ്റ്റ്റ് പോലൊരു സന്തോഷം തരുന്ന മറുപടി ! ആ മറുപടി തന്നെ എന്നെ സംബന്ധിച്ച് വളരെ വലുതാണ് .കാരണം അതിലെ ഉള്ളടക്കത്തെക്കാളുപരി ആ കവിതകൾ അദ്ദേഹം വായിച്ചു എന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും സന്തോഷമുള്ള കാര്യം !
അനിത,
കവിതകളിലെ വേദനയും ഗൃഹാതുരത്വവും സ്വാഭാവികമായി തോന്നി.നല്ല കവിത്വം. കവിതകൾ ഒന്ന് കൂടി മന്സ്സിരുത്തി വായിക്കൂ, അപ്പോൾ ചില വരികൾ, ബിംബങ്ങൾ, ഇല്ലെങ്കിലും സംവേദനം പൂർണ്ണം ആകും എന്ന് മനസ്സിലാകും.
ആശംസകൾ.
സ്വന്തം സച്ചിദാ.
സമകാലീന കവികൾ ഒരു പ്രത്യേക ഗ്രൂപ്പിനുള്ളിൽ ആണ് പരസ്പരം അന്ഗീകരിക്കുന്നത് ,അതിനപ്പുറവും ഇപ്പുറവും ഉള്ളതിനെ കാണുകയോ കണ്ടാൽ തിരിച്ചറിയുകയോ നല്ലതെന്ന് തോന്നിയാൽ പോലും അതിലെ തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയോ നന്ന് എന്നൊരു വാക്ക് പറയുകയോ ഇല്ല എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട് !നല്ലതും മനസ്സിന് പിടിച്ചതും കാണുമ്പോൾ ഒന്നും നോക്കാതെ നന്ന് എന്ന് പറയാൻ ഞാൻ മറക്കാറില്ലെന്നത് എന്റെ നല്ല ഗുണമായിട്ടു തന്നെ ഞാൻ കാണുന്നു ! മനോജ് വെറുതെ അല്ല താങ്കളുടെ വരികൾ ആളുകളിലെയ്ക്ക് ആഴത്തിൽ എത്തുന്നത് ..നന്ദി !
എത്ര ഉന്നതിയിലെത്തിയാലും വിനയം വിടാത്തൊരു മനസ്സും സഹൃദയത്വവും കൂടെ നിർത്തുന്ന ഈ മഹാനുഭാവാൻമാരെ കാണുമ്പോൾ എന്നെപ്പോലുള്ള ഉറുമ്പുകൾ പാടും:
എംദരോ മഹാനുഭാവുലു അംദരികീ വംദനമുലു
ചംദുരൂ വര്ണുനി അംദ ചംദമുനു ഹൃദയാരവുംദമുന
ജൂചി ബ്രഹ്മാനംദമനുഭവിംചു വാരെംദരോ മഹാനുഭാവുലു...