കഴിഞ്ഞ കാലത്തിന്റെ ഒരൊഴിഞ്ഞ
മഷിക്കുപ്പിയിൽ കലക്കി-
വച്ചിരിക്കയാണ് കുറെ ഓർമ്മകളെ !
എന്നോ ഒരു ദിനം ഇന്റെർനെറ്റിന്റെ
വല പൊട്ടിപ്പോകുമ്പോൾ
ഒരു പേനയെടുത്ത് ആ
ഓർമ്മകൾ കൊണ്ട്
ഒരു രേഖാ ചിത്രം കോറി വരയ്ക്കപ്പെടും !
ഒരു നൂറ്റാണ്ടു കഴിയുമ്പോൾ
പൂർവ്വിക സ്വത്തായി ആ രേഖകൾ
തൂക്കി വില്ക്കപ്പെടും !
ആ വരകൾ വരച്ച കൈ
ആരുടെതെന്നത് അനുസരിച്ചാവും
ലേലത്തിൽ തുക ഉയരുന്നത് !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !