ഒരാളുടെ മുഴുവൻ സർഗാത്മകതയെയും തകർത്തുകളയാൻ ചില വാക്കുകൾക്കു കഴിയുമോ ? ചില ഒടുങ്ങാത്ത മുറിവുകൾക്ക് നമ്മളെ ആകെ തകർത്തുകളയാൻ കഴിയുമോ ? ചില ആരോപണങ്ങൾക്ക് അതിൽ അൽപ്പം പോലും കഴമ്പില്ലെങ്കിലും ആരോപിക്കുന്ന ആൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ ആയിരുന്നാൽ നിങ്ങൾ ജഡമായി പോകുന്നതിൽ അത്ഭുതമില്ല അല്ലെ ??!പിന്നീടയാളെ പഴയതുപോലെ സ്നേഹിക്കാൻ ഈ 'മനോരോഗി'കൾക്കു കഴിയണമെന്നേ ഇല്ല കാരണം അവർ അത്രയ്ക്കും ലോലഹൃദയർ ആയിരിക്കാം! ഒരാളെ മനോരോഗി ആക്കുന്നത് അയാളുടെ മുഴുവൻ ചുറ്റുപാടും ആണെന്നത് സത്യം തന്നെയാണ് ..ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ ആത്മഹത്യ ചെയ്യുമ്പോൾ അതിനുത്തരവാദികളായതിനെ തച്ചുടയ്ക്കുക അല്ല ചെയ്യേണ്ടത് ! ആണോ ?ചുറ്റുപാടുകൾ തകർക്കുന്നതിലൂടെയോ അവരെത്തന്നെ തകർക്കുന്നതിലൂടെയോ എന്ത് നേടാൻ ?? നേടേണ്ടത് മനുഷ്യന്റെ ഉള്ളിലൂടെയുള്ള പരിവർത്തനം മാത്രമാണ് .
Tuesday, January 10, 2017
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !