ശൂന്യതയിൽ നിന്നും പൊടുന്നനെ ഉണ്ടായി വരുന്ന ഒരത്ഭുത വസ്തുവല്ല കല ! അതിനു പിന്നിൽ ഉറങ്ങിക്കിടക്കുന്ന ബാഹ്യവും ആന്തരികവുമായ കഴിവുകളുടെ കണികകളെ കൂട്ടി യോജിപ്പിച്ച് ഊർജ്ജം ഊതിനിറച്ച് ഉള്ളം മയക്കി മെയ് മയക്കി പുറത്തെടുത്ത് യഥാർത്ഥ കഴിവുകളെ ഉരുക്കഴിച്ചു പൊലിപ്പിച്ചു പ്രേക്ഷകരിൽ എത്തിക്കുന്ന വലിയൊരു പ്രക്രിയ ഉണ്ട് ..ആ ക്രിയ അറിയുന്നവനാണ് യഥാർത്ഥ സൃഷികർത്താവ് ! ആ സൃഷ്ടിയുടെ തെളിച്ചം കണ്ട് "അയ് ഇതു താനല്ലയോ അത് " എന്ന് അത്ഭുതപ്പെടുമ്പോൾ ഒന്നോർക്കണം അതിനു പിന്നിലെ പ്രയത്നം നമുക്കൂഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ! നിങ്ങൾ തുറന്നു പറയുന്ന ഓരോ നന്മ വാചകങ്ങളും സ്നേഹവും ആ സൃഷ്ടികർത്താവിന്റെ ഹൃദയത്തിൽ തൊടുന്നു എന്നും !ആക്ഷേപമില്ലാതെ ഹൃദയം തുറന്ന് എല്ലാവരും കേൾക്കെ അഭിനന്ദിക്കുക എന്നത് ഒരു കലയാണ് ആ കല അറിയുന്നവർ വിരളവും !
Thursday, March 31, 2016
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !