മാന്ത്രികതയുടെ വാതായനങ്ങൾ തുറന്നിടും പോലെ ..മഴയും മഞ്ഞും ഇളവെയിലും കാട്ടുകുറുഞ്ഞിയും വിതറിയെറിഞ്ഞു നീയൊരു കളി കളിക്കും ..അതിൽ ഞാനും മാനും മയിലും കോടാനുകോടി ജീവജാലങ്ങളും ഉരുണ്ടു പിരണ്ടു ജീവിക്കും ..പരസ്പരം ഇഴയടുക്കാത്ത എന്നാൽ ആകർഷണ വികർഷണ തത്വങ്ങളുടെ മേമ്പൊടിയിൽ പരസ്പരം സഹവർത്തിക്കാതെ തരമില്ലാതെ ഉണ്ടും ഉറങ്ങിയും വീതംവെച്ചും പിടിച്ചുപറിച്ചും നേരം പോവും .വലകളിൽ കൊരുത്തിരിക്കുന്ന ഈ കാലം വലകളില്ലാത്തൊരു കാലത്തെ ഇനി സ്വപ്നം കാണില്ല .എവിടെയും ചിലന്തിവലകൾ ..നോക്കൂ നമ്മുടെ നഗരവാതിലുകളുടെ വാതായനങ്ങളിലൂടെ വെറുതെ കണ്ണോടിക്കൂ ..മുകളിലെങ്ങും വലകൾ !!ഊര്ജ്ജത്തിന്റെ ,വെളിച്ചത്തിന്റെ ..വെള്ളത്തിന്റെ ..കേബിളിന്റെ എന്നുവേണ്ട വലകൾ സൂര്യനെ മറച്ചു തുടങ്ങിയിരിക്കുന്നു ..! ഇനി ഉള്ളറകളിലേയ്ക്കു നോക്കൂ ..വലകളിൽ കൈകാലിട്ടടിക്കുന്ന നമ്മൾ ..മൊബൈൽ വലകളിലെ ആകർഷണ വെളിച്ചത്തിലേയ്ക്കു കൂപ്പുകുത്തുന്ന നമ്മൾ ..ഏതോ വലിയൊരു ചിലന്തിയുണ്ടാക്കുന്ന പടുകൂറ്റൻ വലക്കണ്ണികളിൽ കുരുങ്ങിക്കിടക്കുന്നവരിൽ ഒരാളാണല്ലോ ഈ ഞാനും ! എല്ലാവലകളും തുടച്ചുമാറ്റി ..എല്ലാ ബന്ധങ്ങളും എടുത്തുമാറ്റിയാൽ കിട്ടുന്ന ഭൂമിയെപ്പറ്റി ഞാൻ ഇടയ്ക്കിടയ്ക്ക് ദിവാസ്വപ്നം കാണും ! നിറയെ മരങ്ങൾ ..മനുഷ്യർ വികസിതരല്ലാത്തവർ .അവർ സ്വപ്നം കാണുന്നത് അന്നന്നത്തെ ആഹാരം മാത്രമാകണം ..കൂടിവന്നാൽ അല്ലലില്ലാത്ത ജീവിതം പ്രണയം രതി കുട്ടികൾ ..അതിൽക്കൂടുതൽ സ്വപ്‌നങ്ങൾ ഇല്ലാത്ത കാലം .നമുക്ക് വിമാനം വേണ്ട !റോക്കറ്റുകൾ എന്താണെന്ന് പോലും അറിയേണ്ട ..നമുക്ക് ശാസ്ത്രത്തിന്റെ അതിന്ദ്രീയ വികസനം വേണ്ട ..കുട്ടികൾക്ക് രാത്രിയിൽ തീപൂട്ടി അതിനു ചുറ്റുമിരുന്നു കഥകൾ പറഞ്ഞു കൊടുക്കണം .അവർ അവരുടെ ഭാഷ മാത്രം സംസാരിക്കണം ! കൂടുതൽ പഠിച്ചു പഠിച്ചു പഠിച്ച് അവരാരും അന്തം വിടേണ്ട ..ഈ നാടിലെ ആളുകൾ അപരലോകത്തിന്റെ ആഡ്യത്വം അറിയേണ്ടതില്ല ..അവർ മൂഡൻമാർ ആകുന്നത് അപ്പോൾ മാത്രമാണല്ലോ !! ആട്ടിൻകുഞ്ഞുങ്ങൾ തുള്ളിക്കുതിക്കും പോലെ ഓരോ മനുഷ്യനും തുള്ളിക്കളിക്കണം ..സന്തോഷങ്ങൾ പ്രകടിപ്പിക്കാനുള്ളതാകണം .(മലയാളികൾക്കത് തീരെ അറിയില്ല ..ഒളിച്ചിരുന്ന് അന്യർ തുള്ളിക്കളിക്കുന്നത് കണ്ടു കുറ്റം പറയും ..) അങ്ങനെയങ്ങനെ വികാരങ്ങളുടെ ഒളിമറവുകൾ ഇല്ലാതാവുകയും നമ്മൾ ആദിമ നിവാസികളായി മാറുകയും വേണം ..(എന്റെ ഉട്ടോപ്യൻ ചിന്തകൾ ഒന്നാം ഭാഗം )
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !