ഏറ്റവും പ്രിയപ്പെട്ടതെല്ലാം നമ്മളെല്ലാവരും സ്നേഹപൂര്വ്വം എടുത്തു വയ്ക്കില്ലേ ? ഇഷ്ടപ്പെട്ട പുസ്തകം ..ഇഷ്ടപ്പെട്ട പാട്ട് ..ഇഷ്ടപ്പെട്ട വാക്ക് ..ഇഷ്ടപ്പെട്ട ഓർമ്മകൾ ..ഇഷ്ടപ്പെട്ട വസ്ത്രം ..എന്നിങ്ങനെ എല്ലാം ??..കൂടെ ഏറ്റവും ഇഷ്ടപ്പെട്ടവരെ നമ്മൾ നെഞ്ചോടു ചേർത്തുവയ്ക്കും ..അപ്പോൾ പിന്നെ ഈ സർവ്വേശ്വരൻ മാത്രം അത് ചെയ്യാതിരിക്കുമോ ..ഇഷ്ടമുള്ളവരെ ആൾ പതുക്കെ തൊട്ടു വിളിക്കും ..എന്നിട്ട് പറയും : "പോരൂ ..നീയില്ലാതെ എനിക്കിനി വയ്യ ..ഇനി ബാക്കിയെല്ലാം ഇവിടെ വന്നിട്ടാകാം .." അപ്പോൾ അവർ മറുത്തൊന്നും പറയാതെ ആ ദിവ്യ സംഗീത ധാരയിൽ ഒഴുകിയൊഴുകി മറയും ..ഇവിടെ ബാക്കിയാകുന്ന ജഡം മറ്റുള്ളവരോട് പറയും ..സ്വാഭാവികം ..അസ്വഭാവികം ..ആകസ്മികം ..അന്തരം..അനന്തരം.. എന്നിങ്ങനെ അനേകമനേകം കാരണങ്ങൾ ..മഹാപ്രഭോ അവിടുത്തെയ്ക്കോ !! ഒരേയൊരു കാരണം മാത്രം ..നീ അവനോടു / അവളോട് നിലയ്ക്കാത്ത പ്രണയത്തിലാണെന്നും .അഥവാ കുഞ്ഞുങ്ങളെങ്കിൽ അവർ നിന്റെമാത്രം പൊന്നോമനകൾ ആണെന്നും !! ചില നോവുകൾ നമ്മുടെ ഉള്ളത്തിൽ ഒരു പിടപ്പ് നല്കും ..ആരൊക്കെയോ ..നമ്മുടെ ആരൊക്കെയോ ആണല്ലോ അവർ എന്ന് !!
Sunday, March 6, 2016
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !