Saturday, March 26, 2016

കവിത : രോഹിത് വെമുല

ഒരുദിവസം നിങ്ങൾ മനസ്സിലാക്കും
ഞാനെന്തുകൊണ്ട് ക്ഷുഭിതനായിരുന്നുവെന്ന്
അതേ ദിവസം തന്നെ നിങ്ങൾ തിരിച്ചറിയും ,
ഞാനെന്തുകൊണ്ട് സാമൂഹ്യതാല്പര്യങ്ങൾ വകവെച്ചില്ലായെന്ന് ,
ഒരു ദിവസം നിങ്ങൾ മനസ്സിലാക്കും ഞാനെന്തിനു മാപ്പ് പറഞ്ഞുവെന്ന്
അതെ ദിവസം തന്നെ നിങ്ങൾ മനസ്സിലാക്കും
വേലിക്കെട്ടുകൾക്കു പുറകിൽ മുൾക്കെണികളുണ്ടെന്ന്
ഒരു ദിവസം നിങ്ങളെന്നെ ചരിത്രത്തിൽ കണ്ടെത്തും ,
മഞ്ഞത്താളുകളിൽ അരണ്ട വെളിച്ചത്തിൽ
ഞാനൊരു ജ്ഞാനിയായിരുന്നുവെന്ന് നിങ്ങളാഗ്രഹിക്കും
പക്ഷെ ,അന്നേ ദിവസം രാത്രിയിൽ തന്നെ
നിങ്ങളെന്നെ ഓർക്കും ,എന്നെയറിയും
നിങ്ങളൊരു പുഞ്ചിരിയോടെ നിശ്വസിക്കും ,
പിന്നെ,അതേ ദിവസം തന്നെ ഞാൻ ഉയർത്തെണീക്കും .

കവിത : രോഹിത് വെമുല

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...