ആര്‍ദ്രമാം മനസ്സിന്‍റെ
ആത്മ നൊമ്പരങ്ങളില്‍
അഞ്ചിതള്‍ പൂവായ് നില്പൂ
നിന്‍ പ്രിയ വദനവും ..
ഓമനേ ഓര്‍മ്മകള്‍ തന്‍
ചാരു സിംഹാസനത്തില്‍
നിന്നെ ഞാന്‍ പ്രതിഷ്ഠിച്ച-
തെന്തിനെന്നറിയുമോ ?
അമ്പല മണികള്‍ തന്‍
ഓട്ടിണ മുഴക്കത്തില്‍
ഞെട്ടിയങ്ങുണര്‍ന്നേയ്ക്കാം
നമ്മുടെ ദേവപ്പ്രീതി !
നഷ്ടങ്ങള്‍ മനസ്സിന്‍റെ
പതിഞ്ഞ കോണില്‍ വഴി
ഇടറും പാദം കുത്തി
ഇറങ്ങിപ്പോയീടട്ടെ !
ആര്‍ക്കുമേല്‍ അതിന്ദ്രീയ
ജ്ഞാനമുണ്ടെന്നോര്‍ത്തു നീ തേടി
ച്ചെന്നോ,ഇന്നവള്‍ക്കഹോ
ജ്ഞാനമേ ഇല്ലെന്നല്ലോ !!
നന്മ തന്‍ മണമില്ലാ-
ക്കളങ്ങള്‍ ഉടലിലൂട -
ങ്ങിങ്ങു വെട്ടിക്കീറി
കളിക്കുന്നൂ ചിലര്‍..
അച്ഛനിങ്ങെന്തു ചെയ്‌വൂ
സൂക്ഷിച്ചു വയ്ക്കാം നിന്‍റെ
ഓര്‍മ്മകള്‍ മണക്കുന്ന
പുസ്തക കൂമ്പാരങ്ങള്‍..
അറിവില്ലാത്തോര്‍ ചെയ്യും
അറിവിന്നാഴം തേടി
ഇനി നീ പറക്കില്ല
ബന്ധുരം മണ്ണിന്‍ മണം !!
ഇനിയെന്‍ ശൈശവം താങ്ങാന്‍
നീയില്ല എനിക്കിനി
ആരുണ്ട് മറുപടി
ആരായാന്‍ വന്നീടുവാന്‍ ??
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !