സ്വപ്നങ്ങള്‍ മഴ പോലെ ..
കണ്ണാടി ചില്ലില്‍ തെറിച്ച
മഴത്തുള്ളി എവിടെയോ
ഊര്‍ന്നു പോയി !
മഴ നനഞ്ഞ പാവാടയ്ക്കു താഴെ
നിന്‍റെ തുടുത്ത പാദങ്ങള്‍ ..
മുള പൊട്ടുന്ന കര്‍ക്കിടക
കൂണുകള്‍..
കാറ്റില്‍ പാതി പറന്നു
നനഞ്ഞിറങ്ങുന്ന പുല്ലാനി വിത്തുകള്‍ ..
തുള്ളി കുതിച്ചോടുന്ന പശുക്കിടാവ് ..
കണ്ണില്‍ ഇറ്റിക്കാന്‍
കണ്ണീര്‍ത്തുള്ളിച്ചെടി..
വയല്‍ വരമ്പിലെ
പച്ചത്തവളകള്‍..
കെട്ടു പിണയുന്ന
നീര്‍ നാഗങ്ങള്‍..
അമ്പലക്കുളത്തിലെ
വഴു വഴുത്ത തണുപ്പ്
ഈറന്‍ മുടി നനച്ച
ലോല നിതംബം ..
പൂക്കുട നിറയെ
മഴ നനഞ്ഞ പൂക്കള്‍ ..
ഇലക്കീറിലെ ഇത്തിരി
ചന്ദനം ..
കാവിലെ കല്ലില്‍
കുതിര്‍ന്ന മഞ്ഞള്‍പ്പൊടി ..
കറുക പുല്ലില്‍ പതിഞ്ഞ
നനഞ്ഞ വഴിത്താരകള്‍ ..
വയല്‍ തിണ്ടിലെ
പരല്‍ക്കുഞ്ഞുങ്ങള്‍..
നനഞ്ഞു നാണിക്കുന്ന
സില്‍വര്‍ ഓക്കുകള്‍..
മണ്ണില്‍ പതിഞ്ഞ
കിളിച്ചുണ്ടന്‍ മാമ്പഴം ..
പുതലിച്ച ചെമ്പക മരം..പൂത്തുലഞ്ഞ
മുല്ലപ്പൂചെടി ..
ഹോ !എന്തൊരു
സൌന്ദര്യം
എന്‍റെ ഓര്‍മ മഴേ !!
mazha thullikal ettuvangiya ella jeevajalangalkkum.nananja nunutha sounthariyam..............nannayi..........orma mazha,ortha mazha, peytha mazha, kanda mazha , arinja mazha, anubhavicha mazha............
ReplyDelete