Friday, April 9, 2010
നമ്മള്‍ !
ഞാന്‍ ..
കാറ്റിനും മുന്‍പേ പൂവിന്റെ മണമറിഞ്ഞവള്‍..
സൂര്യനും മുന്‍പേ കിഴക്കുദിച്ചവള്‍..
ഇടറി വിണ്ട ഭൂമിയില്‍
കണ്ണീരെറിഞ്ഞു നനച്ചവള്‍..
എനിക്ക് പറയാന്‍
ഇടവഴിയില്‍ മരച്ചില്ല പൂത്ത കഥയുണ്ട്..
ഇന്നലത്തെ മഴയില്‍ ഒലിച്ചൊഴുകിപ്പോയ സ്വപ്നമുണ്ട്..
മുറ്റത്തെ മുല്ലയില്‍ ഇനിയും
വിരിയാത്ത മൊട്ടുകളുണ്ട്..
നീ
ഇനിയും ഉറങ്ങാതെ അക്കരെപ്പച്ച മെനയുന്നവന്‍..!
സൂര്യനെയോ ചന്ദ്രനെയോ നേരിട്ട് കാണാത്തവന്‍..
ഭൂമി തൊടാതെ കാറ്റില്‍ പറക്കുന്നവന്‍..!
നിനക്ക് പറയാന്‍
നാളെത്തരാനുള്ള സമയങ്ങളുണ്ട്..
ഇന്ന് മറന്നു പോയ സമയ സൂചികകള്‍ ഉണ്ട്..
ഇന്നലെ തീര്‍ന്നു പോയ സുഗന്ധക്കുപ്പികളുണ്ട്!
എനിക്ക് ..
ഇടവഴിയിലെ തണല്‍ മരം മതി..
ഇടവപ്പാതിയിലെ പൊട്ടിച്ചിരികള്‍ മതി
ഇനിയും വിരിയാത്ത
നിന്‍റെ കണ്ണിലെയാ നക്ഷത്ര തിളക്കം മതി!
നിനക്ക്..
കഫെ ഷോപ്പിലെ ഇത്തിരി സംഗീതം മതി
കൂട്ടിക്കെട്ടലുകളുടെ ഇന്റെര്‍നെറ്റ് സൌരഭ്യം മതി
സമയമില്ലായ്മയുടെ മധു ചഷകങ്ങള്‍ മതി
എന്നത്തെയും പോലെ
ഒഡോമോസ് മണക്കുന്ന ചുംബനങ്ങള്‍ മതി!
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
നൈസ്....
ReplyDeleteThanks reema!
ReplyDeleteഎനിക്ക് ..
ReplyDeleteഇടവഴിയിലെ തണല്‍ മരം മതി..
ഇടവപ്പാതിയിലെ പൊട്ടിച്ചിരികള്‍ മതി
ഇനിയും വിരിയാത്ത
നിന്‍റെ കണ്ണിലെയാ നക്ഷത്ര തിളക്കം മതി!
വരികളില്‍ തിളക്കമുണ്ട്.
പ്രണയത്തിന്റെ വിശുദ്ധിയും..
Thanks! Hanllalath nannayi ezhuthunnu..Amma enna poem enikku valre ishtappettu..Keep write ..all the best!
ReplyDeleteNice Kollam, post this in http://www.chayamukhi.com it is kerala's no:1 social networking Site.
ReplyDeletethanks central-college!
ReplyDeleteanu,...iniyum nastapedatha snahathinte noolizhakal ninte vakkukalil kurungikkidakkunnu.santhoshamundu chilarengilumingane akunnathil..............
ReplyDelete