പ്രകൃതിയും ജീവനും തമ്മില്‍ എത്ര അഭേദ്യമായ ബന്ധമാണുള്ളതെന്നും ആ ബന്ധത്തില്‍ സൃഷ്ടികര്‍ത്താവായ പരം പൊരുളെന്താണെന്നും എന്നത്തെയും ചിന്താ വിഷയം ആണെങ്കിലും ഒരിക്കലും 'ഇതാണ് അതിന്റെ ഉത്തരം 'എന്ന് പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല !
ദൈവമെന്നൊ പരം പൊരുളെന്നൊ ശൂന്യതയെന്നോ ഒന്നുമില്ലായ്മ എന്നോ എന്ത് വേണമെങ്കിലും വിളിക്കാമെങ്കിലും ഉത്തരം കിട്ടാത്ത എന്തോ ഒരു നിയന്ത്രണം നമ്മളെയെല്ലാം ഉണര്‍ത്തുകയും ഉറക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു എന്നത് എന്നത്തെയും അത്ഭുതമാണ് !പ്രാണന്‍ എന്താണ് എന്ന ചോദ്യത്തിന് പ്രാണശക്തി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ പ്രാണി അഥവാ ജീവി ആകുന്നുള്ളൂ അതിനു നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവില്‍ എത്താം . എന്നാല്‍ അവിടെയും എന്താണ് നമ്മെ നിലനിര്‍ത്തുന്ന ഈ ജീവന്‍ ??പന്ജഭൂതാത്മകമായ ശരീരവും പ്രാണന്‍ അഥവാ ജീവനും ചേര്‍ന്ന് വര്‍ത്തിക്കുന്ന അവസ്ഥയെ പിണ്ഡാണ്ഡം എന്നും പറയാറുണ്ട്. ബ്രഹ്മാണ്ഡത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനത്തിന്റെയും ഒരു ചെറിയ പതിപ്പ് തന്നെയാണ് ശരീരം അഥവാ പിണ്ഡാണ്ഡത്തിലും നടക്കുന്നത് !ഓരോ നിമിഷവും പുതിയ ഓരോ ഘടകങ്ങള്‍ ശരീരത്തില്‍ ഉണ്ടായിക്കൊണ്ടെയിരിക്കുന്നു . അവയ്ക്കെല്ലാം മൂല കാരണമായി വര്‍ത്തിക്കുന്നത് ബാഹ്യ പ്രകൃതി തന്നെയാണ് . അത് ആഹാരത്തിലൂടെയും ശ്വസനത്തിലൂടെയും പ്രകാശ ആഗിരണത്തിലൂടെയും നമുക്കുള്ളിലെത്തി നമുക്ക് സങ്കല്പ്പിക്കാനോ വിവരിക്കാനോ കഴിയാത്തത്ര പ്രവര്‍ത്തനവും പ്രതി പ്രവര്‍ത്തനവും മൂലം പുതിയ പുതിയ മൂലകങ്ങളും ധാതുക്കളും രൂപപ്പെട്ട് കോശങ്ങളുണ്ടായി നാഡികളും ,സ്തരങ്ങളും,കലകളും,രക്തവും,മാംസവും അസ്ഥിയും,മേദസ്സും ,ത്വക്കും ,മുടിയും എല്ലാമുണ്ടായി അതിനൊരു രൂപമുണ്ടാകുന്നു !ഓരോ ജീവിയും ഉണ്ടാകുന്നു !പഴക്കം ചെന്നവ നശിക്കുന്നു . ബ്രഹ്മാണ്ടത്തിലും പിണ്ഡാണ്ഡത്തിലും ഒരേ പോലെ അത് സംഭവിക്കുന്നു !പ്രപഞ്ചത്തെ ഒരു പൊരുള്‍ നയിക്കുന്നത് പോലെ ശരീരത്തെയും ഒരു പൊരുള്‍ നയിക്കുന്നുണ്ട് !മനുഷ്യ ശരീരത്തില്‍ ആ പൊരുളിനെ കുണ്ഡലിനി എന്ന് വിളിക്കുന്നു . നട്ടെല്ലിനു കീഴെ ഒരു സര്‍പ്പാകൃതിയില്‍ വളഞ്ഞു കിടക്കുന്നത് കൊണ്ടാണ് ഇതിനു ഈ പേര് കിട്ടിയിരിക്കുന്നത് !ശരീരത്തിന്‍റെ മൊത്തം നിയന്ത്രണം പ്രാണശക്തിയുടെ ഈ പ്രഭവ സ്ഥാനമാണ് !
ശാസ്ത്രം എന്നും ദൈവീക പൊരുളിനെ വെല്ലു വിളിച്ചിരുന്നു !ഇപ്പോഴും എപ്പോഴും !പക്ഷെ മനുഷ്യ നിര്‍മ്മിതമാണ് ശാസ്ത്രം അത് സ്വയം ഉരുവായതല്ല ,അതുകൊണ്ട് തന്നെ അതിനു ശക്തവും വ്യക്തവുമായ ഉത്തരങ്ങള്‍ ഉണ്ട് . ഉത്തരങ്ങള്‍ കിട്ടാത്ത ചോദ്യം പോലെയാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയും ഓരോ ജീവിയുടെ ജീവനും നിലനില്‍ക്കുന്നത് . ഒരു ജീവ ശരീരത്തിലെ നാഡികളും പേശികളും അവയങ്ങളും ഉപകരണങ്ങള്‍ പോലെ മാത്രമാണ് ,അതിനെ നിയന്തിക്കുന്നത് ജീവന്‍ ആണ് ,ഉദാഹരണമായി നമ്മള്‍ കാണുന്നു എന്ന് പറയുമ്പോള്‍ കണ്ണിലെ പ്രകാശരശ്മികള്‍ കാണുന്ന വസ്തുവിന്‍റെ രൂപം നേത്ര പടലത്തില്‍ ഉണ്ടാക്കുന്നു എന്നത് കൊണ്ടോ ,ആ വസ്തുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ മസ്തിഷ്കത്തിലെത്തിയത് കൊണ്ടോ കാഴ്ച്ച പൂര്‍ണ്ണമാകുന്നില്ല !അവിടെയുള്ള പ്രാണന്‍ അഥവാ ആ ശക്തി ആ വിവരങ്ങള്‍ അപഗ്രഥിച്ച് ദര്ശിക്കുന്നതെന്താണ് എന്ന് നമ്മോടു വെളിപ്പെടുത്തുമ്പോള്‍ മാത്രമാണ് കാഴ്ച പൂര്‍ത്തിയാകുന്നത് !കേള്‍വി,രുചി,ഗന്ധം ,സ്പര്‍ശം എല്ലാം ഇത്തരത്തില്‍ ആണ് നാമറിയുന്നത് അപ്പോള്‍ നമ്മുടെയുള്ളിലും പൊരുളുണ്ട്,അതായിരിക്കാം തൂണിലും തുരുമ്പിലും ദൈവമുണ്ട് അല്ലെങ്കില്‍ അദൃശ്യമായൊരു പൊരുളുണ്ട് എന്ന് പറയുവാനുള്ള കാരണം !
ശാസ്ത്രപരമായി ദൈവമില്ല എന്ന് ഇന്നൊരുപാട്പേർ അടിസ്ഥാനമിട്ടു വിശ്വസിക്കുകയും സാധാരണ പോലെ ജീവിക്കുകയും ചെയ്യുന്നുണ്ട് .ദൈവം എന്നത് ഇല്ല എന്ന് വെല്ലുവിളിക്കുകയും കാണിച്ചു തരൂ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട് !പക്ഷെ ഈ ആക്രോശങ്ങൾ പുറപ്പെടുവിക്കാൻ പുറത്തെടുക്കുന്ന ഊർജ്ജം എവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത് ?? മണ്ണും ,കാറ്റും ,ജലവും പ്രകാശവും എവിടെ നിന്നുമാണ് വരുന്നത് ?ഇതിനൊക്കെ പുറകിൽ ശാസ്ത്രമുണ്ട് എന്ന് ഉറപ്പിക്കുമ്പോൾ ഈ ശാസ്ത്രം കണ്ടു പിടിക്കാനുള്ള ജ്ഞാനം എവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത് ?ആധുനിക വൈദ്യ ശാസ്ത്രം അതിന്റെ ജനനം രേഖപ്പെടുത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിലാനെന്നു മിഷേൽ ഫൂക്കോ (The Birth of the Clinic,1975) പറയുന്നു !അപ്പോൾ അതിനു മുൻപ്, ശാസ്ത്രം ജനിക്കുന്നതിനും എത്രയോ മുൻപ് മനുഷ്യന് ജ്ഞാനം ലഭിച്ചിട്ടുണ്ട് ?ജീവകോശങ്ങളിൽ നിന്നും ജീവിയെ ശാസ്ത്രം വികസിപ്പിച്ചെടുക്കുന്നു ,പക്ഷെ മൃത കോശങ്ങളിൽ നിന്നും ജീവനെ എന്തുകൊണ്ട് വികസിപ്പിച്ചെടുക്കാൻ ശാസ്ത്രത്തിനു കഴിയുന്നില്ല !?ബുദ്ധിയുള്ളവനും ,ചലനമില്ലാത്തവനും ,അന്ധനും ,ബധിരനും അങ്ങനെ എല്ലാ ജീവനുള്ളതിനും പ്രാണൻ ഉണ്ട് .അപ്പോൾ പ്രാണൻ എങ്ങനെ ശാസ്ത്രീയ ലോകത്തിനു പ്രാപ്തമാകുന്ന ഒരു തിരിച്ചറിവാകും ?അത് ജീവിയിൽ നിറയുന്ന പൊരുളല്ലേ, ശാസ്ത്രത്തിനും ദൈവത്തിനും അതീതമായത് ?!
മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ക്ക് അടിമയാണ് . ഇന്ദ്രിയങ്ങളിലൂടെ മാത്രമേ ജീവിക്കാനാകൂ,നമ്മുടെ ജ്ഞാനവും ഇന്ദ്രിയങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് . മനുഷ്യന് ഒരു നാള്‍ കേള്‍വിശക്തി എന്ന ഇന്ദ്രിയം നഷ്ടമായാല്‍ അല്ലെങ്കില്‍ ഇതിലും കൂടുതല്‍ ശബ്ദ തരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്ന് കാണുന്ന നാമല്ല നാളെ കാണുന്ന നമ്മള്‍ ,അത് പോലെയാണ് നമ്മിലുള്ള എല്ലാ ഇന്ദ്രിയങ്ങളും!അപ്പോള്‍ ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് ഒരു പൊരുളല്ലേ ?അതല്ലേ ഈശ്വരന്‍? രൂപവും ഭാവവും ഒന്നുമല്ല ,നമ്മുടെ ശരീരം നശിച്ചു കഴിഞ്ഞാല്‍ വിഘടിച്ചു പോകുന്ന മണ്ണും വായുവും ,ജലവും എല്ലാം ചേര്‍ന്നുള്ളതില്‍ നിന്നും വിഭിന്നമായി നമ്മയെല്ലാം ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ,പൂവിനേയും,പുല്ലിനെയും എന്നെയും നിന്നെയും ജീവിപ്പിക്കുന്ന അടിസ്ഥാന പൊരുള്‍ അതാണ് എന്‍റെ ദൈവം . ഞാന്‍ വിശ്വസിക്കുന്ന പ്രാര്‍ത്ഥിക്കുന്ന പ്രപഞ്ച ശക്തി !