ഡോക്ടർമാർ ചികിത്സയിലേയ്ക്ക് കടക്കും മുൻപ് അവർക്കു പ്രത്യേകം പരീക്ഷ ഉണ്ടായിരിക്കണം എന്ന് പുതിയ നിരീക്ഷണം പ്രാവർത്തികമാക്കണമെന്ന ശക്തമായ അഭിപ്രായമാണ് എനിക്കുള്ളത് .കാരണം ഒരു ഡോക്ടർ ആകണം എന്നുള്ള അമിതമായ മോഹത്തോടെ ഇത് പഠിക്കുന്ന നാമമായ കുട്ടികളിൽ അവർക്കുള്ള അഭിവാഞ്ജ പഠനത്തിലും അതുപോലെ സമൂഹ സേവനത്തിലും വളരെ മുന്പിലായിരിക്കും .അതേസമയം ഉന്തിയുരുട്ടി ഡോക്ടർമാർ ആകാൻ വിടുന്ന എൺപതു ശതമാനത്തോളം കുട്ടികൾ ഒന്നുകിൽ ആർക്കോ വേണ്ടി പഠിക്കുകയും അല്ലെങ്കിൽ പണം കൊടുത്തു ജയിപ്പിക്കയും എന്ന് വേണ്ട ആർക്കും വേണ്ടാത്ത ആളെ കൊല്ലുന്ന രീതിയിൽ പണം പണം എന്ന ആർത്തിയിൽ മുഴുകുന്ന ഡോക്ടർമാർ ആയിത്തീരുകയും ചെയ്‌താൽ പിന്നെ ഇതിനൊക്കെ എന്തർത്ഥം .ഇവിടെ പരീക്ഷയും പരീക്ഷണങ്ങളും നടത്തിയ ശേഷമേ എടുക്കാവൂ .(അല്ല ഉടെ തമ്പുരാനെ ഇനി ആ പരീക്ഷയിലും വരുമല്ലോ കോഴ എന്നോർക്കുമ്പോഴാ !!)
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !