സ്നേഹിക്കാനും പരിരക്ഷിക്കാനും അരുമയോടെ എന്റെ പെങ്ങൾ എന്ന് ചേർത്തുപിടിക്കാനും ഞങ്ങൾക്ക് (എനിക്കും ചേച്ചിക്കും ) സ്വന്തമായി ആങ്ങളമാർ ആരും ഉണ്ടായില്ല .മറിച്ചു ഞങ്ങൾക്ക് ഇടവും വളവും ചുറ്റിനും അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെ മക്കൾ ഉണ്ടായിരുന്നു .അതിൽ എല്ലാവരെയും എത്ര ആത്മാർത്ഥമായിട്ടാണ് ഞങ്ങൾ സ്നേഹിച്ചിരുന്നത് എന്ന് ഇന്നും ഞാൻ ഓർക്കുന്നു ..ഒരു ദിവസം കിട്ടിയാൽ ഓടുമായിരുന്നു 'അമ്മ വീട്ടിലേയ്ക്ക് ..പക്ഷെ പിന്നീടാണ് ഞങ്ങൾ ആ സത്യം തിരിച്ചറിയുന്നത് .ഞങ്ങൾ ചന്തത്തിൽ വന്നില്ലെങ്കിൽ ..സ്വർണ്ണാഭരണങ്ങൾ അണിഞ്ഞില്ലെങ്കിൽ കൂടെ കൊണ്ടുനടക്കാൻ ഉള്ള ആഡംബരമോ അലങ്കാരമോ,നിറമോ , പണമോ ഇല്ലെങ്കിൽ ഈ പറഞ്ഞ ആരും ആങ്ങളമാരായി ഉണ്ടാകില്ല എന്ന് (എന്റെ സഹോദരന്മാർ പൊറുക്കണം അനിതയ്ക്കു ഇനി നുണ പറയാൻ മനസ്സില്ല .ചെറു പ്രായത്തിൽ ചങ്കിൽ തൊട്ടു സത്യം പറയാൻ പലതരം അങ്കലാപ്പായിരുന്നു .ഇന്ന് അത് അശേഷം ഇല്ല .സത്യമേ പറയൂ ആര് കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും ) എത്രയോ വട്ടം അന്യരെപ്പോലെ മാറി നിന്ന് സങ്കടപ്പെട്ടിട്ടുണ്ട് പാവം ഞങ്ങൾ .അതിനപവാദം വല്യച്ഛയുടെ മകൻ എന്റെ അശോകൻ ചേട്ടായി മാത്രമാണ് .കുടിച്ചു മരിക്കുന്ന എന്റെ പൊന്നാങ്ങളയോട് ,എവിടെയെന്നോ എന്തായി എന്നോ അറിയാതെ ഞങ്ങളിൽ നിന്നും മാഞ്ഞു പോകുന്ന ഏട്ടനോട് എന്തിനാ ഇതെല്ലാം എന്നുള്ള കണ്ണീരു മാത്രമേ ഞങ്ങൾ അനിയത്തിമാർക്കു ഇപ്പോഴും ചോദിക്കാനുള്ളൂ ..ഏറ്റവും സ്നേഹത്തോടെ എന്നെ ചേർത്തുപിടിച്ചിട്ടുള്ളത് എന്റെ ആ ഏട്ടൻ മാത്രമേയുള്ളൂ ..ബാക്കി എല്ലാവരിലും ഒന്നല്ലെങ്കിൽ വേറെ ഒരു കള്ളത്തരമോ ഇഷ്ടമോ ഇഷ്ടക്കേടോ ഉണ്ടായിരുന്നു ..ബന്ധങ്ങൾ ഉണ്ടാകുന്നതും അത് നില നിൽക്കുന്നതും അത് പരിപാലിക്കപ്പെടുന്നതും അതിന്റെ സത്യസന്ധമായ ഊഷ്മളതയിൽ നിന്നുമാണ് അല്ലാതെ ബാഹ്യമായ യാതൊന്നിൽ നിന്നുമല്ല അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഓരോ ബന്ധങ്ങളും കാണുന്നതും അതിലകപ്പെടുന്നതും നിലനിൽക്കുന്നതും അതിന്റെ കാതലായ ഈ നഗ്‌ന സത്യത്തിൽക്കൂടെ മാത്രമാണ് .എവിടെയും ഇനിയങ്ങോട്ടേയ്ക്കെന്നും
കൂട്ടുകാരെ സുഹൃത്തുക്കളെ നിങ്ങളിൽ നൂറായിരം പൊന്നാങ്ങളമാർ ഉണ്ടായിരിക്കും അവരോടെല്ലാം എന്റെ ഒരെളിയ അപേക്ഷ നിങ്ങളുടെ സഹോദരിമാർ നിങ്ങളുടെ വിളക്കാണ് നിങ്ങൾ ആ വെട്ടത്തിൽ സൂര്യനെപ്പോലെ ശോഭിക്കും .കൂടെ നിൽക്കണം ,തിരുത്തേണ്ടപ്പോൾ തിരുത്തണം ,ചേർത്തു പിടിക്കുവാൻ അൽപ്പവും മടി കാണിക്കരുത് അവർ നിങ്ങൾ തന്നെയാണ് ..എന്നും എപ്പോഴും .രക്ഷാബന്ധൻ സ്നേഹാശംസകൾ ..
കൂട്ടുകാരെ സുഹൃത്തുക്കളെ നിങ്ങളിൽ നൂറായിരം പൊന്നാങ്ങളമാർ ഉണ്ടായിരിക്കും അവരോടെല്ലാം എന്റെ ഒരെളിയ അപേക്ഷ നിങ്ങളുടെ സഹോദരിമാർ നിങ്ങളുടെ വിളക്കാണ് നിങ്ങൾ ആ വെട്ടത്തിൽ സൂര്യനെപ്പോലെ ശോഭിക്കും .കൂടെ നിൽക്കണം ,തിരുത്തേണ്ടപ്പോൾ തിരുത്തണം ,ചേർത്തു പിടിക്കുവാൻ അൽപ്പവും മടി കാണിക്കരുത് അവർ നിങ്ങൾ തന്നെയാണ് ..എന്നും എപ്പോഴും .രക്ഷാബന്ധൻ സ്നേഹാശംസകൾ ..
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !