ഇത് ആരാണെന്ന് അറിയില്ലാത്തവർക്കായി എഴുതുന്നതാണ് .ഇത് വത്സല വി പിള്ള അതായത് നാടകാചാര്യനായ ശ്രീ വയലാ വാസുദേവൻപിള്ള സാറിന്റെ ധർമ്മ പത്നി .വയലാസാറിന്റെ ജീവിതവീക്ഷണങ്ങളുടെ വഴിയിൽ സുഗന്ധം പരത്തി പൂത്തു നിന്ന സൗഗന്ധികപ്പൂവ് .ഇത് പറയാൻ കാരണം ഇങ്ങനെയൊരു ധർമ്മപത്നി ഒരുപക്ഷെ കഥകളിൽ മാത്രമേ കാണൂ .അതുപോലെ ഗാന്ധിസത്തിന്റെ കൈവഴികളിലൂടെ നടന്നു നീങ്ങി ഒരു പ്രഭാതത്തിൽ അകാലത്തിൽ സാറ് പൊഴിഞ്ഞുപൊയെങ്കിലും ആ മഹത് വ്യക്തിത്വത്തിന്റെ ജീവിതവീക്ഷണങ്ങളെ അതുപോലെ കാത്തുസൂക്ഷിക്കുകയും സാറിനു പൂർത്തിയാക്കാൻ കഴിയാതിരുന്ന സ്വപ്നങ്ങളെ തന്നാലാവുംപോലെ പൊന്നുപോലെ സൂക്ഷിച്ചു ക്ഷമയോടെ ശ്രദ്ധയോടെ പൂർത്തീകരിക്കുകയാണ് വത്സല ടീച്ചർ എന്ന് ഞാൻ സ്നേഹപൂര്വ്വം വിളിക്കുന്ന ഈ വനിതാരത്നം .ടീച്ചർ അയ്യന്തോൾ കളക്ടറേറ്റിനു സമീപമുള്ള തന്റെ വസതിയോടനുബന്ധിച്ചു സാറിന്റെ സ്മർണാർത്ഥം വയലാ കൾച്ചറൽ സെന്റെർ പണിതുയർത്തിയിട്ടുണ്ട് .അതിലുള്ള ലൈബ്രറി ഗവേഷകർക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വലിയൊരു മുതല്ക്കൂട്ടാണ് .ഇതെല്ലാം സ്വന്തമായി നിർമ്മിച്ച് നൽകിയിരിക്കുന്നതാണവർ ഒരു സംഘടനയുടെയോ സ്ഥാപനങ്ങളുടെയോ മുതൽമുടക്ക് അശേഷമില്ലാതെ തന്നെ .സാറിന്റെ പ്രസിദ്ധീകരിക്കാതെപോയ രചനകളുടെ വലിയൊരുഭാഗം പ്രസിദ്ധീകരണവും ടീച്ചർ ഇതിനോടകം നടത്തിക്കഴിഞ്ഞു .കൾച്ചറൽ സെന്റെറിൽ സെമിനാറുകളും പുസ്തക പ്രകാശനങ്ങളും നാടകാവതരണങ്ങളും വർക്ഷോപ്പുകളും ഡോകുമെന്ററി പ്രകാശനങ്ങളും ക്ലാസുകളും നടന്നു വരുന്നു .നിശബ്ദമായി ഇതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്നത് ടീച്ചർ തന്നെയാണ് .ആ നിശബ്ദതയ്ക്കു പക്ഷെ നിശ്ചയദാർഡ്യത്തിന്റെ കരുത്തുണ്ട് .ഉടഞ്ഞുപോകുംതരം സ്നേഹത്തിന്റെ അതീവഗാഡമായൊരു മണ്കുടുക്കയായിട്ടാകും പല വിവാഹബന്ധങ്ങളെയും നമ്മൾ കണ്ടുമുട്ടുക .ഒരാളില്ലെങ്കിൽ ഒന്നുകിൽ ഉടഞ്ഞുതെറിച്ചു പോകുന്നവർ .അന്യരെ ആശ്രയിച്ചു മാത്രം മുന്നോട്ടൊഴുകുന്നവർ അല്ലെങ്കിൽ എല്ലാം വേണ്ടെന്നു വയ്ക്കുന്നവർ അതുമല്ലെങ്കിൽ പുതിയ തോണിയിൽ തുഴഞ്ഞു പോകുന്നവർ .ഇതിലൊന്നും പെടാതെ തന്റെ പങ്കാളിയുടെ സ്വപ്നങ്ങളെ സ്വന്തം സ്വപ്നങ്ങളാക്കി കൂടെയില്ലെങ്കിലും അവയിലൂടെ വീണ്ടും ഒന്നായിരിക്കുന്ന അവസ്ഥയായിരിക്കാം ഏറ്റവും ഗാഡമായ പ്രണയം ! സാറിന്റെ സ്മൃതിമണ്ഡപത്തിന്നരുകിൽ ടീച്ചർ സൂക്ഷിച്ചു വളർത്തുന്ന പൂക്കൾക്ക് പോലും പറയാനുണ്ടാകും ഇതുപോലെ നിശബ്ദമായ സ്നേഹത്തിന്റെ അതീവ ലാളിത്യം .എനിക്ക് നിങ്ങളെ ഒരുപാടിഷ്ടമാണ് ടീച്ചർ അതിലുപരി മാതൃകയാക്കാവുന്ന ഹൃദയത്തിൽ തൊടുന്ന ബഹുമാനവും.എഴുതുവാൻ എനിക്ക് തരുന്ന ഏറ്റവും ഹൃദ്യമായ പ്രചോദനം മാത്രം മതി എനിക്കീ സ്നേഹത്തെ നിർമലതയോടെ എന്റെ മനസ്സിൽ സൂക്ഷിക്കാൻ .സ്നേഹം എല്ലാറ്റിനും .
Sunday, June 19, 2016
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !