ഓ ..നീ തന്നെയാണ് ഞാൻ !
അല്ല ഞാൻ തന്നെയാണ് നീ അഡലിൻ വെർജീനിയ വൂൾഫ് !
ചിന്തകളിൽ നിന്നുംചിന്തകളിലേയ്ക്ക് ഒഴുകിവീഴുന്ന ,
അതിലൂടെ സഞ്ചരിച്ച് മറ്റൊന്നിലെത്തുന്ന
അതിൽ നിന്നും വഴുതി വന്നതിലേയ്ക്ക് തന്നെ തിരിച്ചെത്തുന്ന
ഒരു വെറും സാധാരണക്കാരിയായ
അസാധാരണക്കാരിയാണ് ഞാൻ അല്ല
നീ വെർജീനിയ വൂൾഫ് !
'ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും സ്വന്തമായി ഒരു മുറിയും വേണം' എന്ന് നീ ലണ്ടനിൽ ഇരുന്നു പണ്ട് പറഞ്ഞെങ്കിൽ ഞാൻ ഇങ്ങു കേരളത്തിന്റെ ഒരു കോണിലിരുന്നു 'എനിക്ക് സ്വസ്ഥമായൊരു സ്ഥലവും സ്വാതന്ത്ര്യമായൊരു മനസ്സും വേണം എഴുതാൻ ' എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു .നമ്മൾ കൂട്ടിമുട്ടിയപ്പോൾ എന്റെ മനസ്സിൽ പൂത്തിരി പൊട്ടിച്ചിതറുന്നു !കാര്യങ്ങൾ തുറന്നെഴുതാനുള്ള സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും സ്വകാര്യതയും സമയവും ഒരെഴുത്തുകാരിക്കു കൂടിയേ തീരൂ എന്നുള്ള അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും ചേർന്ന് നില്ക്കുന്നു .(A Room of One's own- 1929) അതിനെ ആഡംബരം എന്നോ അലങ്കാരം എന്നോ സാമർത്ഥ്യമെന്നൊ അഹങ്കാരമെന്നൊ ഒക്കെ തോന്നുന്നവർക്ക് തോന്നാം പക്ഷെ അതാണ് സത്യം . ഇതൊന്നുമില്ലാതെ എഴുതിയ വനിതകളൊന്നും പ്രസിദ്ധർ ആയില്ല എന്നോ അവരുടെ കൃതികൾ മഹത്തരമാകുന്നില്ല എന്നുമല്ല ഇതുകൊണ്ട് ഞാൻ ഉദ്ധേശിക്കുന്നത് മറിച്ച് ഇത്തരമൊരു സാഹചര്യമുണ്ടെങ്കിൽ എഴുത്തുകാരിയിലെ സർഗാത്മകത നിർല്ലോഭം ഒഴുകിയേനെ എന്ന് സൂചിപ്പിച്ചുവെന്നു മാത്രം .കാരണം മലയാളസാഹിത്യത്തിൽ തന്നെ നമുക്ക് കാണാം പ്രതിഭ തെളിയിച്ച സ്ത്രീകൾക്കെല്ലാം അവർക്ക് ലഭിച്ചിരുന്ന സ്വകാര്യതകൾ കൊണ്ടുതന്നെയാണ് എഴുത്തിനെ പരിലസിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ളതെന്ന് .ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലിഷ് സാഹിത്യത്തിനെ സ്വാധീനിച്ച ഈ പ്രതിഭ -അഡലിൻ വെർജീനിയ വൂൾഫ് ബോധധാരാ സമ്പ്രദായത്തിലുള്ള (stream of Consciousness) എഴുത്തിലൂടെയാണ് ലോകമാകമാനം അറിയപ്പെടുന്നത് .

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !