ഞാന്‍ പ്രതിഫലിപ്പിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയും തന്നെയാണ് കാരണം ഞാന്‍ അവര്‍തന്നെയാണ് ,ഒരു സ്ത്രീയായതില്‍ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ നിമിഷവും എന്റെയുള്ളില്‍ പുതിയപുതിയ പുലരികള്‍ പോട്ടിവിടരുന്നുണ്ട് അതുതന്നെയാണ് ഞാന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെ ഫലവും !ഒരു സഹധര്‍മ്മിണി ആയതില്‍ ഞാന്‍ അങ്ങേയറ്റം ധന്യയാണ് എന്റെ പങ്കാളിയുടെ ഹൃദയമിടിപ്പുകളുടെ താളം ഞങ്ങളുടെ മകളിലുണ്ട്! അവള്‍ ഒരു മകള്‍ ആയതില്‍ വീണ്ടും ഞാന്‍ അഭിമാനിക്കുന്നു കാരണം അവള്‍ക്കു മാത്രമേ ഒരമ്മയുടെ ചൂരും ചൂടും പ്രകൃതിസ്പന്ദങ്ങള്‍ കൊണ്ട് അളക്കാവുന്ന അമ്മ എന്ന ഹൃദയവികാരവും പകര്‍ത്തിയെഴുതാനാകൂ ..എന്നെ കണ്ണാടിപോലെ ആവാഹിക്കാന്‍ ആകൂ ..ഇനി അവളുടെ പാതകള്‍ അവള്‍ക്കായി വെട്ടിത്തെളിച്ച് പുതിയ മേച്ചില്‍ പുറങ്ങളില്‍ ഇതിഹാസങ്ങള്‍ ചമയ്ക്കാനാകൂ !ഓരോ പെണ്‍ദിനങ്ങളും അവകാശങ്ങളുടെ ആദിപത്യത്തിനായി വടം വലികള്‍ ആകാതിരുന്നെങ്കില്‍ എന്ന വ്യാമോഹത്തോടെ അവകാശം സ്വാതന്ത്ര്യം എന്നതെല്ലാം ആരും പതിച്ചു നല്‍കേണ്ടുന്ന ഒന്നല്ല അത് ഏതൊരു ജീവിക്കുമുള്ള അനന്തമായ ആകാശവും ഭൂമിയുമാണെന്ന തിരിച്ചറിവോടെ "എടികളെ നിങ്ങള്‍ക്കെന്റെ ആത്മാഭിമാനം തുടിക്കുന്ന പെണ്‍ദിന അഭിവാദ്യങ്ങള്‍"
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !