ജെനിറ്റിക്സ് എനിക്കെന്നും ഹരമുള്ള മേഖലയായിരുന്നു ..ഭാഷയോടുള്ള സ്നേഹത്തോടൊപ്പം ശാസ്ത്രത്തോടുള്ള അഭിനിവേശവും എന്നില്‍ ചെറുപ്രായത്തിലേ നിറഞ്ഞു നിന്നതിനു കാരണം ദേവര്‍ഗദ്ധ എന്ന എന്റെ കൊച്ചുഗ്രാമവും അവിടുത്തെ എണ്ണമില്ലാത്ത കൊച്ചു പ്രാണികളും ആയിരുന്നിരിക്കണം !മണ്ണെണ്ണ വിളക്കിന്റെ പതിഞ്ഞ വെട്ടത്തിലെയ്ക്ക് അവയെല്ലാം ഒന്നിന് പിറകെ ഒന്നായി കയറിവരികയും എന്നെ പേടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും പിന്നെ അമ്പരപ്പിക്കുകയും ചെയ്തിരുന്നു .അന്തമില്ലാതെ അവ ഏതെങ്കിലും ഇലയുടെ കീഴില്‍ ഇരുന്ന് ദിവസങ്ങളോളം ഇണചേര്‍ന്നത് അന്നെന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു ! (അവ ഇണചേരുകയാണെന്ന് ആരും എനിക്ക് പറഞ്ഞുതന്നില്ലെങ്കിലും മനസ്സിലാക്കുവാനുള്ള സാമാന്യബുദ്ധി ഏതൊരു അഞ്ചുവയസ്സുകാരിക്കും ഉണ്ടാകാം എന്ന് നിങ്ങള്‍ രക്ഷിതാക്കള്‍ മനസ്സിലാക്കണം ) പിന്നീട് ഈ കാഴ്ച്ചകള്‍ ശലഭങ്ങളിലെയ്ക്കും കിളികളിലെയ്ക്കും എത്തുകയും ചിന്തകള്‍ മനുഷ്യരിലെയ്ക്ക് അതിക്രമിക്കുകയും ചെയ്തിരുന്നു ! ഒരു കുട്ടിയ്ക്ക് എന്ത് ചിന്തിക്കാം എന്ന് കരുതരുത് അത് അനന്തവും അജ്ഞാതവുമാണ് ഒരാള്‍ക്കും നിരൂപിക്കാന്‍ കഴിയുന്നതല്ല പ്രകൃതിസത്യങ്ങള്‍ !അവിടെ നിന്നുമുള്ള സ്വയം കണ്ടെത്തലുകള്‍ ആയിരിക്കാം സയന്‍സ് അഥവാ ശാസ്ത്രം എന്നിലൂടെ കൌതുകമായി വളര്‍ന്നത് .ഇഷ്ടക്കേടിന്റെ കണക്കില്‍ ആനമുട്ടവാങ്ങുമ്പോഴും സയന്‍സില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങാന്‍ എന്നെ പ്രേരിപ്പിച്ചതും ഇത്തരം കണ്ടുപിടിക്കാനുള്ള പ്രേരണ, ആകാംക്ഷ എന്നത് തന്നെയായിരുന്നിരിക്കാം .
എങ്ങനെയാണ് മനുഷ്യരില്‍ വ്യത്യസ്ത അഭിരുചി ഉണ്ടാകുന്നതെന്ന് എന്നും ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചിരുന്നു .കാലം എന്നെ കൊണ്ടെത്തിച്ചത് വ്യത്യസ്ഥ മേഖലയില്‍ ആണെങ്കിലും ജെനിറ്റിക്സ് ല്‍ എന്ത് സംഭവിക്കുന്നു എന്ന്ആകാംക്ഷയോടെ നോക്കിക്കാണുകയും വായിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍ .എക്സ് ക്രോമസോമും വൈ ക്രോമസോമും അവയിലെ ജീനുകളും നിര്‍ണ്ണയിക്കുന്ന ആണത്തവും പെണ്ണത്തവും മനുഷ്യരുടെ സ്വഭാവനിര്‍ണ്ണയത്തില്‍ വരുത്തുന്ന വ്യതിയാനം മനുഷ്യരിലെ വാസനകള്‍ ജന്മസിദ്ധമാണെന്ന് തെളിയിക്കുകയാണ് !അഥവാ ഒരു മനുഷ്യന്‍ ആണോ പെണ്ണോ നപുംസകമോ സ്വവര്‍ഗ്ഗാനുരാഗിയോ എന്നതെല്ലാം എഴുതപ്പെട്ട കാര്യങ്ങള്‍ ആണെന്നും .കുറ്റവാളികളായി ആരും ജനിക്കുന്നില്ല എന്ന ധാരണയെ വെല്ലുവിളിക്കും വിധം കുറ്റവാളിയാകാനുള്ള സാധ്യത തലച്ചോറില്‍ നിര്‍ണ്ണയിക്കപ്പെടുകയും തോന്നലുകളായി പെരുമാറ്റമായി ആസക്തികളായി അവ പരിണമിക്കുകയും ചെയ്യുന്നു എങ്കില്‍ നമ്മുടെ പ്രകൃതിയില്‍ നിന്നും സ്വഭാവ വൈകൃതങ്ങള്‍ തുടച്ചു നീക്കുക അസാധ്യമാണ് അല്ലെ !!? എന്റെ കുറെയധികം ചോദ്യങ്ങളുടെ ഉത്തരം ഇന്ന് വായിച്ച "എതിരന്‍ കതിരവന്‍ ന്‍റെ -സ്വവര്‍ഗ്ഗാനുരാഗം ഭ്രൂണത്തിന്റെ തീരുമാനമാണ് " എന്ന ലേഖനം വഴി മാതൃഭൂമി ആഴചപ്പതിപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട് .കൂടുതല്‍ അറിയാനുള്ള റഫറന്‍സ് ഗ്രന്ഥങ്ങളും അതുവഴി ലഭിച്ചിട്ടുണ്ട് .വായന അനുഗ്രഹമാകുന്നത് ഇങ്ങനെയാണ് ! വായിക്കുക വളരുക !

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !