പൂക്കളിൽ വസന്തം കണ്‍തുറക്കുമ്പോൾ
പൂമ്പാറ്റകളിൽ സുഗന്ധം തേൻ ചൊരിയുമ്പോൾ
നീ നിന്റെ ഭിക്ഷാപാത്രം കൈയ്യിലേന്തുക !
നിനക്കുമുന്പിലെ കീറത്തുണിയിൽ
നീ അന്നന്നത്തെ ആവലാതികളുടെ
അളിഞ്ഞ നാറ്റം പരത്തുന്ന വേവലാതികൾ
പരത്തിയിടുക !
അവള്‍ ഒരുപക്ഷെ പൂക്കൾ വസന്തം ചൊരിയുന്നത്
കാണുവാൻ വരാതിരിക്കില്ല !
നിന്റെ വറുതിപ്പാത്രത്തിന്നോരത്തു ചാടാൻ
മടികൊള്ളുന്നൊരു കഷണം നാണയത്തുണ്ട് ,
സുഗന്ധപൂരിതമായ കൈകൊണ്ടവള്‍
മനോഹരമായ തുകൽസഞ്ചിയിൽ നിന്നും
എടുക്കാതിരിക്കില്ല !
എറിഞ്ഞു കളയുന്ന ഭക്ഷണക്കീറിൽ
അവളുടെ ചുണ്ടിലെ അമൃത് ചുവയ്ക്കുന്ന
ചെമന്ന ചായം പുരളാതിരിക്കില്ല .
നിന്റെ വിശന്ന വയറിന്റെ കാളലിനെ
അവ ചുംബിച്ചടക്കാതിരിക്കില്ല
അവളുടെ കാൽമടംബുകളുടെ രക്താഭയിൽ
സൂര്യൻ ഒളികണ്ണിടുമ്പോൾ താഴെ
ഭൂമിയിൽ ഒരുവേള ഇരുൾ പടരാതിരിക്കില്ല !
സൗന്ദര്യം കാഞ്ഞ അവളുടെ നിതംബ വടിവിലെയ്ക്ക്
നീ കണ്ണുകൾ അടയ്ക്കാതിരിക്കുക
അടിമയ്ക്കും തെണ്ടിയ്ക്കും മാത്രം
വികാരങ്ങൾ അടക്കാൻ പഠിക്കണമെന്നില്ലല്ലൊ !
നീ അവളുടെ ഇറക്കം കുറഞ്ഞ മേലുടുപ്പുകളുടെ
ഇടയിലെ ചന്ദ്രനെ ധ്യാനിച്ചുണർത്തുക
അവയ്ക്കും മുകളിലെ കട്ടിവെണ്‍മേഘങ്ങളിൽ
ദീർഘയാത്ര പോകുന്നത് സ്വപ്നം കാണുക
അവള്‍ വസന്തം കഴിയുമ്പോൾ
തിരികെ വരാതിരിക്കില്ല !
പൂമ്പാറ്റകളിൽ സുഗന്ധം തേൻ ചൊരിയുമ്പോൾ
നീ നിന്റെ ഭിക്ഷാപാത്രം കൈയ്യിലേന്തുക !
നിനക്കുമുന്പിലെ കീറത്തുണിയിൽ
നീ അന്നന്നത്തെ ആവലാതികളുടെ
അളിഞ്ഞ നാറ്റം പരത്തുന്ന വേവലാതികൾ
പരത്തിയിടുക !
അവള്‍ ഒരുപക്ഷെ പൂക്കൾ വസന്തം ചൊരിയുന്നത്
കാണുവാൻ വരാതിരിക്കില്ല !
നിന്റെ വറുതിപ്പാത്രത്തിന്നോരത്തു ചാടാൻ
മടികൊള്ളുന്നൊരു കഷണം നാണയത്തുണ്ട് ,
സുഗന്ധപൂരിതമായ കൈകൊണ്ടവള്‍
മനോഹരമായ തുകൽസഞ്ചിയിൽ നിന്നും
എടുക്കാതിരിക്കില്ല !
എറിഞ്ഞു കളയുന്ന ഭക്ഷണക്കീറിൽ
അവളുടെ ചുണ്ടിലെ അമൃത് ചുവയ്ക്കുന്ന
ചെമന്ന ചായം പുരളാതിരിക്കില്ല .
നിന്റെ വിശന്ന വയറിന്റെ കാളലിനെ
അവ ചുംബിച്ചടക്കാതിരിക്കില്ല
അവളുടെ കാൽമടംബുകളുടെ രക്താഭയിൽ
സൂര്യൻ ഒളികണ്ണിടുമ്പോൾ താഴെ
ഭൂമിയിൽ ഒരുവേള ഇരുൾ പടരാതിരിക്കില്ല !
സൗന്ദര്യം കാഞ്ഞ അവളുടെ നിതംബ വടിവിലെയ്ക്ക്
നീ കണ്ണുകൾ അടയ്ക്കാതിരിക്കുക
അടിമയ്ക്കും തെണ്ടിയ്ക്കും മാത്രം
വികാരങ്ങൾ അടക്കാൻ പഠിക്കണമെന്നില്ലല്ലൊ !
നീ അവളുടെ ഇറക്കം കുറഞ്ഞ മേലുടുപ്പുകളുടെ
ഇടയിലെ ചന്ദ്രനെ ധ്യാനിച്ചുണർത്തുക
അവയ്ക്കും മുകളിലെ കട്ടിവെണ്‍മേഘങ്ങളിൽ
ദീർഘയാത്ര പോകുന്നത് സ്വപ്നം കാണുക
അവള്‍ വസന്തം കഴിയുമ്പോൾ
തിരികെ വരാതിരിക്കില്ല !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !