ഒരു സ്ത്രീയായ ഞാൻ പറയുന്നു ,ഒരു പെണ്‍ജന്മത്തിലെ ഏറ്റവും അസഹനീയമായ (വളരെ കുറച്ചു പേർക്ക് മാത്രം സഹനീയമായ ) ഒന്നാണ് ആർത്തവം .പക്ഷെ സ്ത്രീ ശരീരത്തിലെ ഓരോ അണുവും സുഗമമായി പ്രവർത്തിക്കുവാൻ അത് കൂടിയേ മതിയാകൂ താനും !അതിനെ ഏറ്റവും മ്ലേഛവും തോട്ടുകൂടാത്തതുമായി കാണുന്നവരാണ് ഇന്നും ബഹുഭൂരിപക്ഷം വീടുകളും ! അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക എന്ന ജൈവ പ്രക്രിയയുടെ ഭാഗം മാത്രമാണിതെന്നും അതിലുപരി ഏറ്റവും സ്നേഹത്തോടെയും പരിഗണനയോടെയും കാണേണ്ടുന്ന ഒന്നാണിതെന്നും സ്കൂൾ തലത്തിൽ അധ്യാപകർ എല്ലാ കുട്ടികളെയും രക്ഷിതാക്കളെയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബോധവത്കരിക്കേണ്ടുന്ന സമയം എന്നെ കഴിഞ്ഞു ! ഒരു സ്കൂളിലെങ്കിലും ഒരു തുറന്ന സമീപനം ഇതിനായി കൈക്കൊണ്ടിട്ടുണ്ടോ ആവോ !!? ഏതെങ്കിലും ഒരാണ്‍കുട്ടിയെങ്കിലും തുറന്നു ചോദിച്ചിട്ടുണ്ടാകുമോ കൂട്ടുകാരീ നീ എന്താണ് സഹിക്കുന്നതെന്ന് ??! അത് കേൾക്കുന്ന രക്ഷിതാവോ സഹപാഠിയോ അധ്യാപകരോ അതിനെ എന്നെങ്കിലും പ്രോത്സാഹിപ്പിക്കയോ തോളിൽ തട്ടി അഭിനന്ദിക്കയൊ ചെയ്തിട്ടുണ്ടാകുമോ ? എനിക്കറിയാം ഇല്ല എന്നെ ഉത്തരമുണ്ടാകൂ ! അതൊരു പാപമല്ല മറിച്ച് അസ്വസ്ഥതയോടെ ആ വേദന സഹിക്കുന്ന അനേകമനേകം പെണ്‍കുട്ടികൾ നാളെ ഒരമ്മ ആകേണ്ടുന്നവൾ അല്ലെങ്കിൽ അത്തരമൊരു മാനസിക ഘട്ടത്തിലൂടെ കടന്നു പോകേണ്ടുന്നവൾ ആണ് .അല്പം ബഹുമാനം അല്ലെങ്കിൽ സ്നേഹം കരുതൽ നിങ്ങൾക്കെല്ലാം അവൾക്കു നല്കാം .വസ്ത്രത്തിൽ അബദ്ധത്തിൽ അല്പം രക്തം പുരണ്ടാൽ അവളെ കളിയാക്കാതെ സഹകരിക്കാം .ഒരു സാദാ പെണ്‍ജന്മത്തിൽ അല്പ്പം രക്തം കറയായി പുറത്തു വരാത്ത ഒരാളും കാണില്ല .ഒന്നുകിൽ അടിയുടുപ്പിൽ അല്ലെങ്കിൽ പുറമേയ്ക്ക് എങ്ങനെയും .അതുകൊണ്ട് ആണ്‍ കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ സഹധർമ്മിണിയെ ,മകളെ സഹോദരിയെ ,അമ്മയെ ,കൂട്ടുകാരിയെ ഈ അവസ്ഥയിൽ കണ്ടാൽ ഒരു തുണ്ട് സ്നേഹം പരിഗണന എന്നും കൊടുക്കണം .ആർത്തവം ഒരു തെറ്റോ,വിശുദ്ധിയില്ലായ്മയോ ഒളിച്ചുകളിയോ ഒന്നുമല്ല സ്ത്രീയെ നിലനിർത്തുന്ന ജൈവ പ്രക്രിയ മാത്രമാണ് .
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !