പണ്ട് കുട്ടിയായിരുന്നപ്പോൾ ആകാശത്തൂടി വിമാനം പോകുമ്പോൾ വീട്ടിൽ നിന്നും ഓടി ഇറങ്ങി നോക്കുമായിരുന്നു, ഞാൻ ഉൾപ്പടെ എല്ലാവരും .വല്ല കാലത്തും താഴ്ന്നു പറക്കുന്ന ഹെലികോപ്റെർ കാണുമ്പോൾ അതിശയം കൊണ്ട് വാ പൊളിക്കുമായിരുന്നു !!വയനാട് പോലുള്ള കുന്നിൻ പുറത്തൊരു വിമാനത്താവളം സ്വപ്നത്തിന്റെ ഏഴയലത്തു പോലും വന്നിരുന്നില്ല ..അത് കൊണ്ട് തന്നെ വിമാനം എന്നത് കിട്ടാക്കനിയായ വിദൂര സ്വപ്നം മാത്രമായിരുന്നു ..വളര്ന്നു വലുതാകുമ്പോൾ പൈലൊറ്റ് ആകണം എന്നും മറ്റും മോഹം വരുമെങ്കിലും പുറത്തു പറയാനും മറ്റും എന്റെ ഉൾവലിഞ്ഞ മനസ്സ് സമ്മതിച്ചതെയില്ല !
പിന്നീട് വളർന്നു വലുതായപ്പോൾ വിമാനത്തിൽ നിന്നും ബഹുദൂരം ഇപ്പുറെ ആയിപ്പോയി ലോകം.വരകളുടെയും ഡിസൈനുകളുടെയും അനിമേഷനുകളുടെയും ലോകത്ത് മുങ്ങിച്ചത്തു പോയ നാളുകൾ ..ബാംഗ്ലൂർ ജീവിതം സമ്മാനിച്ച കൈവഴികളിൽ ഉയർന്ന ജോലി തേടിയാണ് ഞാൻ approximately 36,000 employees ജോലി ചെയ്യുകയും ലോകത്തിലെ തന്നെ മുൻ നിരയിൽ നില്ക്കുന്ന ജെറ്റ് എഞ്ചിൻ നിർമാതാക്കളായ Pratt & Whitney യ്ക്ക് വേണ്ടി Infotech Enterprises Ltd ജോലി ചെയ്യാൻ ആരംഭിച്ചത് ! ജോലിയുടെ ആരംഭ ദശയിൽ ഞാൻ ,വിമാനം പോലും നേരാം വണ്ണം കണ്ടിട്ടില്ലാത്ത ഞാൻ പന്തം കണ്ട പെരുച്ചാഴി തന്നെയായി ! എനിക്ക് ഒന്നും മനസ്സിലായില്ല engine എന്ന പടുകൂറ്റൻ വിമാന ഭാഗം നോക്കി ഞാൻ അന്തം വിട്ടു നിന്നു ..സങ്കടം കടല് പോലെ ചുറ്റിനുമൊഴുകി ..
P x A x V =constant എന്നത് എന്നെ സംബന്ധിച്ചു Bernoulli equation ആയിരുന്നില്ല വെറും ABCD കണ്ട പ്ലേ സ്കൂൾ കുട്ടി പോലെ മാത്രം ആയിരുന്നു !തിരിച്ചു ഭാണ്ടവും കെട്ടി ഇറങ്ങാനൊരുങ്ങിയ എന്നെ പിടിച്ചു നിരത്തിയത് ബിജു ദിവാകരൻ എന്ന എന്റെ മാനേജർ മാത്രമായിരുന്നു കാരണം എന്നെ അവിടെ ടെസ്റ്റുകളും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തത് അദ്ദേഹം ആയിരുന്നു ..!വിമാനം എന്നാൽ മുകളിൽ പറക്കുന്ന പക്ഷി പോലെ തന്നെ എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു യന്ത്രപ്പക്ഷി മാത്രമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു,ഒരുപാട് നല്ല ഉദാഹരണങ്ങളിലൂടെ എന്നെ അനുനയിപ്പിച്ചു, പിന്നീട് എന്നെ mechanical engineering ന്റെ ,വിമാന എഞ്ചിനീയറിംഗ് ൻറെ ഉസ്താദുകളായ രണ്ടു രത്നങ്ങളുടെ അടുത്തെൽപ്പിച്ചു ,ഈശ്വർജി എന്ന് ഞാൻ വിളിക്കുന്ന ഈശ്വരൻ അയ്യൻ ,ദേവ്ജി എന്ന് ഞാൻ വിളിക്കുന്ന ദേവേന്ദ്രൻ എന്നിവർ ആയിരുന്നു ആ പുലികൾ .രണ്ടു പേരും airforce ൽ നിന്നും വിരമിച്ച് infotech നു വേണ്ടി ജോലി ചെയ്യുന്ന സീനിയർ എന്ജിനീയർ മാരായിരുന്നു .അവരാണ് എനിക്ക് Lift ,drag ,weight ,thrust തുടങ്ങിയ ബേസിക് കാര്യങ്ങളിൽ നിന്നും engine പ്രവർത്തങ്ങൾ പഠിപ്പിക്കുന്നത് ..അവരാണ് എനിക്ക് aero engineering courseware എന്താണെന്ന് പഠിപ്പിച്ചു തന്നത് ,അവരാണ് ആകാശത്ത് പറക്കുന്ന വിമാനം എന്തൊക്കെ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ടാണ് പറക്കുന്നത് എന്ന് മനസ്സിലാക്കി തന്നത് ..!പിന്നീട് വിമാന പാഠങ്ങൾ ഒരുപാട് പേരില് നിന്നും പഠിച്ചു ..വേണു സർ,ശിവ,ഗംഗ ,അജയ് ,സുരേഷ്ജി,വിനോദ് അങ്ങനെയങ്ങനെ ഒരുപാട് ..
അന്ന് ഇതെന്റെ പണിപ്പുര അല്ല എന്ന് പറഞ്ഞു പെട്ടി മടക്കിയ ഞാൻ ആ വിശാല ലോകത്തിൽ engine പ്രവർത്തിപ്പിക്കുന്ന animator ആയി..PDF പഠന പുസ്തകങ്ങൾ ഞങ്ങൾ HTML ലേയ്ക്ക് മാറ്റി, പുതിയ സൗകര്യങ്ങൾ ഒരുക്കി വിമാന പഠിതാക്കളെ സഹായിച്ചു ..മൂന്നു വട്ടം നല്ല ടീം employ ക്കുള്ള അവാർഡ് വാങ്ങി.. Canada യിലുള്ള ഞങ്ങളുടെ department മായി നല്ല സൗഹൃദം വളര്ന്നു..ഒടുവിലൊരു സായം സന്ധ്യയിൽ പുതിയ ജീവിത മേച്ചിൽ പുറങ്ങളിലെയ്ക്കിറങ്ങാൻ സന്തോഷത്തോടെ അവർ തന്ന ഉപഹാരവും വാങ്ങി സ്വയം പിരിഞ്ഞു പോന്നു .എങ്കിലും അവരെല്ലാവരും എന്റെ കൂടെത്തന്നെയുണ്ട് ..എന്റെ എല്ലാ ജന്മദിനങ്ങളെയും ധന്യമാക്കിക്കൊണ്ട് അവർ ഇപ്പോഴും എഴുതാറുണ്ട് വിളിക്കാറുണ്ട് ..പിന്നീടു വിമാനയാത്രയിൽ ഞാൻ ഓർത്ത് പുന്ജിരിച്ചത് നിസ്സഹായയായ അന്നത്തെ എന്നെ ഒര്ത്തായിരുന്നു ! ഇന്നെന്റെ മോൾ' ജീനാനം അമ്മെ ജീമാനം' എന്ന് വിളിച്ചു കൂകിയപ്പോൾ.. പൊട്ടിച്ചിരിച്ചു കൊണ്ട് അവളെയെടുത്തു ഉമ്മ വച്ചപ്പോൾ എനിക്കിതു കുറിക്കണമെന്ന് തോന്നി ..ജീവിതത്തിൽ നമുക്ക് വേണമെങ്കിൽ എന്തും നേടാം ,നാം തീരുമാനിക്കണം എന്ന് മാത്രം !Thank you Divakaran Sir,You gave me such a wonderful opportunity which i can remember until my death !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !