സഹയാത്രികാ
എന്‍റെ മനസ്സു നിറയെ സ്നേഹമാണ്
നിനക്കതു മുത്തു പോലെ കോര്‍ത്ത്
മാലയാക്കിക്കൂടെ ?
വേണമെങ്കില്‍ കഴുത്തിലണിയാം
വേണ്ടയെങ്കില്‍ പൊട്ടിച്ചെറിയാം ..
എനിക്കീ സ്നേഹം ഒഴുക്കാനിടമില്ലാത്തത് പോലെ ..
ആഴ്ന്നിറങ്ങാന്‍ അതിനു കഴിയുന്നില്ലല്ലോ !
ഒക്കെ മരവിച്ച കോണ്‍ക്രീറ്റ്
പ്രതലങ്ങള്‍ !!
ചോദിച്ചവര്‍ക്കൊന്നും കൊടുക്കാതെ
ഞാനിത് കൂട്ടിവച്ചത്
ആര്‍ക്കു വേണ്ടിയായിരുന്നു ??
ഞാനീ പൊതിച്ചോറ് വലിച്ചെറിയട്ടെ ??
നീയത് ചെയ്യരുത് ,
എന്ന് പറയില്ലെങ്കില്‍ ?!
(2002 )
ഈ പൊതിച്ചോർ പങ്കു വക്കുക.. വലിച്ചെറിയരുതേ ദയവുണ്ടായി...
ReplyDelete:) theerchayaayum !
ReplyDelete