വെയിലിന്‍ വെള്ളി വിരിച്ച
വഴിയിലൂടെ പ്രണയം
ഒഴുകി വന്ന നാളുകള്‍ ..
നിന്‍റെ ചാരക്കണ്ണുകള്‍
തന്നിട്ട് പോയ കണ്ണുനീര്‍
തുള്ളികള്‍ ..!
മനസ്സിലെ പ്രണയം
അല്‍പ്പം പോലും
നീ കവര്‍ന്നെടുത്തില്ല !
വിങ്ങിവീര്‍ത്തു കല്ലായിപ്പോയ
എന്‍റെ ഹൃദയം !
നമ്മള്‍ പറയാതെ പോയത്
അതിന്റെ നൂറിരട്ടിയായി
ഇന്ന് ഞാന്‍ പറയുന്നു
എന്‍റെ പ്രണയം
അതു കേട്ട് പുഞ്ചിരിക്കുന്നു !
കവിളില്‍ തൊട്ടുപോയ
ചുംബനക്കാറ്റില്‍ ഒഴുകി-
പ്പോയ കുഞ്ഞുകൗമാരം!
ഈറന്‍ മിഴിയാല്‍
ഒഴുക്കിക്കളഞ്ഞ രക്തത്തുള്ളികള്‍ !
ഗുല്‍മോഹര്‍ പൂത്ത പോലെ
എന്‍റെ കണ്പോള കള്‍!
കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ
നിന്‍റെ പ്രണയക്കുറിപ്പുകള്‍ !
വലിച്ചെറിഞ്ഞിട്ടും
തിരിച്ചു വരുന്ന നിന്റെ
കുനു കുനു നീലയക്ഷരങ്ങള്‍ !
വലിച്ചെറിഞ്ഞാലും പോകാന്‍
കൂട്ടാക്കാത്ത എന്‍റെ ഹൃദയ-
ത്തുടിപ്പുകള്‍ !
ഒരല്‍പം ചിരിയോടെ
അതിലേറെ ഗര്‍വ്വോടെ
സമാന്തരം പറന്ന
രണ്ടു പുല്ലാനിക്കായുകള്‍..
മുള പൊട്ടിയ മൂന്നക്ഷരങ്ങള്‍ !
പ്രണയം !
ജീവനേക്കാളും ജീവനുള്ള
ReplyDeleteമുന്നക്ഷരങ്ങള്‍...
വാക്കിലും, നോക്കിലും
ഹൃത്തടം കത്തുന്ന
മൂന്നക്ഷരങ്ങള്‍....
കവിതകളെല്ലാം ഇഷ്ടപ്പെട്ടു...
nandi..ente hrudhayatholam..!
Deletemoonakshara gartham anandham
ReplyDeletehruthada-nombaram.?