ചില ജന്മങ്ങള്‍ മരണങ്ങളാണ് ..
പിറന്നു വീഴുമ്പോഴെ മരിക്കുന്നവര്‍..
ചില നേരങ്ങളില്‍
എനിക്ക് എന്നെത്തന്നെ
മരണത്തിന്റെ പതുങ്ങിയ
പുതലിച്ച മണം മണക്കും ..
അതു പിറകില്‍ വരും പോലെ
എന്നെ എന്‍റെ ഉടുപ്പിനെ
പിടികൂടും പോലെ ..
ഒക്കാനിച്ച് തൊണ്ട ഏങ്ങും ..!
ഒരു മരച്ച ശൂന്യത
അതെന്‍റെ കണ്ണില്‍
കണ്മഷിയെഴുതും..
എന്തിനോ ഞാന്‍ എന്‍റെ
ഹൃദയത്തിലേയ്ക്ക്
സഹതാപത്തിന്റെ
വിത്തെറിയും ..
അതവിടെക്കിടന്നു മുളച്ചു
രക്തത്തിലൂടെ വളരും ..
എന്‍റെ രക്തം കുടിക്കുന്ന
കൊതുകുകള്‍ സഹതാപത്തിന്റെ
സന്ദേശ വാഹകരാകും ..!
സഹതാപം അന്യര്‍ക്ക് കുത്തി വച്ചു
അവര്‍ വീണു മരിക്കും !!
അതാണ് ഞാന്‍ പറഞ്ഞത്
ചില ജന്മങ്ങള്‍ മരണങ്ങളാണെന്ന് ..
അങ്ങനെയാണത്രേ ഞാന്‍
മരണമില്ലാത്ത ദൈവമായത് !!
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !