സന്ധ്യകള്‍ കത്തുന്ന പൂക്കളായ്
ഞാനതില്‍ കത്തിയമര്‍ന്നു പോയ്
ചാരമില്ലേതുമേ !!
നീ വരും വീഥിയില്‍
കത്തിത്തളര്‍ന്നു പോയ്
നാമോമനിച്ചു വളര്‍ത്തിയ
മോഹങ്ങള്‍..!
ഏകാന്തതയില്‍ നീ അമ്പരക്കും
ഞാനിതെങ്ങു പോയ് !
പിന്നെന്റെ ഗന്ധമേതായിരു
ന്നെന്നതും..
ഏറെ കറുത്തു കുറുകിയ
രാവിന്‍റെ മാറില്‍
നീ പാറി പരതുമെന്നെ !എന്‍റെ
ചൂടു ചുവയ്ക്കുന്ന ചുംബനത്തെ !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !