കോയിക്കോട് പോവേണു..ങ്ങള് ബരിനിണ്ടാ ?? ന്റെ കെട്ട്യോന്റെ നാടകം 'മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകള് '..നാളെ കൃത്യം ഏഴു മണിക്ക് കോയിക്കോട് യൂണിവേഴ്സിറ്റിലുണ്ട് ..ഹാ ബരീനെന്ന് ..മ്മക്ക് ഒപ്പരം കാണാല്ലോ !
Monday, March 27, 2017
Sunday, March 26, 2017
ഞാൻ!
എന്തിനാണ് ഞാൻ എന്നെ ഇത്ര സ്നേഹിക്കുന്നതെന്നോ ..?
സ്നേഹത്തിന്റെയും തിരസ്കാരത്തിന്റെയും വഴുവഴുക്കലുകൾക്കിപ്പുറം
തെന്നിപ്പോകാത്ത 'ഞാൻ ' എന്ന സ്നേഹം എന്റെ ശരീരത്തിനും അപ്പുറം നിന്നെന്നെ ഒടുങ്ങാത്ത സ്നേഹത്തോടെ പരിചരിക്കുന്നുണ്ട് ! എന്റെ മുറിവുകൾക്കു മുകളിലൂടെ സ്നേഹത്തിന്റെ പട്ടുറുമാൽ പതിയെ തഴുകി നീക്കുന്നുണ്ട് .ഒരു പ്രവാചകനെപ്പോലെ 'നിനക്കാവും എന്തുവേണമെങ്കിലും ' എന്ന് കൂടെക്കൂടെ ആർക്കും കേൾക്കാനാകാത്ത മൃദു മൊഴികളിൽ ഇമ്പത്തിൽ മൊഴിയുന്നുണ്ട് .നിനക്കുള്ളത്ര അഴക് നിനക്കുമാത്രമെന്നെന്നെ ഒരാളുമറിയാതെ ഊറ്റം കൊള്ളിക്കുന്നുണ്ട് .ഒരു പൂവിരിയുമ്പോലെ സന്ധ്യകളും പ്രഭാതങ്ങളും ആരെയും കാണിക്കാതെ വിടർന്നു കൊഴിയുമെന്നും അതിലെവിടെയോ ഒരു നീർക്കണം പോലെ നീ ലയിച്ചില്ലാതെയാകുമെന്നും ഒരാളോടും പറയാനാകാത്ത വിശാലതയിൽ മൗനമായി എന്നിലേക്കിറ്റിച്ചു നൽകുന്നുണ്ട് ! ഞാൻ ഞാൻ എന്ന് എന്നെ ഞാൻ ഓമനത്തത്തോടെ ചേർത്തണയ്ക്കുന്നു, നെറുകയിൽ കണ്ണിൽ കനവിൽ സ്വർഗീയമായ ആനന്ദത്തോടെ ഉമ്മവയ്ക്കുന്നു !

Wednesday, March 22, 2017
Monday, March 20, 2017
നെല്ലിയാമ്പതിയിൽ നിന്നും ഞാൻ കൊണ്ടുപോന്ന ന്റെ സുന്ദരിചെമ്പരത്തി രാവിലെ വെള്ളമൊഴിക്കുമ്പോൾ പറഞ്ഞു : 'നീ അമ്പലത്തിപ്പോയി കണ്ണനെ കണ്ടുവാ ഒരു സൂത്രം തരാനുണ്ട്' എന്ന് .മഞ്ഞ നിറത്തിൽ അവളുടെ പൂമൊട്ട് ആലസ്യഭാവത്തിൽ എന്നെയൊന്നു കടക്കണ്ണിട്ടു നോക്കി .ശരിയെന്നും പറഞ്ഞു മോളെ വാനിൽ കയറ്റി പരീക്ഷയ്ക്ക് വിട്ടശേഷം ഞാൻ അമ്പലത്തിലെത്തി. എന്റെ പ്രിയപ്പെട്ടവന്റെ എല്ലാ നാടകങ്ങൾക്കും മുൻപ് ഞാൻ അവിടെത്താറുണ്ട് ഇത്തവണയുമെത്തി. അപ്പോൾ രാവിലെ കുളിച്ചീറനണിഞ്ഞ ഉണ്ണിക്കണ്ണനും ഞങ്ങൾ ഒന്നോ രണ്ടോ പേരും മാത്രം പരസ്പരം നോക്കി നിന്നു .കുസൃതിയുടെ കണ്ണാടിത്തിളക്കത്തോടെ ശൈശവമായ സഹജഭാവത്തോടെ എൻെറ പൊന്നുമോളെപ്പോലെ ഞാൻ അവനെ വെറുതെ നോക്കി നിന്നു .ഞാൻ ഒരിക്കലും ഒന്നും ചോദിക്കാനല്ല പോകാറുള്ളത്. വെറുതെ നിൽക്കുമ്പോൾ എന്നെപ്പൊതിയുന്ന ഏതോ ഒരു ഉൾവിളിയിൽ പ്രകൃതിയുടെ മുഴുവൻ ഊർജ്ജവും പകുത്തുതന്ന് അവനെന്നെ തിരികെ അയക്കും .ഇത്തവണ ക്ഷേത്ര നടയിൽ ഇടയ്ക്ക കൊട്ടിപ്പാടാൻ ഒരു യുവാവും ഉണ്ടായിരുന്നു ."അറിയരുതടിയന് ഗുണവും ദോഷവും ..അരുളുക ശുഭമാർഗ്ഗം .." എന്ന് കരുണാർദ്രമായ ശബ്ദത്തിൽ അയാൾ പാടുമ്പോൾ അവൻ വെറുതെ മണ്ണുവാരിക്കളിച്ചുകൊണ്ടെന്നെ ഒന്ന് നോക്കി .ചിരിയോടെ ഞാൻ തിരിച്ചു വണ്ടിയിൽ കയറുമ്പോൾ വണ്ടിയുടെ തൊട്ടുതാഴെ ഒരു മഞ്ചാടിച്ചുവപ്പുണ്ടായിരുന്നു ഞാൻ ചിരിയോടെ അത് പെറുക്കിയെടുക്കുമ്പോൾ എന്റെ മോളുടെ ആവശ്യമോർത്തു : "അമ്മ തിരികെ വരുമ്പോൾ അവിടെ മഞ്ചാടി ഉണ്ടാകും എടുക്കണേ " .വീട്ടിലെത്തി ഗേറ്റ് കടക്കുമ്പോൾ കാണാമായിരുന്നു അവളുടെ, ചെമ്പരത്തിയുടെ സ്നേഹസമ്മാനം ! വലിയ ഇതളുകളിൽ സ്നേഹത്തിന്റെ ചുവപ്പുരാശി തൂകിയ ചിരിയുമായി വിടർന്നു വിലസി നിൽക്കുന്ന അവളുടെ ആദ്യ പുത്രി ! എന്റെ സുന്ദരീ എന്ത് ഭംഗിയാണെന്നോർത്തു ഞാൻ ഇവിടില്ലാത്ത ഒരാളെ നീട്ടി വിളിക്കുന്നു : "ശ്രീ ..ന്റെ ചെമ്പരത്തി പൂത്തല്ലോ, നോക്ക് സുന്ദരി തന്നെ അല്ലെ ? "
Sunday, March 19, 2017
എഴുത്തിലൂടെ എന്റെ കാലഘട്ടം രേഖപ്പെടുത്തണം എന്നാഗ്രഹമുള്ളയാളാണ് ഞാൻ .ഇന്ന് ജീവിതം കൊണ്ടുകൂടി അതാഗ്രഹിക്കാൻ തുടങ്ങിയിരിക്കുന്നു ! എന്റെ കൂടെ നിന്ന സ്നേഹങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .ഇന്നലെ സായന്തനം ധന്യമാക്കിയ 40 ഓളം വരുന്ന ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ളവരുടെ അനുഭവങ്ങളും അറിവുകളും ആഗ്രഹങ്ങളും നമ്മെ ഒന്നിച്ചു മുൻപോട്ടു കൊണ്ടുപോകുവാൻ പ്രാപ്തരാക്കുകയാണ് .ഇതിനായി തുടക്കം മുതൽ എന്റെ കൂടെത്തന്നെ നിന്ന് താങ്ങും തണലുമായ വയലാ സാറിന്റെ ധർമ്മപത്നി വത്സല ടീച്ചർക്കും, ലീഗൽ കാര്യങ്ങളിലും അല്ലാതെയും എനിക്കറിവു പകർന്നുതന്നുകൊണ്ടിരിക്കുന്ന ഏട്ടൻ ആർഷൽ വിശ്വത്തെയും ,സ്‌കൂൾഓഫ് ഡ്രാമയിലെ വിദ്യാർത്ഥികളും ആർട്ടിസ്റ്റുകളുമായ ദിവ്യ ഗോപിനാഥിനും ബിനീഷിനും എന്തിനും ഒപ്പമുള്ള വിദ്യ അനൂപിനെയും, ഹൃദയത്തോട് ചേർത്തുപിടിക്കുന്നു .
ഇന്നലെ എത്തിച്ചേർന്ന ഓരോരുത്തരും ഇതിനായി അവരുടെ മുഴുവൻ സഹകരണമാണ് മുന്നോട്ടു വയ്ക്കുന്നതെന്നത് എന്നെ അഭിമാനം കൊള്ളിക്കുന്നു .നമ്മൾ തുടങ്ങുന്ന ഈ സംരംഭം ഈ രാജ്യത്തിലെ ആയിരക്കണക്കിന് സംഘടനകളിൽ ഒന്നായിരിക്കാം .അല്ലാതാവാം ,ഏതാണെങ്കിലും നന്മ ചെയ്യുന്ന ഓരോ വ്യക്തികളെയും സംരംഭങ്ങളെയും നമുക്ക് ആദരവോടെ കാണാം .നാം തുടങ്ങിവയ്ക്കുന്നതെന്തോ അത് ആഴത്തിൽ വേരോടണമെന്നു ഞാൻ ആഗ്രഹിക്കുന്നു .ഞാൻ എന്ന വ്യക്തി ഇല്ലാതായാൽപ്പോലും ആശയങ്ങൾ ഇല്ലാതാകുന്നില്ല എന്നും അത് പ്രാവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരുമുണ്ടെന്നുമുള്ളത് തന്നെയാകണം ഇതിന്റെ മോട്ടിവേഷൻ എന്നും ഞാൻ ആഗ്രഹിക്കുന്നു .വന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .വരാൻ ആഗ്രഹിച്ചവരെയും പിന്തുണ അറിയിച്ചവരെയും എന്തിനു കളിയാക്കിയവരെ പോലും നന്ദിയോടെ ഓർക്കുന്നു .നിങ്ങളാണെന്റെ ഉള്ളുണർത്തിയവർ .."നമ്മളാണ്" ഇത് മുൻപോട്ടു നയിക്കുന്നവർ! നന്ദി പറയേണ്ടുന്നതല്ലാതെ ഒരാൾ എന്റെ പ്രതിബിംബമാണ്, എന്റെ ഭർത്താവ് അദ്ദേഹമാണെന്റെ ഊർജ്ജം ,ഞാൻ എന്തോ അതാകാൻ ഒപ്പമുള്ള സ്നേഹം,പിന്നെ എന്നെത്തന്നെ ഞാൻ അർപ്പിച്ച ഒരാളുണ്ട് നിശബ്ദയെങ്കിലും എന്റെ ശബ്ദമായവൾ എന്റെ ചേച്ചി സുനിത വിനോദ് എന്റെ ഉൾക്കരുത്ത് ,എന്റെ സ്വാതന്ത്ര്യം !
-ഒരിക്കൽ കൂടി ഏവർക്കും നന്ദി സ്നേഹം !

Thursday, March 16, 2017
സുഹൃത്തുക്കളെ ,
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ആശയം
വീടകങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന ഭാവി
വിദ്യാലയങ്ങളിൽ നിന്നുമാണ് !
നമ്മൾ മുൻപോട്ടു വയ്ക്കുന്ന മാറ്റം
രാജ്യത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്നുമാണ് !
നമ്മൾ തേടുന്ന നീതി നടപ്പാക്കേണ്ടത്
നമ്മളിലൂടെയാണ് !
വരൂ പങ്കാളികളാകൂ ..അഭിമാനമുള്ള
അന്തസ്സുള്ള ശരിയായ ജനതതിയെ വാർക്കുന്നതിൽ
നിങ്ങൾക്കുള്ള പങ്ക് സന്തോഷപൂർവ്വം പകരൂ .
19 മാർച്ച് ,ഞായറാഴ്ച , 3 PM
വയലാ കൾച്ചറൽ സെന്റർ, അയ്യന്തോൾ, തൃശ്ശൂർ .

ശ്രമിക്കുകയാണ് സമൂഹത്തെക്കൂടി എന്നിലൂടെക്കാണുവാൻ .അതൊരു തോൽവിയല്ല .ഒരുകാര്യത്തിനായി ആത്മാർഥമായി ശ്രമിച്ചാൽ പ്രകൃതിപോലും കൂടെനിൽക്കുമെന്ന് പൗലോ പറഞ്ഞതുപോലെ ..ഗാന്ധിജി തോറ്റുപോയിരുന്നെങ്കിൽ നമ്മളിപ്പോഴും ചെരുപ്പുകൾ നക്കിത്തുടക്കുന്ന അതേ പാദസേവകർ ആയേനെ .അതുപോലാണോ ഇത് ..!! ബലാത്‌സംഗം ..പീഢനം ..കുട്ടികളുടെ കുഞ്ഞുടലുകൾ കശക്കിയുടച്ചു തൂക്കികൊല്ലുന്നത് !! അല്ലേയല്ല ! എന്ത് രസമുള്ള കാഴ്ചകളാണെന്റെ പെണ്ണുങ്ങളെ ഇതൊക്കെ ! ടിവി അടയ്ക്കാൻ തോന്നുന്നില്ല !പത്രം കൈയീന്ന് വയ്‌ക്കേണ്ട ..അടുക്കളയുടെ വാതിൽ പോലും ചാരേണ്ട ..നിന്നെ വന്നു ബലമായി അയാൾ കൊന്നുകളയുമ്പോൾ ഹാ..നിനക്കെന്തൊരാനന്ദം ..ഹോ ..എന്തൊരാനന്ദം ! നമുക്ക് പള്ളിയിൽ പോയി മിശിഹാ ചരിതം ചൊല്ലാം ..അമ്പലത്തിലിരുന്ന് ഗീതാഗോവിന്ദം ഉച്ചത്തിൽ വിളിക്കാം (ദൈവമെങ്ങാൻ ഉറങ്ങിപ്പോയാലോ ..)അല്ലേൽ വേണ്ട അഞ്ചുനേരം നിസ്കാരമെന്നതിന്റെ എണ്ണമങ്ങു കൂട്ടാം ..ഈ പീഢനം അങ്ങ് കുറയാതിരിക്കണമേ ..എന്തതിശയമേ ദൈവത്തിൻസ്‌നേഹം എത്ര മനോഹരമേ !!! അപ്പൊ ചങ്ക് ബ്രോസ് ..എന്നെ വിളിച്ചു വരുന്നൂ എന്നുപറഞ്ഞ നിങ്ങളോടു ഞാൻ പറയുന്നു ..അപ്പൊ 19 നു വൈകുന്നേരം 3 മണി .നമ്മൾ കൂടിയിരിക്കും !
Tuesday, March 14, 2017
സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടക്കുന്ന പീഢനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ നിലവിലുള്ള നിയമവ്യവസ്ഥിതി പൊളിച്ചെഴുതുന്നതിലേക്കായി നടത്തുന്ന സംയോജിത കൂട്ടായ്മ രൂപീകരണത്തിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുകയാണ് .ഇതിൽ നമ്മുടെ തീരുമാനമാണ് നമ്മുടെ സ്ത്രീകളുടെ മുൻപോട്ടുള്ള സുരക്ഷയുടെ കാതൽ എന്ന തീരുമാനത്തോടെ നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുകയാണ് .തൃശ്ശൂർ ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്ററിൽ ഈ വരുന്ന ഞായറാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്കാണ് നമ്മുടെ കൂട്ടായ്മ നടക്കാൻ പോകുന്നത് .യാതൊരുവിധ പാർട്ടി സ്വാധീനങ്ങളോ വ്യക്തി പ്രസ്ഥാന താത്പര്യങ്ങളോ ഈ കൂട്ടായ്മയ്ക്ക് പിന്നിലില്ല .ഈ ഭൂമിയിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനായിട്ടുള്ള നിയമങ്ങൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുക എന്നുള്ള നിലപാടുകൾ മാത്രമാണ് ഇതിനു പിന്നിൽ .കർശന നിയമപിന്തുണ ഇല്ലെങ്കിൽ ഒരിക്കലും ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല ,നിർഭയയും ,ജിഷയും ,പാലക്കാടും എന്നുമിവിടെ ആവർത്തിച്ചു കൊണ്ടിരിക്കും .അണിചേരൂ സുഹൃത്തുക്കളെ .ഒന്നായി വരൂ .നിങ്ങളിൽ ഉറപ്പായും എത്തിച്ചേരുന്നവർ ഒന്ന് അറിയിക്കുമല്ലോ .ഇത് തുടർനടപടികളുടെ ഭാഗമായുള്ള ഒരു അന്വേഷണമാണ് ."സപ്പോർട്ട്" എന്ന വാചകമല്ല ചോദിക്കുന്നത് .എത്തിച്ചേരുന്നവരെത്ര എന്ന അന്വേഷണമാണ് .സംഘടിക്കുവിൻ ശക്തരാകുവിൻ .
ഫേസ്ബുക്കിലുള്ള പ്രമുഖ വ്യക്തിത്വങ്ങളോട് ,നിങ്ങളിൽ ആരെയും പ്രത്യേകമായി ഞങ്ങൾ 19 ലെ മീറ്റിംഗ് ലേക്ക് വിളിച്ചിട്ടില്ല .കാരണം ഞാൻ ആദ്യമേ പറഞ്ഞു ഇതിൽ വലിയവനും ചെറിയവനുമില്ല ,പ്രമുഖരും അപ്രമുഖരുമില്ല ,സമ്പന്നരും ദരിദ്രരുമില്ല എന്ന് .ഇത് മനുഷ്യത്വമുള്ളവരുടെ കൂടിച്ചേരൽ മാത്രമാണെന്നും .കുറ്റവാളികൾക്ക് മുൻപിൽ വേർതിരിവുകളില്ല .അവർക്കു കൈയിൽ തടയുന്ന പീസുകൾ മാത്രമേ ഉള്ളൂ .വെറും മാംസക്കഷ്ണങ്ങൾ .അതിലൊരുപക്ഷേ നിങ്ങൾ ഉൾപ്പെടാം ! നിങ്ങളുടെ കുഞ്ഞുങ്ങൾ,സഹോദരിമാർ ,അമ്മമാർ ..! നിങ്ങൾക്ക് വേദനിക്കുമോ ? എനിക്കറിയില്ല ! അത് തീർച്ചയായും വ്യക്തിയിൽ ആപേക്ഷികമാണ് .നിങ്ങളിതിനെ " ഓ ..അങ്ങനെ പലതും സംഭവിക്കും അതിനിപ്പോൾ നമുക്കെന്താ " എന്ന് കരുതുന്നുവെങ്കിൽ ഓർക്കുക നിങ്ങളും അവരോടൊപ്പമാണ് .മനുഷ്യരോടൊപ്പമല്ല ! ഇതു ഭാരതമൊട്ടാകെ ആളിപ്പടരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു .അതെ "ഞങ്ങൾ " ആഗ്രഹിക്കുന്നു . "നിങ്ങളോ " എന്ന ചോദ്യം വേണമോ ??
Monday, March 13, 2017
ഓ എന്തിനാണ് നിയമം മാറ്റിയെഴുതുന്നത് എന്ന് ചിലർ ചോദിക്കും .നിയമം മാറ്റിയെഴുതാനുള്ള നൂലാമാലകളിൽ പെട്ട് മാറ്റിയെഴുതാൻ പറ്റാതെ ഉറച്ചുപോയി നമ്മുടെ നിയമ നിർമ്മാണം എന്ന് വാദിക്കും .ഞാനൊന്ന് ചോദിക്കട്ടെ ? ആരെഴുതിയതാണ് നിയമം ? അലിഖിതമാണോ ഇത് ? അതായത് ഭൂമിയും സൂര്യനും പ്രപഞ്ചവും പോലെ ഒരുനാൾ എന്നോ ഒരുനാൾ ഉയിർത്തു വന്നവ ??! അല്ലല്ലോ ? ഇത് ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ എഴുതപ്പെട്ട ഒന്നല്ലേ ? ഇത് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല എന്ന് ഇപ്പോൾ കിറുകൃത്യമായി തെളിയിക്കപ്പെടുകയല്ലേ ? ഇനിയിതിനെന്തു വിലയാണുള്ളത് ? മാറ്റുവിൻ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ പീഢനം നടത്തുന്ന ആരായാലും അർഹിക്കുന്ന ശിക്ഷ ഉടനടി ഉണ്ടാകണം .എന്തുകൊണ്ടാണ് യൂറോപ്പും അറബ് രാജ്യങ്ങളിലും സ്ത്രീ പീഢനങ്ങൾ കുറവാകുന്നത് ? അവിടെ ആർക്കും പീഢിപ്പിക്കാൻ തോന്നുന്നില്ല അല്ലെ ? എന്തുകൊണ്ട് ? അവിടെ നിയമമാണ് മറുപടി പറയുന്നത് ഇതുപോലെ നിലവിളിക്കുന്ന ജനതതി അല്ല ! നിലവിളിക്കുന്നവർക്കു വീണ്ടും വീണ്ടും അതാകാം .ഒത്തൊരുമിക്കാം ജാഥ നയിക്കാം .കലമ്പലുണ്ടാക്കാം .സമരം ചെയ്യാം ..എത്രനാളുകൾ ? ഒരു മാസം ? ഒരുവർഷം ? അതുകഴിഞ്ഞു എല്ലാവരും പാട്ടുപെട്ടിയും മടക്കി വീട്ടിൽ പോകും .എല്ലാ വർഷവും മരിച്ചവരെ ആദരിക്കും പൂക്കളിടും കണ്ണീരൊഴുക്കും ! ആർക്കു പോയി ? പറയൂ ആർക്കെങ്കിലും എന്തെങ്കിലും നഷ്ടപ്പെടുമോ മരിച്ചവരുടെ ഉറ്റവർക്കല്ലാതെ ? ഈ നശിച്ച വ്യവസ്ഥിതി മാറണമെങ്കിൽ നിയമം മാറിയേ തീരൂ .എഴുതപ്പെട്ട ഒന്നിനെ വലിച്ചുകീറി ദൂരെക്കളഞ്ഞു മറ്റൊന്ന് അതെ കഠിനമായ മറ്റൊന്ന് എഴുതിച്ചേർക്കണം .നിയമം കണ്ണുമൂടിത്തന്നെയാണ് എടുക്കേണ്ടത് കണ്ണുതുറന്നു കാശുവാങ്ങി ജനങ്ങളെപ്പിഴിഞ്ഞു ..അബലരെ ചൂഷണം ചെയ്തു പേടിപ്പിച്ചു പീഢിപ്പിച്ചല്ല ! ഞാനൊരു സ്ത്രീയാണ് എനിക്ക് സ്ത്രീയായി തന്നെയിരിക്കണം .പുരുഷനെപ്പോലെ ബലം വയ്ക്കുവാൻ കളരിയും കരാട്ടെയും പഠിച്ചു പൊരുതി നേടേണ്ടതല്ല സ്ത്രീത്വം .അത് സ്ത്രീയായി ജന്മനാ ഉള്ള ഒന്നിനെ അതുപോലെ അംഗീകരിക്കലാകണം .എനിക്കും വേണം ഈ പകൽ ഈ രാത്രി ,ഈ ആകാശം .ഈ കടൽ ..ഈ ജീവിതം ! അതിനെ മനോഹരവും ശാന്തവും സൗഹാർദ്ദവുമായ എല്ലാ വശങ്ങളും .എന്തിനാണ് ഞങ്ങൾക്ക് മാത്രം അടച്ച ശരീരം ? അടഞ്ഞ വാതിലുകൾ ? അടച്ചിട്ട ആകാശം ? അടച്ചിട്ട രാത്രികൾ ? അടച്ചിട്ട സന്തോഷങ്ങൾ ? ഒതുക്കിയ ചിരികൾ ? കെട്ടിപ്പൂട്ടിയ ബന്ധങ്ങൾ ? മാറ്റുവിൻ നിയമങ്ങളെ അല്ലെങ്കിൽ ഞങ്ങൾ മാറ്റുവാനായി വരികയാണ് .അതെ വരികയാണ് !
ഭാരതം എന്തുകൊണ്ടാണതിന്റെ മനോഹര മുഖം വെളിപ്പെടുത്താതെ ചീഞ്ഞഴുകുന്നത് ? എന്തുകൊണ്ടാണ് നമ്മുടെ റോഡരികുകൾ മൂത്രവും തുപ്പലും വിസർജ്ജ്യവും കൊണ്ടളിഞ്ഞു നാറുന്നത് ?എന്തുകൊണ്ടാണ് നമ്മുടെ തെളിനീരുറവകളുടെ കേദാരമായ നദികൾ ചീഞ്ഞൊഴുകുന്നത് ? അവ വറ്റി നശിച്ചു മഴയില്ലാ മരുഭൂമിയാകുന്നത് ? നിയമം കർക്കശമാകുന്നില്ല അതുകൊണ്ടുതന്നെ .നദിയിലേക്കു തള്ളാൻ മാലിന്യങ്ങൾ നിങ്ങൾ ഒരുക്കുന്നതിന് കാരണം ഇവിടുള്ള കരുത്തില്ലാത്ത നിയമവ്യവസ്ഥിതിയാണ് .എന്നിട്ട് പറയും സ്വച്ഛന്ദ ഭാരതം എന്ന് ! വേണ്ടാത്ത നിയമങ്ങളെ അള്ളിപ്പിടിക്കുന്നവർ അവിടിരിക്കട്ടെ കൂട്ടുകാരെ സിരകളിൽ ഭാരതത്തിന്റെ കരുത്തുറ്റ രക്തം പതയുന്നവരെ ഇത് നിങ്ങൾക്കുള്ള വിളിയാണ് ..കടന്നു വരിക .ഒന്നിച്ചു നിൽക്കാം പറയാം : "മാറ്റുവിൻ നിയമങ്ങളെ ..അല്ലെങ്കിൽ മാറ്റുന്നത് ഭാരതത്തെ ,നമ്മുടെ മതേതരത്വത്തെ ..ജനാധിപത്യത്തെ ..മനുഷ്യത്വത്തെ !" വരൂ ഈ മാർച്ച് 19 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ഡോ വയലാ വാസുദേവൻപിള്ള കൾച്ചറൽ സെന്റർ അയ്യന്തോൾ തൃശ്ശൂരിലേയ്ക്ക് .നമുക്കവിടെ ഒന്നിച്ചുകൂടി മുന്പോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം .സു സ്വാഗതം !

സുഹൃത്തുക്കളെ സ്നേഹിതരെ സ്ത്രീകളെയും കുട്ടികളെയും അതിഭീകരമായി പീഢിപ്പിക്കുകയും,തട്ടിക്കൊണ്ടു പോവുകയും ബലാത്‌സംഗം ചെയ്തു കൊന്നുകളയുകയും ചെയ്യുന്നതിനെതിരെയുള്ള നിയമം അതി കർശനമായി മാറ്റിയെഴുതുന്നതിലേക്കായി നാം ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി (ഇവിടെ കേരളത്തിൽ മാത്രമിതു മാറ്റിയെഴുതാനല്ല ആവശ്യപ്പെടുന്നത് ഭാരതമൊട്ടാകെയാണ് ) ഒരു തീപ്പൊരിയിൽ നിന്നും പടർന്നുകയറുന്ന കാട്ടുതീയാകാൻ താത്പര്യമുള്ള അഭിമാനമുള്ള ചങ്കൂറ്റമുള്ള ഓരോ വ്യക്തിയെയും അതിനുള്ള ആദ്യപടിയായ മീറ്റിങ്ങിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ് .ഇവിടെ നമ്മൾ ഓരോരുത്തർക്കും നമ്മുടേതായ ആത്മാഭിമാനമുണ്ട് അതാണ് നമ്മൾ മുൻപോട്ടു വയ്ക്കുന്ന മുദ്രാവാക്യം .അല്ലാതെ ഇതൊരു ഫെമിനിസ്റ്റ് പ്രസ്ഥാനമോ പ്രവർത്തനമോ അല്ല .യാതൊരു പാർട്ടി അജണ്ടകളുമില്ല .ജാതിയോ മതമോ വർഗ്ഗമോ ലിംഗമോ പ്രസ്ഥാനമോ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നില്ല .ഞങ്ങൾ മനുഷ്യരാണ് ഏതൊരു മനുഷ്യനും വേണ്ട സ്വാതന്ത്ര്യത്തോടെ അഭിമാനത്തോടെ സ്വന്തം നാട്ടിൽ വീട്ടിൽ സമൂഹത്തിൽ കഴിയാനുള്ള അവസ്ഥ സംജാതമാക്കുവാനുള്ള ഒന്നിച്ചുള്ള മനുഷ്യത്വ പ്രവർത്തനം മാത്രമാണിത് .ഇതിലേക്കായി നിങ്ങൾ താത്പര്യപ്പെടുന്നുവെങ്കിൽ ഈ വരുന്ന ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ,തൃശ്ശൂർ അയ്യന്തോളിലുള്ള വയലാ കൾച്ചറൽ സെന്ററിൽ എത്തിച്ചേരുക .അവിടെ വച്ച് നടക്കുന്ന ലളിതമായൊരു ഒത്തുകൂടലിൽ നാം പരസ്പരം അറിയുകയും നമ്മുടെ മുന്പോട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതും ആയിരിക്കും .നിങ്ങളുടെ തീരുമാനമാണ് നമ്മുടെ തീരുമാനമായി വളരുന്നത്. അതാണ് നമ്മുടെ ഭാവിയെ മാറ്റിയെഴുതുന്നതും .ഇവിടെ വലിയവനും ചെറിയവനുമില്ല .ദരിദ്രനും സമ്പന്നനുമില്ല .നമ്മൾ മനുഷ്യർ മാത്രമാണുള്ളത് .വരിക സഹകരിക്കുക നമുക്ക് തരികയില്ലെങ്കിൽ പോരാടി നേടിയെടുക്കേണ്ടതുണ്ട് നമ്മുടെ സുരക്ഷ സ്വാതന്ത്ര്യം ആത്മാഭിമാനം ! ( ദയവായി വാക്കുകൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക നമ്മൾ ഒന്നാണെന്ന് തിരിച്ചറിയുക )
Saturday, March 11, 2017
ജീവിതത്തിൽ കിട്ടിയതിൽ വച്ചേറ്റവും സുന്ദരമായ പിറന്നാൾ സമ്മാനമാണ് എനിക്കിത് ! എന്റെ ആറുവയസ്സുകാരി അവളെക്കൊണ്ട് പറ്റുന്നതിൽ വച്ചേറ്റവും ഹൃദ്യമായി തന്ന സമ്മാനം .ഇരുപുറവും വരച്ച ചിത്രങ്ങൾ ! അവളുടെ പപ്പയ്ക്ക് മൊമെന്റോ കിട്ടിയ പെട്ടി എടുത്ത് അതിൽ രണ്ടു റോസാപ്പൂക്കൾ സംഘടിപ്പിച്ചു വച്ച് അതിൽ ഈ ചിത്രങ്ങളും വച്ച് ഇന്ന് രാവിലെയാകാൻ കാത്തിരിക്കാൻ വയ്യാതെ ഇന്നലെ രാത്രിയിലേ കൈയ്യിൽ തന്നു .എന്നിട്ടൊരു പറച്ചിൽ : "'അമ്മ ഇപ്പൊ കണ്ടോ പക്ഷെ രാവിലെ വിചാരിക്കണം ഇത് കണ്ടിട്ടേയില്ല ഇപ്പോഴാണ് കാണുന്നതെന്ന് " എന്ന് ! പൊട്ടിച്ചിരിച്ചുപോയ എനിക്ക് അതില്പരം എന്ത് സന്തോഷം കിട്ടാൻ !! പപ്പ അടുത്തില്ലാത്തതിന്റെ വിഷമം ഒന്നും വേണ്ട എന്ന് ഒരുപദേശവും .പാപ്പയ്ക്കിന്നു വയനാട്ടിൽ ഒരു കോളേജിൽ സെമിനാർ ആണ് .അമ്മയ്ക്ക് പകരം അമ്മമ്മയെ കാണട്ടെ എന്ന് ഞാനും പറഞ്ഞു ..കുംഭമാസത്തിലെ 28 നു പൂരം പിറന്ന പെണ്ണാണ് ഞാൻ .അന്നൊരു പൗർണ്ണമി ..ഇന്നുമൊരു പൗർണ്ണമി ..ജനനങ്ങൾ അത്ഭുതങ്ങളാണല്ലേ !!?
Thursday, March 9, 2017
ഒരു സാധാരണ വിവാഹ നിശ്ചയം എന്നതിൽക്കവിഞ്ഞു നിങ്ങൾ നൽകുന്ന ഓരോ ആശംസകളും ഓരോ സർകാസങ്ങളാണ് ! ആപത്ഘട്ടങ്ങളിൽ കൂടെനിന്നും ഓടിപ്പോകുന്ന ഭീരുവായ മനുഷ്യന്റെ സർകാസങ്ങൾ ! നട്ടെല്ലുള്ള ഒരുവനും ഒരുവളും ഒന്നിച്ചിരുന്നാൽ അതൊരു കേവലമായ ഒന്നിച്ചുചേരൽ മാത്രമേ ആകുന്നുള്ളൂ .അതിലെന്തു പ്രത്യേകത ! ആശംസിക്കണോ ? 'മംഗളാശംസകൾ 'എന്ന് സ്നേഹപൂർവ്വം ആശംസിക്കുക ! മറിച്ച് "ധീരനായ പുരുഷൻ ..അഭിവന്ദ്യനായ മഹാൻ ! ആദരപൂർവ്വം നിന്നെ നമിക്കട്ടെ ..എനിക്കഭിമാനം കൊണ്ട് ഇക്കിളി വരുന്നു .."എന്നെല്ലാം കേൾക്കുമ്പോൾ സത്യത്തിൽ ആ ചെറുക്കനിറങ്ങിയോടിപ്പോകും ! അയാൾക്ക് സ്വയം തോന്നിപ്പോകും അയാളെന്തോ മഹത്തായ കാര്യമാണ് ചെയ്യുന്നതെന്ന് ! അതിനവൾക്കെന്താണ് സംഭവിച്ചത് !!? ഡെറ്റോളിട്ടു കഴുകിയാൽ പോകാത്ത കാര്യമല്ല ഇതൊന്നും എന്ന് പണ്ടേ മാധവിക്കുട്ടി പറഞ്ഞതാരും മറക്കേണ്ട .ഈ മനുഷ്യന്മാർക്കു ചിന്താശേഷി കൊടുത്ത ആ അദ്ദേഹത്തെ കിട്ടിയാൽ ആ കാലുപിടിച്ചു പറയാമായിരുന്നു : "വേണ്ട പ്രഭോ അതങ്ങു തിരിച്ചെടുത്തു മൃഗമാക്കൂ " എന്ന് !
Wednesday, March 8, 2017
kiss of love നടത്തുകയോ
ഇല്ലാതിരിക്കുകയോ ആവാം പക്ഷെ ഇവിടെ നടക്കുന്ന കൊടിയ ക്രൂരതകൾക്കുവേണ്ടി
നിങ്ങൾ ഒരു പ്രതിക്ഷേധക്കൂട്ടായ്മയും നടത്താതെ ചുംബിച്ചു
പ്രതിക്ഷേധിക്കുമ്പോൾ ഉള്ള അശ്ലീലത്തെ എനിക്ക് സഹിക്കാനാവുന്നില്ല .പരസ്യമായ ചുംബനം നൈസർഗീഗമായി നടത്തുന്ന ഒരു സംസ്കാരത്തിലേക്ക് കടന്നു വരുത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട് .അണമുട്ടി
നിൽക്കുന്ന മനുഷ്യവികാരങ്ങളെ തടഞ്ഞു നിർത്തുന്ന കേരളീയ സാഹചര്യങ്ങളിൽ ഇത്
വിലപ്പോവുകയില്ല .ഇവിടുള്ള വളർന്നുവരുന്ന തലമുറയ്ക്ക് വേണ്ടുന്ന ലൈംഗിക
വിദ്യാഭ്യാസവും അവരുടെ തൃഷ്ണയെ
അടക്കുവാനുള്ള സാഹചര്യങ്ങളായ വിവാഹം ,ഇഷ്ടമുള്ളവരുടെ കൂടെയുള്ള ജീവിതം
തുടങ്ങി മനുഷ്യവികാര ശമന പ്രക്രിയകൾക്കു മുൻതൂക്കം നൽകണം. അപ്പോൾ തന്നെ
മനുഷ്യന് എതിർലിംഗത്തോടുള്ള അമിതമായ ഭോഗാസക്തി ശമിക്കുകയും പീഢനങ്ങൾ കുറയുകയും സദാചാര പൊലീസിന്റെ ആവശ്യം ഇല്ലാതാവുകയും ചെയ്യും .മറിച്ച് കുറേപേർ ചുംബിക്കുന്നു ..കുറേപ്പേർ അടിച്ചോടിക്കുന്നു, പോലീസ് കൂടെയോടുന്നു ,വീഴുന്നു തള്ളുന്നു കൊല്ലുന്നു മാധ്യമങ്ങൾ ചൂടപ്പമാകുന്നു .ആക്ടിവിസ്റ്റുകൾ മാറിമാറിച്ചുംബിക്കുന്നു! എന്നിട്ടെന്തു സംഭവിക്കും ?? വീണ്ടും
വീണ്ടും ഒന്നിച്ചിരിക്കുന്ന പ്രണയികൾക്കു മേൽ സദാചാരത്തിന്റെ വാൾ തൂങ്ങി
നിൽക്കും ! അവർക്കുമേൽ ശിവസേന ഓടിക്കേറുന്നു പോലീസ് ചാടിക്കേറുന്നു
വീട്ടുകാർ അടച്ചുവെക്കുന്നു .കുട്ടികൾ ഓടിപ്പോവുകയോ ആത്മഹത്യ ചെയ്യുകയോ
ചെയ്യുന്നു ! സഹതപിക്കാതെ എന്ത് ചെയ്യും!
പ്രണയം മനുഷ്യവികാരങ്ങളിൽ ഏറ്റവും ഉദാത്തവും ജൈവീകവുമാണ് നിങ്ങളുടെ കുട്ടികൾ പ്രണയിക്കുവാനുള്ള ത്വര ഇല്ലാത്തവരല്ല ആണെങ്കിൽ അവർക്കു കാര്യമായ പ്രശ്നങ്ങളുണ്ട് എന്ന് നാമോരോത്തരും മനസ്സിലാക്കുക .ശരീരത്തിന്റെ ഉന്മാദവിളികളിൽ മുങ്ങിപ്പോകുവാൻ അവരെ അനുവദിക്കുക എന്നത് ,വ്യക്തികളുടെയും കുടുംബങ്ങളുടെയും ഒക്കെ നാനാതരം കടുംകെട്ടുകളിൽ ചുറ്റപ്പെട്ട ഒന്നാണ് (നമ്മുടെ സദാചാര പരിധികൾക്കുള്ളിൽ !) പറ്റുമെങ്കിൽ സകലരും ഒന്നിച്ചു കൂടി എല്ലാ ജില്ലയിലും ഒന്നിച്ച് ഒരേ സമയം ഈ കാടൻ വെറിപിടിച്ച ലൈംഗിക അതിക്രമങ്ങളിൽ പെട്ടുപോയവർക്കായി വൻ പ്രതിക്ഷേധ മാർച്ചുകൾ ഉയരട്ടെ .എല്ലാ നിയമപ്രസ്ഥാനങ്ങളും സ്തംഭിപ്പിക്കണം ആകുമോ ? ഇവിടെ തൃശ്ശൂരിൽ ഞാനുമുണ്ടാകും. നിങ്ങള്ക്ക് ചങ്കുറപ്പുണ്ടെങ്കിൽ അതുപോലൊന്നു ചെയ്യിൻ കൂട്ടരേ ..! എവിടേ ! ? ചുംബനം പോലല്ലോ മാധവാ ഇപ്പറഞ്ഞതൊന്നും !

Tuesday, March 7, 2017
ലോക പീഢിത ദിനാശംസകൾ ! ( പുച്ഛം മേമ്പൊടി )
എല്ലാ പീഢിതകൾക്കും പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും വേണ്ടി എഴുതുന്നത് !
ജനങ്ങളുടെ കോടാനുകോടി വനിതകളുടെ കൂടി വോട്ടുവാങ്ങി ഭരണത്തിലേറിയതും ഭരണത്തിൽ നിന്നിറങ്ങിയതുമായ ഓരോ കഴുതകളോടും (ഇതിൽ പാർട്ടിയിലെ വേർതിരിവില്ല . ജനാതിപത്യ വിശ്വാസം എന്ന ഒന്ന് മാത്രം ) അതെ പരസ്യമായി വിളിക്കുകയാണ്' കഴുതകൾ' എന്ന് കാരണം മൃഗങ്ങൾക്കറിയില്ലല്ലോ ജനാതിപത്യ വ്യവസ്ഥിതിയെപ്പറ്റി. അവർ ഒന്നുകിൽ സ്വയം മുൻപോട്ടു പിറകോട്ടോ പോകും .തിന്നും ഉറങ്ങും ജീവിക്കും .നിങ്ങളും അവരും തമ്മിലെന്താണ് വ്യത്യാസം?സ്ത്രീ ഭരണാധികാരികളോടും കൂടിയാണ് .?? നമ്മുടെ കുഞ്ഞുങ്ങൾ പിച്ചിച്ചീന്തപ്പെടുന്നു .നമ്മുടെ സ്ത്രീകൾ കുടഞ്ഞെറിയപ്പെടുന്നു ! എവിടെയാണ് നീതി ? നിയമം ? നിങ്ങൾ പറയുന്ന ഈ നശിച്ച വ്യവസ്ഥ എന്നെ മാറേണ്ട കാലം കഴിഞ്ഞു .പ്രതികളെ കണ്ടെത്തണമെങ്കിൽ നാലുമാസം .കോടതിയിൽ പന്ത്രണ്ടു വർഷം .സുഖവാസ ജയിലിൽ അഞ്ചു വർഷം .ജീവിതം സുഭിക്ഷം സുരഭിലം ! നാണമില്ലേ ഭരണകൂടമേ ?
സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങരുത് .സ്ത്രീകൾ കണ്ണുപോലും പുറത്തുകാട്ടാത്ത ബുർഖകൾ മാത്രം ധരിക്കുക .പിഞ്ചു കുഞ്ഞുങ്ങൾ മുതലിങ്ങോട്ട് പടു വൃദ്ധകൾ വരെ കരാട്ടെ കളരി കുങ്ഫു തുടങ്ങി അവർക്കു വേണ്ടാത്തതും അവരുടെ മനസ്സും ശരീരവും പ്രതികരിക്കാത്തതുമായ സകല കുണ്ടാമണ്ടികളും പഠിച്ചു വാളും പരിചയും തോക്കും തൊങ്ങലുമായി ജീവിതം തുടരുക !അല്ലാതെ ഈ നശിച്ച വ്യവസ്ഥിതിയെയോ പുരുഷനെയോ അല്ല മാറ്റേണ്ടത്!! (വീണ്ടും പരമ പുച്ഛം രേഖപ്പെടുത്തുന്നു ) ഞങ്ങൾ ഇനി എന്തൊക്കെ പഠിക്കണം?? ശരീരം ഇരുമ്പു കവചത്താൽ മൂടി ,യോനി പൂട്ടി ലോക്ക് ചെയ്തു ,മാറിടം കരിച്ചുകളഞ്ഞു ജീവിക്കാം എന്താ ?? എന്നാലും പുരുഷന്റെ പേ പിടിച്ച വികാരങ്ങൾ എവിടെക്കൊണ്ടു കളയും ?
ഭരണകൂടമേ ,ഉടുതുണി പറിച്ചെറിഞ്ഞു റേപ് മീ എന്നലറി പ്രതികരിച്ച അമ്മമാരുണ്ട് നമ്മുടെ ഇന്ത്യയിൽ .മുലക്കരം കൊണ്ട് പൊറുതിമുട്ടിയപ്പോൾ മുല മുറിച്ചെറിഞ്ഞു പൊട്ടിത്തകർന്നവർ ഉണ്ടിവിടെ ? നിങ്ങൾ എന്താണ് വിചാരിക്കുന്നത്? അവർക്കു നാണവും മാനവും വേദനയും ഇല്ലയെന്നോ ?! നിങ്ങൾ ഇനി ഈ നാട്ടിൽ എന്ത് നിയമം ആണ് നടത്തുന്നത് ? നിങൾ എത്രയോ കോടി ജനപ്രതിനിധികളാണ് കമാ എന്നൊരക്ഷരം ഉരിയാടാതെ ഇത് കണ്ടു കെട്ടും സായൂജ്യമടഞ്ഞു ജീവിക്കുന്നത് ? നിങ്ങൾക്കെന്തിനാണ് പാർട്ടി ?പോയി മരിച്ചുകൂടെ നേതാക്കന്മാരെ ! ഒരു നൂറായിരം പാർട്ടികൾ .നൂറായിരം നിയമങ്ങൾ ..ഭരിക്കുന്നവർ, ഭരിക്കാത്തവർ ..എന്തിനാണിവരെല്ലാം ? സ്ത്രീകളെ നിങ്ങൾ വോട്ടു ചെയ്യാതിരിക്കുക. നമുക്ക് ജനാതിപത്യം വേണ്ടിനിമേൽ .ഞങ്ങൾക്ക് ജീവിക്കണം ഇവിടെത്തന്നെ അന്തസ്സായി അഭിമാനത്തോടെ ഏതൊരു പുരുഷനും ലഭിക്കുന്ന അതെ സ്വാതന്ത്ര്യത്തോടെ .കളരിയും കരാട്ടെയും പഠിക്കാതെ ഒരു സാധരണ പൗരനായി .നിങ്ങൾ മറുപടി പറഞ്ഞെ തീരൂ .ഈ ലോക വനിതാ ദിനത്തിൽ അന്തസ്സുള്ള ഒരു വ്യക്തി സ്ത്രീ ഭാര്യ അമ്മ എന്ന നിലയിൽ എന്റെ എന്നെപ്പോലെയുള്ള നൂറുകണക്കിന് സ്ത്രീകളുടെ കുഞ്ഞുങ്ങളുടെ ആവശ്യമാണിത് .നിങ്ങൾ മറുപടി പറഞ്ഞെ തീരൂ .നിങ്ങൾ അപരനോടല്ലേ പറഞ്ഞത് എന്നോടല്ലലോ എന്ന് കൈ കഴുകരുത് .നിങ്ങൾ ഒന്നിച്ചു നിന്നാൽ മാറാത്ത നിയമമില്ല .മാറ്റുവിൻ ചട്ടങ്ങളെ ,അല്ലെങ്കിൽ മാറ്റുവതതിനി നിങ്ങളെ മേൽ ! (എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടു വരാൻ പോകുന്ന ഓരോ നേതാക്കന്മാരോടും ഞാൻ പറയും താനും ഒരു ക്രിമിനൽ ആണെന്ന് കാര്യങ്ങളെ നിസ്സാരമായി കാണുന്ന വെറും ആറാംകിട കുറ്റവാളി എന്ന് .അതുതന്നെ !)

Monday, March 6, 2017
അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിക്കൊടുത്തു കാമിക്കുന്നു ! പതിനൊന്നും പത്തും വയസ്സുള്ള കുഞ്ഞുങ്ങളെ കാമിച്ചു പ്രാപിച്ചു കെട്ടിത്തൂക്കുന്നു ! പത്തും പന്ത്രണ്ടും പ്രായമായ ഏഴോളം അനാഥ ജന്മങ്ങളെ ഒരു വർഷത്തോളമായി പീഢിപ്പിക്കുന്നു !! ഇത്രയും ലൈംഗിക അരാജകത നിറഞ്ഞ ഒരു നാട്ടിൽനിന്നും എന്താണിനി ഒരു സ്ത്രീക്ക് പ്രതീക്ഷിക്കുവാനുള്ളത് ? ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം ..?ചന്ദ്രനിലേക്കയക്കണോ?!! അതോ ചൊവ്വയിൽ ?വ്യാഴത്തിൽ ??യുറാനസ്സിൽ ???? അല്ലെങ്കിൽ വേണ്ട ഈ പീഡിപ്പിക്കുന്ന എല്ലാവരെയും കൂട്ടി ഒരു സ്‌കൂള് തുടങ്ങാം ബാക്കിയുള്ളവർക്കും കൂടി എങ്ങനെ പീഡിപ്പിക്കാൻ പഠിപ്പിക്കാം എന്ന് എന്താ ?? ഇവിടെ അതി കർശനമായ നിയമം സർക്കാർ കൊണ്ടുവന്നേ മതിയാകൂ ..ഈ ആരുമില്ലാത്ത അനാഥ ജന്മങ്ങൾക്കു ആരും ചോദിക്കാനില്ലെന്ന വഷളൻ ചിന്താഗതി മാറ്റിയേ തീരൂ ..എന്താണിത് ഭ്രാന്തു പിടിക്കുന്നു !
Thursday, March 2, 2017
Wednesday, March 1, 2017
ഞാൻ പറഞ്ഞുവന്നത് ദളിതർക്കു ലഭിക്കുന്ന സംവരണമോ ആനുകൂല്യങ്ങളോ ഒഴിവാക്കാനല്ല .ദളിതർ എന്ന് ആക്ഷേപത്തോടെ പറയുന്ന വ്യവസ്ഥിതിയെ ഭാവിയിലെങ്കിലും ഉന്മൂലനം ചെയ്യുക അതിനു പകരം മനുഷ്യർ എന്നുള്ള ലളിത സമവാക്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള നമ്മുടെ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്തത്തിലേക്കാണ് .അതൊട്ടും എളുപ്പമല്ല എന്നും ഞാൻ പറഞ്ഞു കഴിഞ്ഞു .കാരണം നൂറ്റാണ്ടുകളായി നമ്മൾ അടിച്ചേല്പിക്കപ്പെട്ട സന്തോഷപൂർവ്വവും നിരാകരിച്ചും സഹതപിച്ചും അടിമത്തത്തോടുകൂടിയും ഏറ്റെടുത്ത മതം എന്ന വിഷത്തെ എളുപ്പം ശരീരത്തിൽ നിന്നും നീക്കുവാൻ സാധ്യമല്ല .ഈ എഴുതുന്ന ഞാൻ ഉൾപ്പടെ അങ്ങനെ തന്നെയാണ് പക്ഷെ ,നമുക്ക് സാധ്യമാകുന്ന ചിലതുണ്ട് അന്യനോട് ഏതാ നിന്റെ മതം എന്ന അടിസ്ഥാന ചോദ്യത്തെ ഒഴിവാക്കാം .മതത്തിനപ്പുറം അവരിലെ നന്മയെ അളക്കാം .അതിലൂടെ അവരുടെ ചങ്ങാതിയാകാം എന്നിങ്ങനെ വളരെ ലളിതമായ എന്നാൽ ശ്കതമായ മാറ്റങ്ങൾ .കുട്ടികളെയാണിത് പഠിപ്പിക്കേണ്ടത് .മുതിർന്നവർക്ക് അത് സാധ്യമല്ല കാരണം അവർ പഠിച്ചതേ പാടൂ .നമ്മുടെ കേരളത്തിൽ തന്നെ 400 മാണ്ടിൽ നിലനിന്നിരുന്ന ബുദ്ധമതത്തെ അടിച്ചൊതുക്കി പാടെ നശിപ്പിച്ചശേഷമാണ് ബ്രാഹ്മണ്യം നിലവിൽ വന്നതെന്ന് ഞാൻ മനസിലാക്കുന്നു .കേവലം ഒരു പുസ്തകത്തിൽ നിന്നോ അറിവിൽനിന്നോ അല്ല അനേകമനേകം തെളിവിൽക്കൂടിയാണ് കാലമതിനെ തിരിച്ചുതരുന്നത് .മഹത്തായ ആ പാരമ്പര്യത്തെ പിഴുതെറിഞ്ഞു മറ്റൊന്നിനെ പ്രതിഷ്ഠിച്ച ശേഷം വരേണ്യരെന്നും ശൂദ്രരെന്നും തരാം തിരിച്ചു നമുക്ക് അഭിമാനിക്കുകയും നിലവിളിക്കുകയും ആകാമെങ്കിൽ ഇനിയൊരു നാനൂറു വർഷത്തിനപ്പുറമെങ്കിലും എന്തുകൊണ്ട് മതം / ജാതി എന്ന വിഷത്തിനെ നമുക്ക് ഉന്മൂലനം ചെയ്തുകൂടാ??
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന് ഓര്മകള്ക്ക് പിറകില് ഊറ്റം കൊള്ളുന്നവള് .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള് .. നിനക്ക് ഓര്മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള് നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള് വേണമെങ്കിലും അടര്ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...