ദളിതരെ ദളിതരേ എന്ന് വിളിച്ചുകൂവിയാൽ ദളിതർക്കെന്തെങ്കിലും കിട്ടുമെന്ന് വിചാരിക്കുന്നവരോട് !! ഈ ദളിതർ ദളിതർ എന്ന് ഉള്ള വിളിയേ ഉപേക്ഷിച്ചിട്ട് ദളിതർ എന്നുള്ള സംവരണ പട്ടികയും ഉപേക്ഷിച്ചിട്ട് ജാതിയും ജാതകവും ഉപേക്ഷിച്ചിട്ട് ഒരൊറ്റ മനുഷ്യകുലത്തിനു കീഴിൽ മനുഷ്യരെ വെറും ആണും പെണ്ണും എന്നുള്ളവരാക്കാൻ ഉള്ള ചങ്കുറപ്പുള്ള 'ശരിയായ മനുഷ്യരെ ' നിങ്ങളോട് !!അതിൽ നിങ്ങൾ ജനിച്ച ഉന്നതകുലം താഴ്ന്ന കുലം മധ്യകുലം എന്നിങ്ങനെ ഒന്നും വേണ്ട വെറും മനുഷ്യകുലം മതി എന്ന് തീരുമാനിക്കാൻ ധൈര്യമുള്ളവരെ , തീക്കൊള്ളി പോലെ കത്തിനിൽക്കുന്ന കൊച്ചുപ്രായത്തിലെ കുട്ടികളേ , മക്കളെ വിപ്ലവം എന്നുള്ളത് ദളിതരെ ദളിതരെ എന്നുള്ള നിലവിളിയല്ല ദളിതരിൽ ഒരാളാകാനുള്ള ചങ്കുറപ്പുമല്ല മറിച്ച് ദളിതർ എന്ന വാക്കേ ഉച്ഛരിക്കാതെ ഈ സാമൂഹിക വ്യവസ്ഥിതിയെ പടിപടിയായി മാറ്റിയെടുത്തു മതത്തെയും ജാതിയെയും ജാതകത്തെയും പള്ളിയെയും പട്ടത്തെയും ഉപരി മനുഷ്യനായി ജീവിക്കാനുള്ള ഉൾക്കരുത്ത് നിങ്ങൾ കാണിക്കണം .ഇഷ്ടമുള്ള പെൺകുട്ടിയെ /ആൺകുട്ടിയെ ജാതിയോ മതമോ നോക്കാതെ പണമോ പദവിയോ നോക്കാതെ കൈപിടിക്കാൻ കഴിയണം .സമൂഹത്തിന്റെ ചലനങ്ങൾക്കൊത്തു ദളിത് വിപ്ലവങ്ങൾ സൃഷ്ടിക്കുമ്പോൾ "ദളിതർ " എന്നുള്ള ഒരു ജനവിഭാഗത്തിന് കൂടുതൽ കൂടുതൽ ഊന്നൽ കിട്ടുകയും അവർ അതായി എന്നത്തേയ്ക്കുമായി മുദ്ര കുത്തപ്പെടുകയുമാണ് ഇന്ന് ചെയ്യുന്നത് .മറിച്ച് സവർണ്ണർ ദളിതർ എന്നുള്ള ഒരു വീതംവയ്പ്പില്ലാതെ കാര്യങ്ങളെ നോക്കിക്കാണാൻ പഠിച്ചാൽ സഹജീവി എന്നുള്ള വികാരത്തിന് മുൻതൂക്കം ലഭിക്കുകയും ക്രമേണ അതെ ഈ "ക്രമേണ " എന്ന വാക്കിനു വലിയ അർത്ഥമുണ്ടിവിടെ .ഒരു സുപ്രഭാതത്തിൽ ദളിതർ എന്ന് മുദ്രകുത്തപ്പെട്ടവർ അതല്ലാതാകുന്നില്ല പക്ഷെ ഒന്നുണ്ട് നീ വികാരിച്ചാൽ അതെ ഞാൻ വിചാരിച്ചാൽ അവർ ദളിതരോ സവർണ്ണരോ അല്ലാതായിത്തീരും .അവരോടു നീയും ഞാനും ഉൾപ്പെടുന്ന സമൂഹം ചെയ്യുന്ന കനത്ത അടികൾ അവഗണനകൾ ആക്രോശങ്ങൾ പീഢനങ്ങൾ എല്ലാം എല്ലാം ഈ വിളിയിൽ നിന്നുമാണ് തുടങ്ങുന്നത് .മറിച്ച് നമ്മൾ സമർഥമായി ഒരു സുഖ ചട്ടക്കൂടിനുള്ളിൽ ഇരുന്നിട്ട് "ദളിതരെ ..ഓ ദളിതരേ " എന്നാക്രോശിച്ചിട്ടോ കുറെ ബഹളമുണ്ടാക്കി നാലുപേരെ കൂട്ടിയിട്ടോ ദളിതരോടുള്ള മനോസ്ഥിതി സമൂഹത്തിൽ നിന്നും മാറുകയില്ല മറിച്ചു് നാം നന്നാക്കുക എന്ന ലളിത വാക്യമാണ് പിന്നീട് മഹത്തായ മാറ്റങ്ങൾ ഉണ്ടാക്കി തീർക്കുക .അപ്പോൾ പ്രിയപ്പെട്ടവരേ നമുക്ക് ഈ ദളിതരെ ദളിതരേ എന്നുള്ള വിളികളെ ഉപേക്ഷിക്കാം എന്താ ?
Tuesday, February 28, 2017
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന് ഓര്മകള്ക്ക് പിറകില് ഊറ്റം കൊള്ളുന്നവള് .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള് .. നിനക്ക് ഓര്മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള് നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള് വേണമെങ്കിലും അടര്ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !