ഇറ്റ്ഫോക്കിലെ അതിഗംഭീരം എന്ന് പലരും ഇന്നലെ വാഴ്ത്തിയ ഒരു നാടകത്തിൽ ,അഭിനയത്തിനും ഡിജിറ്റൽ ടെക്നൊളജിക്കും ഇടയിലിരുന്നു നാടകം കാണുന്ന എനിക്ക് പ്രൊഫഷണലി ഒരു ഡിജിറ്റൽ ഡിസൈനർ എന്ന നിലയിൽ അതിലെ ടെക്നൊളജിക്കും ഒരു കാണി എന്ന നിലയിൽ നാടകത്തിനും വിലയിടാൻ തോന്നിയില്ല .എന്തോ അറിയില്ല ! കാരണം ടെക്‌നോളജി എന്ന് പറയാൻ അതിലൊന്നുമില്ല. വെറും ഷൂട്ട് ആൻഡ് ഷോ മാത്രമേ ഉള്ളൂ ..പക്ഷെ അത്രയും ഗംഭീരമായ സെറ്റ് നാടകത്തിനായി കെട്ടിയുണ്ടാക്കിയവരെ ഞാൻ അതിശയത്തോടെ നോക്കുന്നു ! അതിനു ചിലവഴിച്ച തുകയെപ്പറ്റി അന്തം വിടുന്നു!! അതിൽ സെനോഗ്രഫിയുടെ മനോഹാരിതയും നല്ല കിടിലൻ മ്യൂസിക് നോട്സും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു .അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല !! ആളായിരുന്നുവെങ്കിൽ അതിഗംഭീരമെന്നു പറയാൻ അത്രകണ്ട് മെയ്യും കയ്യും മനവും മാസങ്ങളുടെ കഠിന പ്രയത്നവും സമയവും അർപ്പിച്ചുരുക്കഴിച്ച ഒരു മഹായജ്ഞം കഴിഞ്ഞൊരു മനുഷ്യൻ എന്റെ സമീപത്തിപ്പോൾ ശാന്തനായി ഉറങ്ങുന്നുണ്ട് .അദ്ദേഹത്തിന്റെ നാടക പ്രയത്നത്തിന് ഒരു ഭാര്യ എന്ന നിലയിലല്ലാതെ ഒരു കാണി എന്ന നിലയിൽ ഞാൻ നൂറിൽ നൂറ്റൊന്നു മാർക്ക് കൊടുക്കും .അതുകണ്ട് അദ്ദേഹത്തെ നെഞ്ചോടു ചേർത്ത ഓരോരുത്തരെയും ഞാൻ സ്നേഹപൂർവ്വം നമിക്കുന്നു .കൂടെ നിന്ന ഓരോരുത്തരെയും നെഞ്ചോടു ചേർക്കുന്നു. നിങ്ങൾക്കെന്റെ പ്രാണന്റെ പേരിൽ നന്ദി പറയുന്നു .
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !