ഇപ്പെണ്ണിനെ ഞാൻ പരിചയപ്പെടുന്നത് കൈരളി ബുക്സ് ന്റെ ജനറൽ ബോഡി മീറ്റിംഗിൽ വച്ചാണ് ..പുതിയ ബുക്കുകൾ ചെയ്യുന്ന ഞങ്ങൾ എല്ലാവരും കൂടി കാണുന്നു .ഞാൻ ഏറ്റം പുതിയ മുഖമാണ് .ആകെ പരിചയം പി സുരേന്ദ്രൻ മാഷെയും കൈരളിയിലെ ആളുകളെയും മാത്രം .ഏതാ ഈ സുന്ദരി എന്ന് ഞാൻ കണ്ണുരുട്ടി നോക്കി .ഘടി മിണ്ടുന്നില്ല ..!പക്കാ ഗൌരവം ! നോക്കുന്നെയില്ല ..പക്കാ ജാഡ ! കാണുന്നേയില്ല ..പക്കാ ...പക്കുവട ! (ഇവിടൊന്നും കിട്ടുന്നില്ല പ്രാസം ഒപ്പിക്കാൻ അതാ ഈ പക്കുവട !) അന്ന് ഇത്ര വലിയ സെലിബ്രിറ്റി ആയിട്ടില്ല .അതായതിനു കാരണം ഞാൻ ആണെന്നാ ദീപയുടെ ഒരു ഇത് ..(ഏത് ?) മർമരിങ്ങ് ..ഹഹ അല്ലെ സഖാവേ !(ക്ഷമിക്കണം പാർട്ടി സഖാവല്ല ഇത് തോളോട് തോൾ ചേർന്നിരിക്കുംബം വിളിക്കാൻ തോന്നുന്ന ഏറ്റവും ഹൃദ്യമായ വിളികളിൽ ഒന്ന് മാത്രം !) ആ.. എന്നിട്ട് ബാക്കി പറയട്ടെ ചർച്ചകൾ പൊടിപാറിയപ്പോൾ ഘടി ചില്ലറ ഘടിയല്ല സാക്ഷാൽ മലയാളം ടീച്ചർ ആണെന്നും കേരളവർമ്മയിൽ ആണെന്നും ഈ സ്കൂൾ വാധ്യാത്തിയാരും മനസ്സിലാക്കുന്നു .ജാഡ എന്ന് തെറ്റായി ധരിച്ചത് ഞാൻ മാറ്റിയില്ല! അത് ദാ ഇന്നലെമിനിയാന്ന് പെണ്ണ്‍ എന്നെ വിളിച്ചു കുടുകുടാ വർത്തമാനം പറഞ്ഞപ്പോൾ ആണ് മാറ്റിയത് .ഞാൻ തനി അച്ചായൻ ശൈലിയിൽ :"അല്ല ദീപേ ഇയാള് ഇത്ര വലിയ തമാശക്കാരിയാന്നു ഞാൻ അറിഞ്ഞില്ലാരുന്നല്ലോ !കാര്യം താൻ വലിയ വലിയ തമാശകൾ കുറിക്കുന്നത് കണ്ടെങ്കിലും അന്ന് നമ്മൾ ഒന്നും മിണ്ടിയില്ലാരുന്നു അല്ലെ !? " എന്ന് ഞാൻ പൊട്ടിച്ചപ്പോൾ ,"അല്ലെടോ ഇയാളുടെ ബുക്കിലേയ്ക്ക് എഴുതിയത് മുതൽ തുടങ്ങിയ പുകിലുകളാ എന്നെ സെലിബ്രിറ്റി ആക്കിയത് " എന്ന് പറയുകയും (വെറുതെ !!അതും ഇതും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് ഞങ്ങൾ രണ്ടുപെര്ക്കും അറിയാം ) ഈ സെലിബ്രിറ്റിയും ഞാനും ഏതാണ്ട് ചിരകാല പരിചിതരെപ്പോലെ പൊട്ടിച്ചിരിക്കുകയും ഏറ്റവും ലളിതമായി പറഞ്ഞാൽ ഇവളെന്റെ സുഹൃത്തല്ലേ എന്ന് ലക്ഷം ഫോളോവേര്സ് എല്ലാം ചിന്തിക്കും പോലെ ഈയുള്ളവളും ചിന്തിച്ചു പോയി ദീപേ പോയി ! അടുത്ത ശനിയാഴ്ച കൂട്ടിമുട്ടിയാലോ എന്ന് ചോദിച്ചു ഫോണ്‍ പിരിയുമ്പോൾ (അല്ല വയ്ക്കുമ്പോൾ )ഞാൻ ബുക്ക് പ്രകാശനത്തിന് വരുമെന്ന് ഉറപ്പു നൽകുമ്പോഴും ആ ഒരു സൗഹൃദ സ്പർശം നമുക്കിടയിൽ നനഞ്ഞു നില്ക്കുന്നുണ്ട് .ആ നനവ് ഒരുറവ ആകട്ടെ ..!
ദീപ നിശാന്തിന്റെ പുതിയ പുസ്തകം 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍' പുറത്തിറങ്ങുകയാണ്.ഈ വരുന്ന നവംബർ 21 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ വെച്ചാണ് പുസ്തക പ്രകാശനം..... ഡോ.തോമസ് ഐസക് പ്രകാശനം നിർവഹിക്കുന്നു. ശ്രീ. വി.ടി.ബൽറാമാണ് ഏറ്റുവാങ്ങുന്നത്. , കോഴിക്കോട് ജില്ലാകളക്ടർ പ്രശാന്ത്, വൈശാഖൻ, ബാലചന്ദ്രൻ ചുള്ളിക്കാട്,കെ.രേഖ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ,ഡോ.എൻ.അനിൽ കുമാർ ഡോ.പി.ഭാനുമതി, ഡോ.ഗ്രാമപ്രകാശ്, ഡോ.കെ.കൃഷ്ണകുമാരി, ഡോ.പി.ഗോപിനാഥൻ, ഇ.എം.സതീശൻ, പി.എസ്.ഇക്ബാൽ, ഒ.അശോക് കുമാർ, നവീൻ നമ്പൂതിരി എന്നിവർ പങ്കെടുക്കുന്നു.എന്റെ സുഹൃത്തുക്കൾ എല്ലാവരും പങ്കെടുക്കണം .
എഴുത്തിലേയ്ക്കു വളരുന്ന എല്ലാവരും ഉയർന്നു മാനം മുട്ടണം എന്ന എളിയ സ്നേഹത്തോടെ എഴുത്തിൽ ദീപമാകട്ടെ സ്നേഹാശംസകൾ കൂട്ടുകാരീ ..പൊലിക പൊലിക നീ പൊലിക !

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !