ഒരു പച്ചപ്പിന്റെ ഹൃദയതാളം നേര്‍ത്ത മഞ്ഞുതുള്ളി ഒഴുകിപ്പരക്കും പോലെ എന്റെ
വരണ്ട ഹൃദയത്തിലേയ്ക്ക് ഒരുമഴക്കാലത്തിലെ സായന്തനത്തില്‍ വന്ന് വീണു
നിറഞ്ഞു ..ഊഷരമായ ജീവിതത്തിന്റെ കരകര താളത്തിലുള്ള ഇഴച്ചില്‍ ബാംഗ്ലൂര്‍
നഗരത്തിന്റെ പൊടിപിടിച്ച വഴികളിലൂടെ രാവിലെ വന്ന് നില്‍ക്കുന്ന കാബ്
ലേയ്ക്കുള്ള കയറലും മൂന്നു സ്വൈപ്പ് മെഷീന്‍കളുടെ അനുവാദം കഴിഞ്ഞു സ്വന്തം
കാബിനില്‍ കയറിക്കൂടി ഒന്‍പതര മണിക്കൂര്‍ വരച്ചും എഴുതിയും അനിമേഷന്‍
ചെയ്തും പ്രോഗ്രാമിന്റെ നൂലാമാലകളില്‍ക്കൂടി ഇറങ്ങിയരിച്ചും വല്ലപ്പോഴും
വലിയ ആണ്പടകള്‍ മാത്രമടങ്ങിയ ടീമിന്റെ പിറന്നാള്‍ സദ്യകള്‍ക്ക്
പൊട്ടിച്ചിരിച്ചും വൈകുന്നേരമായാല്‍ തിരിച്ചു ക്യാബില്‍ കയറി നിസ്സഗതയോടെ
മുറിയിലെത്തിയാല്‍ വല്ലതും ഉണ്ടാക്കി കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും
.ആരോടേലും സംസാരിക്കാന്‍ തോന്നിയാല്‍ സ്കൈപ് ഓണ്‍ ചെയ്യും ഇല്ലെങ്ങില്‍
ഒരുമൂലയില്‍ തള്ളിയ ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നുറങ്ങും .ജീവിതം അതെ ചാക്രിക
ചലനത്തില്‍ തള്ളി നീക്കി പോകുമ്പോഴാണ് ചക്രം നേരെ തിരിച്ചുകൊണ്ടു
ജീവിതത്തിലേയ്ക്ക് നീ മഴപോലെ കയറി വന്നത് .കണ്ടതും സംസാരിച്ചതും
നിശ്ചയിച്ചതും കല്യാണം കഴിച്ചതുമെല്ലാം മഴയത്ത് തന്നെയായിരുന്നു !
അടികൂടിയതും പൊട്ടിക്കരഞ്ഞതും പൊട്ടിച്ചിരിച്ചതും നമ്മുടെ മായാവി
ബൈക്കിന്റെ പുറമേറി ഹൈദരാബാദിന്റെ ഇടവഴികളിലൂടെ അലഞ്ഞു നടന്നതും വഴിതെറ്റി
പോയിപ്പോയി എവിടെയോ എത്തിയതും ..ചിരിച്ചു ചിരിച്ചു മരിച്ചു നമ്മള്‍
പുനര്‍ജ്ജനിച്ചതും ഒടുവില്‍ നമുക്ക് മേല്‍ കുത്തിമറിഞ്ഞു കളിയ്ക്കാന്‍ ഒരു
കൊച്ചു സുന്ദരി വിരുന്നു വന്നതും കഴിഞ്ഞെത്ര നാളായിരിക്കുന്നു അല്ലെ ശ്രീ
!?!! എന്റെ ജീവിതത്തിലെ പച്ചപ്പുകള്‍ക്കൊക്കെ ഞാന്‍ നിന്നോടുമാത്രം
കടപ്പെട്ടിരിക്കുന്നു ..ഞാന്‍ ജീവിച്ചാലും മരിച്ചാലും എന്റെ എകപുരുഷന്‍ നീ
എന്ന പച്ചപ്പായിരിക്കും !ഇതുതന്നെയാണ് എന്റെ പിറന്നാള്‍ സമ്മാനം ..ഞാന്‍
തന്നെയാണ് നിനക്കുള്ള സമ്മാനം .എല്ലാവരോടും വിളിച്ചുകൂവുന്നത് എല്ലാവരും
നിനക്ക് മംഗളം പാടാന്‍ തന്നെയാണ് .ഉമ്മ ഇന്നും പിന്നെ
എന്നും!എന്തിനെന്നറിയില്ല ഞാന്‍ കരയുകയാണ് ..കരഞ്ഞുകൊണ്ടെ ഇരിക്കയാണ്
..love you always Sreejith Remanan
Sunday, November 9, 2014
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !