നമ്മുടെ
അഭിപ്രായം എന്നത് ഒരു പരിധി വരെ മറ്റുള്ളവരുടെ അഭിപ്രായം
ആകുന്നിടത്തുകൂടിയാണ് ഇന്ന് ലോകം ഒഴുകുന്നത് .ഒരാളെപ്പറ്റി നമുക്കറിയുന്ന
അറിവില്‍ക്കൂടിയല്ല പലപ്പോഴും അളക്കപ്പെടുന്നത് .മറ്റൊരാള്‍ കൊള്ളില്ല
എന്ന് പറഞ്ഞാല്‍ അതുശരിയായിരിക്കും കൊള്ളില്ല എന്ന് നമ്മള്‍ തീരുമാനിക്കും
.അയാള്‍ ഒരു പിശക് കേസാണ് എന്ന് സ്ത്രീകളോട് ആരെങ്കിലും പറഞ്ഞാല്‍
ഓളിയിട്ട് അവരോന്നാകെ ഓടിപ്പോകും ,എന്നാല്‍ അയാള്‍ ഇന്നലെവരെ നമ്മോടു
മര്യാദയോട് കൂടി പെരുമാറിയ ഒരാള്‍ ,സ്നേഹത്തോടെ ആദരവോടെ പെരുമാറിയ ഒരാള്‍
ആണല്ലോ എന്നുപോലും ചിന്തിക്കാതെ അയാള്‍ക്ക് സ്ത്രീലംബടന്‍ എന്ന സ്ഥാനപ്പേര്
നല്‍കി നാലാളോട് പറയും "ഹോ ഞാന്‍ അയാളെ കണ്ടിട്ടേയില്ല ,എനിക്കയാളുടെ പേര്
കേള്‍ക്കുമ്പോഴേ അറപ്പാ ..വൃത്തികെട്ടവന്‍ " അതോടെ അയാളുടെ പരിവേഷം
മാറുകയാണ് .അതുപോലെ എല്ലാകാര്യവും നമ്മള്‍ മാറ്റി മറിക്കും .ഒരു ഗുരുത്വവും
ഇല്ലാത്തവര്‍ ബഹുമാന്യര്‍ ആകും .മക്കളായി സ്നേഹിച്ചവരേ അപരിചിതരെപ്പോലെ ആട്ടി നിര്‍ത്തും ,തുക്കടാ എഴുത്തുകാര്‍ മഹാ കവികള്‍ ആകും
,രാഷ്ട്രീയക്കാര്‍ മന്ത്രിമാര്‍ ആകും ,മാനം നോക്കി നടന്നവര്‍ ശാസ്ത്രഞ്ജര്‍
ആകും .ചെറു കിളികള്‍ മഹാ ഗരുഡന്‍മാര്‍ ആകും ലോകം കേഴ്മേല്‍ മറിയും
അതിന്നിടയിലൂടെ മഹാമേരുക്കളായ ചിലര്‍ തല ഉയര്‍ത്തിത്തന്നെ നടക്കും
.മഹാസാത്വികാരായ ചിലര്‍ പാദം മണ്ണില്‍ ചവുട്ടി ആരെയും നോവിക്കാതെ
നമുക്കിടയിലൂടെ നടന്നു തന്നെ പോകും .അതിന്നര്‍ത്ഥം അവര്‍ അവരിലൂടെ
ജീവിക്കുന്നു എന്നത് തന്നെയാണ് !എല്ലാ ബന്ധങ്ങളും നിലനില്‍ക്കുന്നത്
വിശ്വാസങ്ങളില്‍ ഊന്നിയാകുമ്പോള്‍ നമ്മുടെ വിശ്വാസം നമ്മുടെ തൊലിപ്പുറമേ
അന്യര്‍ വാരിപ്പൂശുന്ന സുഗന്ധം ആകാതിരിക്കട്ടെ ,അത് ഉള്ളിന്റെ ഉള്ളില്‍
നമ്മോടു മറ്റുള്ളവര്‍ തന്ന സ്നേഹവും ബഹുമാനവും പരിഗണനയും തൊട്ടറിഞ്ഞതാകട്ടെ
!അപ്പോള്‍ നമ്മുടെ ലോകം കീഴ്മേല്‍ മറിയുന്നതും നമുക്ക് ചുറ്റും നന്മയുടെ
പൂക്കള്‍ വിരിയുന്നതും കാണാം .നാമതില്‍ വെറുതെ ഇരുന്നാല്‍ മതി പൂക്കള്‍
നമ്മളെ സ്നേഹത്തിന്‍റെ പരിമളത്താല്‍ മൂടും !
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !