അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിക്കൊടുത്തു കാമിക്കുന്നു ! പതിനൊന്നും പത്തും വയസ്സുള്ള കുഞ്ഞുങ്ങളെ കാമിച്ചു പ്രാപിച്ചു കെട്ടിത്തൂക്കുന്നു ! പത്തും പന്ത്രണ്ടും പ്രായമായ ഏഴോളം അനാഥ ജന്മങ്ങളെ ഒരു വർഷത്തോളമായി പീഢിപ്പിക്കുന്നു !! ഇത്രയും ലൈംഗിക അരാജകത നിറഞ്ഞ ഒരു നാട്ടിൽനിന്നും എന്താണിനി ഒരു സ്ത്രീക്ക് പ്രതീക്ഷിക്കുവാനുള്ളത് ? ഞങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണം ..?ചന്ദ്രനിലേക്കയക്കണോ?!! അതോ ചൊവ്വയിൽ ?വ്യാഴത്തിൽ ??യുറാനസ്സിൽ ???? അല്ലെങ്കിൽ വേണ്ട ഈ പീഡിപ്പിക്കുന്ന എല്ലാവരെയും കൂട്ടി ഒരു സ്‌കൂള് തുടങ്ങാം ബാക്കിയുള്ളവർക്കും കൂടി എങ്ങനെ പീഡിപ്പിക്കാൻ പഠിപ്പിക്കാം എന്ന് എന്താ ?? ഇവിടെ അതി കർശനമായ നിയമം സർക്കാർ കൊണ്ടുവന്നേ മതിയാകൂ ..ഈ ആരുമില്ലാത്ത അനാഥ ജന്മങ്ങൾക്കു ആരും ചോദിക്കാനില്ലെന്ന വഷളൻ ചിന്താഗതി മാറ്റിയേ തീരൂ ..എന്താണിത് ഭ്രാന്തു പിടിക്കുന്നു !
Monday, March 6, 2017
Thursday, March 2, 2017
Wednesday, March 1, 2017
ഞാൻ പറഞ്ഞുവന്നത് ദളിതർക്കു ലഭിക്കുന്ന സംവരണമോ ആനുകൂല്യങ്ങളോ ഒഴിവാക്കാനല്ല .ദളിതർ എന്ന് ആക്ഷേപത്തോടെ പറയുന്ന വ്യവസ്ഥിതിയെ ഭാവിയിലെങ്കിലും ഉന്മൂലനം ചെയ്യുക അതിനു പകരം മനുഷ്യർ എന്നുള്ള ലളിത സമവാക്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള നമ്മുടെ സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്തത്തിലേക്കാണ് .അതൊട്ടും എളുപ്പമല്ല എന്നും ഞാൻ പറഞ്ഞു കഴിഞ്ഞു .കാരണം നൂറ്റാണ്ടുകളായി നമ്മൾ അടിച്ചേല്പിക്കപ്പെട്ട സന്തോഷപൂർവ്വവും നിരാകരിച്ചും സഹതപിച്ചും അടിമത്തത്തോടുകൂടിയും ഏറ്റെടുത്ത മതം എന്ന വിഷത്തെ എളുപ്പം ശരീരത്തിൽ നിന്നും നീക്കുവാൻ സാധ്യമല്ല .ഈ എഴുതുന്ന ഞാൻ ഉൾപ്പടെ അങ്ങനെ തന്നെയാണ് പക്ഷെ ,നമുക്ക് സാധ്യമാകുന്ന ചിലതുണ്ട് അന്യനോട് ഏതാ നിന്റെ മതം എന്ന അടിസ്ഥാന ചോദ്യത്തെ ഒഴിവാക്കാം .മതത്തിനപ്പുറം അവരിലെ നന്മയെ അളക്കാം .അതിലൂടെ അവരുടെ ചങ്ങാതിയാകാം എന്നിങ്ങനെ വളരെ ലളിതമായ എന്നാൽ ശ്കതമായ മാറ്റങ്ങൾ .കുട്ടികളെയാണിത് പഠിപ്പിക്കേണ്ടത് .മുതിർന്നവർക്ക് അത് സാധ്യമല്ല കാരണം അവർ പഠിച്ചതേ പാടൂ .നമ്മുടെ കേരളത്തിൽ തന്നെ 400 മാണ്ടിൽ നിലനിന്നിരുന്ന ബുദ്ധമതത്തെ അടിച്ചൊതുക്കി പാടെ നശിപ്പിച്ചശേഷമാണ് ബ്രാഹ്മണ്യം നിലവിൽ വന്നതെന്ന് ഞാൻ മനസിലാക്കുന്നു .കേവലം ഒരു പുസ്തകത്തിൽ നിന്നോ അറിവിൽനിന്നോ അല്ല അനേകമനേകം തെളിവിൽക്കൂടിയാണ് കാലമതിനെ തിരിച്ചുതരുന്നത് .മഹത്തായ ആ പാരമ്പര്യത്തെ പിഴുതെറിഞ്ഞു മറ്റൊന്നിനെ പ്രതിഷ്ഠിച്ച ശേഷം വരേണ്യരെന്നും ശൂദ്രരെന്നും തരാം തിരിച്ചു നമുക്ക് അഭിമാനിക്കുകയും നിലവിളിക്കുകയും ആകാമെങ്കിൽ ഇനിയൊരു നാനൂറു വർഷത്തിനപ്പുറമെങ്കിലും എന്തുകൊണ്ട് മതം / ജാതി എന്ന വിഷത്തിനെ നമുക്ക് ഉന്മൂലനം ചെയ്തുകൂടാ??
Tuesday, February 28, 2017
ദളിതരെ ദളിതരേ എന്ന് വിളിച്ചുകൂവിയാൽ ദളിതർക്കെന്തെങ്കിലും കിട്ടുമെന്ന് വിചാരിക്കുന്നവരോട് !! ഈ ദളിതർ ദളിതർ എന്ന് ഉള്ള വിളിയേ ഉപേക്ഷിച്ചിട്ട് ദളിതർ എന്നുള്ള സംവരണ പട്ടികയും ഉപേക്ഷിച്ചിട്ട് ജാതിയും ജാതകവും ഉപേക്ഷിച്ചിട്ട് ഒരൊറ്റ മനുഷ്യകുലത്തിനു കീഴിൽ മനുഷ്യരെ വെറും ആണും പെണ്ണും എന്നുള്ളവരാക്കാൻ ഉള്ള ചങ്കുറപ്പുള്ള 'ശരിയായ മനുഷ്യരെ ' നിങ്ങളോട് !!അതിൽ നിങ്ങൾ ജനിച്ച ഉന്നതകുലം താഴ്ന്ന കുലം മധ്യകുലം എന്നിങ്ങനെ ഒന്നും വേണ്ട വെറും മനുഷ്യകുലം മതി എന്ന് തീരുമാനിക്കാൻ ധൈര്യമുള്ളവരെ , തീക്കൊള്ളി പോലെ കത്തിനിൽക്കുന്ന കൊച്ചുപ്രായത്തിലെ കുട്ടികളേ , മക്കളെ വിപ്ലവം എന്നുള്ളത് ദളിതരെ ദളിതരെ എന്നുള്ള നിലവിളിയല്ല ദളിതരിൽ ഒരാളാകാനുള്ള ചങ്കുറപ്പുമല്ല മറിച്ച് ദളിതർ എന്ന വാക്കേ ഉച്ഛരിക്കാതെ ഈ സാമൂഹിക വ്യവസ്ഥിതിയെ പടിപടിയായി മാറ്റിയെടുത്തു മതത്തെയും ജാതിയെയും ജാതകത്തെയും പള്ളിയെയും പട്ടത്തെയും ഉപരി മനുഷ്യനായി ജീവിക്കാനുള്ള ഉൾക്കരുത്ത് നിങ്ങൾ കാണിക്കണം .ഇഷ്ടമുള്ള പെൺകുട്ടിയെ /ആൺകുട്ടിയെ ജാതിയോ മതമോ നോക്കാതെ പണമോ പദവിയോ നോക്കാതെ കൈപിടിക്കാൻ കഴിയണം .സമൂഹത്തിന്റെ ചലനങ്ങൾക്കൊത്തു ദളിത് വിപ്ലവങ്ങൾ സൃഷ്ടിക്കുമ്പോൾ "ദളിതർ " എന്നുള്ള ഒരു ജനവിഭാഗത്തിന് കൂടുതൽ കൂടുതൽ ഊന്നൽ കിട്ടുകയും അവർ അതായി എന്നത്തേയ്ക്കുമായി മുദ്ര കുത്തപ്പെടുകയുമാണ് ഇന്ന് ചെയ്യുന്നത് .മറിച്ച് സവർണ്ണർ ദളിതർ എന്നുള്ള ഒരു വീതംവയ്പ്പില്ലാതെ കാര്യങ്ങളെ നോക്കിക്കാണാൻ പഠിച്ചാൽ സഹജീവി എന്നുള്ള വികാരത്തിന് മുൻതൂക്കം ലഭിക്കുകയും ക്രമേണ അതെ ഈ "ക്രമേണ " എന്ന വാക്കിനു വലിയ അർത്ഥമുണ്ടിവിടെ .ഒരു സുപ്രഭാതത്തിൽ ദളിതർ എന്ന് മുദ്രകുത്തപ്പെട്ടവർ അതല്ലാതാകുന്നില്ല പക്ഷെ ഒന്നുണ്ട് നീ വികാരിച്ചാൽ അതെ ഞാൻ വിചാരിച്ചാൽ അവർ ദളിതരോ സവർണ്ണരോ അല്ലാതായിത്തീരും .അവരോടു നീയും ഞാനും ഉൾപ്പെടുന്ന സമൂഹം ചെയ്യുന്ന കനത്ത അടികൾ അവഗണനകൾ ആക്രോശങ്ങൾ പീഢനങ്ങൾ എല്ലാം എല്ലാം ഈ വിളിയിൽ നിന്നുമാണ് തുടങ്ങുന്നത് .മറിച്ച് നമ്മൾ സമർഥമായി ഒരു സുഖ ചട്ടക്കൂടിനുള്ളിൽ ഇരുന്നിട്ട് "ദളിതരെ ..ഓ ദളിതരേ " എന്നാക്രോശിച്ചിട്ടോ കുറെ ബഹളമുണ്ടാക്കി നാലുപേരെ കൂട്ടിയിട്ടോ ദളിതരോടുള്ള മനോസ്ഥിതി സമൂഹത്തിൽ നിന്നും മാറുകയില്ല മറിച്ചു് നാം നന്നാക്കുക എന്ന ലളിത വാക്യമാണ് പിന്നീട് മഹത്തായ മാറ്റങ്ങൾ ഉണ്ടാക്കി തീർക്കുക .അപ്പോൾ പ്രിയപ്പെട്ടവരേ നമുക്ക് ഈ ദളിതരെ ദളിതരേ എന്നുള്ള വിളികളെ ഉപേക്ഷിക്കാം എന്താ ?
Saturday, February 25, 2017
ഇറ്റ്ഫോക്കിലെ അതിഗംഭീരം എന്ന് പലരും ഇന്നലെ വാഴ്ത്തിയ ഒരു നാടകത്തിൽ ,അഭിനയത്തിനും ഡിജിറ്റൽ ടെക്നൊളജിക്കും ഇടയിലിരുന്നു നാടകം കാണുന്ന എനിക്ക് പ്രൊഫഷണലി ഒരു ഡിജിറ്റൽ ഡിസൈനർ എന്ന നിലയിൽ അതിലെ ടെക്നൊളജിക്കും ഒരു കാണി എന്ന നിലയിൽ നാടകത്തിനും വിലയിടാൻ തോന്നിയില്ല .എന്തോ അറിയില്ല ! കാരണം ടെക്‌നോളജി എന്ന് പറയാൻ അതിലൊന്നുമില്ല. വെറും ഷൂട്ട് ആൻഡ് ഷോ മാത്രമേ ഉള്ളൂ ..പക്ഷെ അത്രയും ഗംഭീരമായ സെറ്റ് നാടകത്തിനായി കെട്ടിയുണ്ടാക്കിയവരെ ഞാൻ അതിശയത്തോടെ നോക്കുന്നു ! അതിനു ചിലവഴിച്ച തുകയെപ്പറ്റി അന്തം വിടുന്നു!! അതിൽ സെനോഗ്രഫിയുടെ മനോഹാരിതയും നല്ല കിടിലൻ മ്യൂസിക് നോട്സും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു .അഭിനയത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല !! ആളായിരുന്നുവെങ്കിൽ അതിഗംഭീരമെന്നു പറയാൻ അത്രകണ്ട് മെയ്യും കയ്യും മനവും മാസങ്ങളുടെ കഠിന പ്രയത്നവും സമയവും അർപ്പിച്ചുരുക്കഴിച്ച ഒരു മഹായജ്ഞം കഴിഞ്ഞൊരു മനുഷ്യൻ എന്റെ സമീപത്തിപ്പോൾ ശാന്തനായി ഉറങ്ങുന്നുണ്ട് .അദ്ദേഹത്തിന്റെ നാടക പ്രയത്നത്തിന് ഒരു ഭാര്യ എന്ന നിലയിലല്ലാതെ ഒരു കാണി എന്ന നിലയിൽ ഞാൻ നൂറിൽ നൂറ്റൊന്നു മാർക്ക് കൊടുക്കും .അതുകണ്ട് അദ്ദേഹത്തെ നെഞ്ചോടു ചേർത്ത ഓരോരുത്തരെയും ഞാൻ സ്നേഹപൂർവ്വം നമിക്കുന്നു .കൂടെ നിന്ന ഓരോരുത്തരെയും നെഞ്ചോടു ചേർക്കുന്നു. നിങ്ങൾക്കെന്റെ പ്രാണന്റെ പേരിൽ നന്ദി പറയുന്നു .
Sunday, February 19, 2017
ആക്രമിക്കപ്പെട്ട പെണ്ണിനോട് പറയുന്നു : " മുറിവേറ്റ ഒരു സിംഹമാണ് നീ ..അപമാനിക്കപ്പെട്ടവൾ എന്ന അലങ്കാരം നമുക്ക് വേണ്ട .ഏതു സിംഹത്തെയും കൂട്ടത്തോടെ കുറെ നായകൾക്ക് (പട്ടികൾ ആണിവിടെ ചേരുക )നേരിടാം .പക്ഷെ കൂട്ടത്തോടെ സിംഹങ്ങൾ വന്നാലോ ? " പെണ്ണുങ്ങളെ, ഉണർന്നെഴുനേൽക്കുവിൻ .നമുക്കീ ലോകം ഒന്നേ നൽകുന്നുള്ളൂ .."നീ പെണ്ണാണ് "എന്ന നിരന്തര ആക്രോശം മാത്രം .ഇനി നമ്മളാണ് നേരിടേണ്ടത്. നമ്മൾ പെണ്ണ് തന്നെയാണ് എന്ന് കാണിക്കുവാൻ എല്ലാ സ്ത്രീകളും മുൻപോട്ടുവരണം .പെണ്ണിനെക്കൊണ്ടു സാധിക്കാത്തത് ബീജാധാനം മാത്രമാണ് .വേറൊന്നുമല്ല ,വേറൊന്നുമില്ല .കൂട്ടത്തോടെ ഒരാണിന്റെ ആക്രമിക്കുക പീഢിപ്പിക്കുക എന്നത് പെണ്ണത്തമായി ഒരു പെണ്ണും ഉദ്‌ഘോഷിക്കില്ല അവൾക്കറിയാം ഏറ്റവും കഴിവുകെട്ടവരുടെ ആഘോഷം മാത്രമാണതെന്ന് !
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...