'നിങ്ങൾ ആശാനേയും വള്ളത്തോളിനെയും വായിച്ചിട്ടില്ലേ' എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ അൺഫ്രണ്ട് ചെയ്ത മഹാനുഭാവൻ എന്നോട് തിരിച്ചു പറഞ്ഞത് .'നിങ്ങൾ ആശാനെയും വള്ളത്തോളിനെയും നിങ്ങളോടു താരതമ്യം ചെയ്തത് ബഹുകേമമായിട്ടുണ്ടല്ലോ' എന്നാണ് ! ഞാൻ സാഹിത്യത്തിലെ അവരെയാണ് ഉദ്ദേശിച്ചത് അല്ലാതെ അവരെപ്പോലെ ഉള്ള ഞാൻ എന്നല്ല !!.അവരുടെ കൃതികളിലെ ഭാഷാ ഉപമകളെയും ! എന്നോട് ആരോപണങ്ങൾ ഉന്നയിക്കുന്ന സുഹൃത്തുക്കളോട്, ഞാൻ ആശാനും വള്ളത്തോളും എന്നല്ല ഈ ഭൂമിമലയാളത്തിലെ ഒരു വ്യക്തിയുടെയും പകർപ്പാകാനോ അവരെപ്പോലെ ആകാനോ ഇഷ്ടപ്പെടുന്നില്ല ! ഏതൊരു മഹോന്നതവ്യക്തിയെയും പോലെ ഏതൊരു സാധാരണക്കാരനെപ്പോലെയും അവനവന്റെ വ്യക്തിത്വത്തിൽ സന്തോഷവാൻ ആകുന്നവനേ സ്വയം എന്തെങ്കിലും ആയിത്തീരാൻ കഴിയൂ .എനിക്ക് എന്റെ പ്രവർത്തികളിൽ ജീവിതത്തിൽ, ചിത്രരചനയിൽ, എഴുത്തിൽ, ഭാര്യയും, അമ്മയും സഹോദരിയും മകളും എന്ന നിലയിൽ എന്റേതായ നിലപാടുകൾ ഉണ്ട് .ഞാൻ ഇന്നുവരെയും ആരുടേയും കോപ്പി അല്ല .ആകാൻ തെല്ലുപോലും ആഗ്രഹമില്ല .എനിക്ക് ലഭിച്ച നിമിഷങ്ങളെ എങ്ങനെ എന്റെ രീതിയിൽ മുൻപോട്ടുകൊണ്ടുപോകാം എന്ന് ചിന്തിക്കുന്ന വ്യക്തിത്വമാണ് ഞാൻ .എനിക്ക് അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തിൽ വിശ്വാസമില്ല .ധിഷണാബോധത്തിൽ നിന്നും എന്റെ ചിന്തയിൽനിന്നും ഉരുവാക്കപ്പെടുന്ന അച്ചടക്കത്തിലെ വിശ്വാസമുള്ളൂ .മറ്റൊരാളെപ്പോലെ ആക്കിത്തീർക്കാൻ ആരുനോക്കിയാലും നടപ്പില്ല എന്നർത്ഥം !ഒരാളും മറ്റൊരാളെ അച്ചടക്കം പഠിപ്പിക്കാതിരുന്നാൽ തന്നെ ഇവിടെ അച്ചടക്കം ഉണ്ടായിവരും. എന്നെ ഞാനായിത്തീരാൻ അനുവദിക്കുക .മറ്റൊരാളാവണമെന്ന് ശഠിക്കുന്നവർ ദയവുചെയ്ത് സുഹൃത്തുപട്ടികയിൽ നിന്നും പൊയ്ക്കോളുക .എന്റെ ചിന്തകൾ നിങ്ങളുടേതുമായി സമരസപ്പെടാൻ സാധ്യതയില്ല പക്ഷെ നിങ്ങൾക്കെന്നെ അതിലൂടെ മനസിലാക്കാം .സിനിമയിലെ അസോസിയേറ്റ് ഡയറക്ടർ ആയ ആ സുഹൃത്തിനോട് താങ്കളുടെ സിനിമയിലെ മുഴുവൻ ഡയലോഗുകളും നേരായി ചിന്തനീയമായി മുഴുവൻ ജനങ്ങളെയും പ്രബുദ്ധരാക്കിമാറ്റിയ ഒന്നാണോ എന്ന് ഞാൻ ചോദിച്ചില്ല !അതുപോലെ എല്ലാഗാനങ്ങളും ഒന്നിനൊന്നു മികച്ച വരികളാൽ സമ്പുഷ്ടമാണോ എന്നും ! അതിനുമാത്രം വിഡ്ഢിയല്ല ഞാൻ .സ്വന്തം തട്ടകത്തിലെ തെറ്റ് തിരുത്താതെ തെറ്റില്ലാത്തവനെ തെറ്റുകാരാക്കാൻ ആഞ്ഞു ശ്രമിക്കുന്ന ജീവികൾ മനുഷ്യരിൽ മാത്രമേയുള്ളൂ ..കപടവിജ്ഞാനത്തെ സ്വീകരിക്കാൻ എനിക്ക് മനസ്സില്ല .കാലം എന്തെങ്കിലും എനിക്കായി വച്ചിട്ടുണ്ടെങ്കിൽ സമയം കഴിഞ്ഞിട്ടില്ല എങ്കിൽ ഞാൻ എന്നിലൂടെ അതിലെത്തിയിരിക്കും .ചിന്തയുടെ, ധിഷണയുടെ, തുറന്നിട്ട എന്നിലൂടെ മാത്രം !
Sunday, April 30, 2017
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !