പ്രിയപ്പെട്ട നാട്ടുകാരെ വോട്ടഭ്യർഥിക്കുന്നവരെ..നിങ്ങൾ മെസ്സേജ് ബോക്സിലൂടെ വോട്ടു ചോദിക്കുന്നത് കൊള്ളാം പക്ഷെ നാടിന്റെ ജീവനറിയാത്ത,ഫ്ലക്സ് ഉം വോട്ടുചോദിക്കലും കൊണ്ട് നാടിന്റെ ഓരോ മുക്കും മൂലയും കുളമാക്കിയ ശേഷം വോട്ടും വാങ്ങി കീശയിലിട്ടു അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾ മാത്രം നടപ്പിലാക്കുന്ന ,മണ്ണിനെയും പരിതസ്ഥിതിയെയും ഉറച്ചു സ്നേഹിക്കാനറിയാതെ വെറും വീമ്പടിക്കുന്ന ,വ്യവസായവത്കരണം ,ആഗോളവത്കരണം എന്നൊക്കെപ്പറഞ്ഞു പാവപ്പെട്ട പൊതുജനങ്ങളുടെ ചെവിട് കല്ലാക്കുന്ന എന്നാൽ അതെന്താണെന്ന് അറിയുക പോലുമില്ലാത്ത ,മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയുടെ ആണിക്കല്ലെന്ന കേട്ടറിവ് പോലുമില്ലാത്ത ഒരുത്തർക്കും ,വോട്ടുചെയ്യുന്നതിൽ ഒരു രാഷ്ട്രീയ സ്വാധീനങ്ങളിലും വശംവധയാകാത്ത എന്റെ വോട്ടില്ല .ഇനി അഥവാ ഇപ്പറഞ്ഞതിലൊക്കെ ജീവിക്കുന്ന ഒരു സ്ഥാനാർഥി എന്റെ വോട്ടർ പരിധിയിലുണ്ടെങ്കിൽ ഒരു രാഷ്ട്രീയവും നോക്കാതെ അയാൾക്ക്/ അവൾക്ക് വോട്ടു ചെയ്തിരിക്കും .
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !