അലസയായോരാത്മാവ് വെറുതെ കാറ്റും കൊണ്ട് തെക്കുവടക്ക് നടക്കുമ്പോൾ അതാ ഒരു പൂർണ്ണഗർഭിണിയുടെ പൂർണ്ണ ഗർഭം !ശരി ഇത് സംഭവം കൊള്ളാമല്ലോ എന്ന് കരുതി നൂഴ്ന്നു കടന്നു ഉള്ളിൽ !പിന്നെ തിരിച്ചിറങ്ങാൻ നോക്കിയപ്പോഴേക്കും ഉണ്ണി പിറന്നും പോയ് !! അങ്ങനെ കുടുങ്ങിപ്പോയൊരു ആത്മാവാണെന്റെ ഉള്ളിൽ ..ഒരു മാർച്ച് 13 നു പെട്ട് പോയതാണ്, ഇതെന്തൊക്കെയാണീ രൂപം കൊണ്ട് സംഭാവിക്കുന്നതെന്നത്ഭുതപ്പെടുന്നു,സന്തോഷിക്കുന്നു ,പേടിക്കുന്നു,ഇപ്പോഴും രക്ഷപ്പെടാനുള്ള വഴി നോക്കുന്നു ! അല്ലാതെന്തു പിറന്നാള് !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !