സ്ത്രീ ശരീരങ്ങൾ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളെ സ്ത്രീകൾ തന്നെ നേരിടാൻ പഠിക്കണം .കാരണം ടെക്നോളജീസ് ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് പറയാതെ തന്നെ നമുക്കറിയാം അതിനാൽ വികല ചിന്തകൾ ക്യാമറ രൂപത്തിലും മൈക്രോഫോണ്‍ രൂപത്തിലും മറ്റു പലരൂപത്തിലും നഗ്നതയെ ആവാഹിക്കും ,പിന്നീട് ഈ നഗ്നതയെ ആഘോഷിക്കും .അതിനെ മോർഫു ചെയ്തെന്നു വരും ,കൂടെ ആളെ ചേർത്തെന്ന് വരും അങ്ങനെ ഒരുവന്റെ ചിന്ത എത്രത്തോളം വൈകൃതം നിറഞ്ഞതാണോ അത്രത്തോളം അത് വികലമാക്കപ്പെടും .ഇതിനെപ്പറ്റി നല്ല ധാരണയോടെ വേണം സ്ത്രീകൾ ജീവിക്കുവാൻ .പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ !
ദൃശ്യം സിനിമ മുന്നോട്ടു വച്ചത് നല്ലൊരു ചിന്ത ആണ് .അതിനെ ദൃശ്യ വത്കരിചിരിക്കുന്നതു തികച്ചും മനോഹരമായൊരു നാട്ടിൻപുറത്തെ ജീവിതങ്ങളിലൂടെ തന്നെയും .ദൃശ്യത്തിലെ ഇതിവൃത്തത്തെ ഒന്ന് പഠിച്ചാൽ ,സാധാരണ ജനങ്ങളിൽ ഇപ്പോഴും ഈ പ്രശ്നങ്ങൾ കൊലപാതകവും ആത്മഹത്യയുമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കവേ ബോധവത്കരണം തീർച്ചയായും വേണം .പക്ഷെ അത് നിങ്ങൾ മൊബൈൽ നെ പേടിക്കൂ ,അതിലെ സാങ്കേതികതയെ പേടിക്കൂ ,പുരുഷന്മാരെ പേടിക്കൂ എന്ന് പറഞ്ഞു കൊണ്ടാകരുത് .മറിച്ച് ഓരോ സ്ത്രീയും പെണ്കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളുമെല്ലാം തിരിച്ചറിയേണ്ടത് അവനവന്റെ ശരീരത്തെ പറ്റി ആയിരിക്കണം .ഒരാൾ മനപ്പൂർവ്വമല്ലാതെ ഒരു ചതിയിൽ പെടുമ്പോൾ അതിനെ ,അതായത് ഉദാഹരണത്തിനു ഒരാൾ കുളിമുറിയിൽ ഒളിച്ച ക്യാമറ അറിയാതെ കുളിക്കുകയും പിന്നീട് ഈ ചിത്രങ്ങൾ പുറത്തിറങ്ങിയെന്നും കരുതുക ,നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുന്നവനോട് നീ പോയി പണി നോക്കെടാ എന്ന് പറയാനുള്ള ചങ്കൂറ്റം ഓരോ സ്ത്രീയും കാണിക്കണം ,അയാള് അത് നെറ്റിൽ ലോകം മുഴുവൻ കാണിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല ,അത് അയാളുടെ മാനസിക പ്രശ്നം മാത്രമാണ് ,നഗ്നത ഒരു തെറ്റല്ല ,ഏതൊരു മൃഗത്തെയും പോലെ നമ്മളും നഗ്നരാണ് അതിനു പുറമേ വാരിപ്പുതച്ചിരിക്കുന്ന തുണികൾ മനുഷ്യ നിർമ്മിതമാണ്. അതുകൊണ്ട് തന്നെ ഈ ചങ്കൂറ്റത്തോടെ നിൽക്കുന്നുവെങ്കിൽ ,നമുക്ക് നമ്മെപ്പറ്റി അറിയാമെങ്കിൽ ഇന്ന് നീതിയും നിയമവുമുണ്ട് നിമിഷ നേരംകൊണ്ട് അതിടുന്നവന്റെ അതിക്രമം അവസാനിപ്പിക്കാൻ .
ഓരോ അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഇതിനെ ലളിതവത്കരിക്കണം. അല്ലാതെ മനസ്സറിയാതെ പെടുന്ന ഇത്തരം പ്രവൃത്തികളെ ന്യായീകരിച്ച് ജീവിതങ്ങൾ തച്ചുടയ്ക്കുന്നതിൽ എന്തർത്ഥം ? മറിച്ച് കുട്ടികളോട് ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നവനെ നിസ്സാരന്മാരെന്നും ,അവരുടെ പ്രവൃത്തികളെ നിസ്സാരവത്കരിക്കണമെന്നും പറഞ്ഞു മനസ്സിലാക്കുക .ഒരാളുടെ നഗ്നത വളരെ സാധാരണമായ കാര്യമായി തീരുമ്പോൾ മാത്രമേ അതിനോടുള്ള മനുഷ്യന്റെ ആസക്തിക്ക് ഭ്രംശം വരികയുണ്ടാകൂ .നമ്മുടെ പുരാതന ക്ഷേത്രങ്ങളിലെ പുറം ചുമരുകളിലെ ശില്പങ്ങളിലെ രതിഭാവങ്ങൾ ഇതേ മാനസിക വ്യാപാരങ്ങളിലൂടെ നിർമ്മിക്കപ്പെട്ടിട്ടുള്ളവ ആയിരിക്കാം ,ഇതിനർത്ഥം തന്നെ മനുഷ്യന്റെ നിസ്സാരങ്ങളായ ലൗകിക ആഗ്രഹ പൂരണങ്ങൾക്കും അപ്പുറമാണ് യഥാർത്ഥ ബ്രഹ്മം സ്ഥിതി ചെയ്യുന്നത് .അതുകൊണ്ട് ദൈവത്തെ ദർശിക്കുക മനുഷ്യന്റെ കാമനകൾക്കും അപ്പുറമുള്ള ഒന്നിനെ ദർശിക്കുക എന്നത് തന്നെയാണ്.അതുകൊണ്ട് അവനവന്റെ നഗ്നത പാപമല്ലെന്നും ,നഗ്നതയെ മറ്റൊരാൾ അബദ്ധത്തിൽ കണ്ടു എന്ന് വച്ച് മരിക്കേണ്ടുന്ന യാതൊന്നും അതിലില്ലെന്നും പറഞ്ഞു മനസ്സിലാക്കുകയും എന്നാൽ കരുതലോടെ ആപത്തുകളിൽ പെടാതിരിക്കുവാനുള്ള മാനസിക ശാരീരിക ആരോഗ്യം കൊടുക്കുകയും വേണം. ഓരോ സ്ത്രീയും ധൈര്യമുള്ളവർ ആയിരിക്കട്ടെ ,അതിനായി ഓരോ അച്ഛനും ,ഭർത്താവും ,സഹോദരനും അവൾക്കൊപ്പം ചങ്കൂറ്റത്തോടെ നില്ക്കട്ടെ .അങ്ങനെ ദൃഡമായ കുടുംബവും സുസ്ഥിരമായ രാജ്യവുമുണ്ടാകട്ടെ . ഒരു സ്ത്രീ ആയതിൽ ഞാൻ എന്നും അഭിമാനിക്കുന്നു ,കൂടാതെ എനിക്കൊരു മകൾ ഉള്ളതിൽ അതിലേറെയും .

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !