എവിടെയാണ് ജന്മബന്ധങ്ങളുടെ സൂചിയിൽ കാലം ഓർമ്മകളുടെ നൂല് കോർത്ത് ചിത്രങ്ങൾ തുന്നുന്നത് ? അറിയില്ല .ഇടവിട്ട് പോകുന്ന ഓർമ്മച്ചിത്രങ്ങളിൽ തുന്നൽ വീഴ്ത്തുന്നതും കാലം തന്നെയാണ് .രണ്ടും തമ്മിൽ പച്ചിലയും ഉണക്കിലയും പോലെ വൈജാത്യവും !ഒരു മകരക്കാറ്റിൽ പാറിപ്പോകുന്ന കരിയിലകൾ പോലെ ഓർമ്മകളുടെ ചിതറിത്തെറിക്കൽ !സൗമ്യമായതെല്ലാം പാറിപ്പോകുന്നു ..ചിലപ്പോൾ തിരിച്ചു വരുന്നു ,കൂടുതൽ കനം പിടിച്ചവ പോകാതെ മനസ്സകങ്ങളിൽ തൂങ്ങിക്കിടന്നു കരിപിടിക്കുന്നു നിറം മങ്ങുന്നു .
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !