ഓ നിന്റെ കണ്ണുകൾ എന്നിൽ ചിത്രം വരച്ചപ്പോഴാണ് ഓമനേ ,ഈ ഭൂമിയൊരു സ്വർലോകം പോലെ പൂത്തുലഞ്ഞു പരിമളം വഴിഞ്ഞൊഴുകിയത് ,അതിന്റെ പ്രഭാവലയത്തിൽപ്പെട്ടു ഞാൻ ആടിയുലയുന്നൊരു മന്ദാരപ്പൂവായിപ്പോയി എന്നൊക്കെ എഴുതാൻ എനിക്ക് പറ്റാഞ്ഞിട്ടല്ല .പക്ഷെ അത്തരം എഴുത്തുകളുടെ (പൈങ്കിളി എന്ന് പറയാൻ കാരണം ഈ പ്രയോഗങ്ങൾ പക്ഷെ കൂടുതൽ തരള ഹൃദയങ്ങളോട് ചേർന്ന് നില്ക്കുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കു തോന്നുന്നു ) വൈകാരികതയോട് ചേർന്ന് നില്ക്കാൻ എനിക്കൊരിക്കലും സാധിച്ചിട്ടില്ല .സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ഞാൻ കാണാതെ തിരുകിവയ്ക്കുന്ന പ്രണയലേഖനങ്ങളിൽ ആ പാവപ്പെട്ട കുട്ടിപ്രേമനായകൻ വിവരിച്ചെഴുതുമായിരുന്നു : 'ഓമനേ സായന്തന സൂര്യൻ അങ്ങു പടിഞ്ഞാറ് മായുമ്പോൾ നീ നടന്നു പോകുന്നു ,നിന്റെ മുഖം അസ്തമയ സൂര്യന്റെ പൊൻ വെളിച്ചം തട്ടി മറ്റൊരു സൂര്യകാന്തി പോലെ ..എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ ' ഇത്തരം വിവരണങ്ങൾ എനിക്ക് അസഹനീയവും ഓക്കാനം വരുത്തുന്നതുമായിരുന്നു .അതുകൊണ്ട് തന്നെ പ്രേമനായകൻ അവിടെ ദയനീയമായി പരാജയപ്പെടുന്നു .മറിച്ച്, 'എനിക്കറിയാം നിനക്കെന്നെ ഇഷ്ടമാണെന്ന്' എന്നൊരു അലംഘനീയമായ ഉത്തരത്തിൽപ്പെട്ടു ശ്വാസം മുട്ടിപ്പോയ കൗമാരത്തിലെ ആദ്യ പ്രണയം ഒരു പുഞ്ചിരിയോടെ ഓർത്തെടുക്കാനാകുന്നു .. ഇന്നും എനിക്ക് ഇഷ്ടവും പ്രണയവും വളച്ചൊടിക്കാത്ത സുഗന്ധം പൂശാത്ത നേരെവാ നേരെ പോ പ്രയോഗങ്ങളാണ് .ഒരു പക്ഷെ എന്റെ അക്ഷരങ്ങൾക്ക് മൂർച്ചയാണെന്ന് നിങ്ങൾക്ക് തോന്നുന്നതും ഇതുതന്നെയാകാം .
Sunday, December 22, 2013
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !