ചിത്രകാരാ
നീ വരച്ച ഇലയിൽ നിന്നും
ഇറങ്ങി ഓടി വരികയാണോരുറുംബ്
അതിനെ തേടിപ്പിടിക്കാൻ
കഴിയും മുൻപ്
അതീ മരത്തിന്റെ വേര്ചുറ്റി,
ചുറ്റിച്ചുറ്റി ഓടിപ്പോയല്ലോ.
നീ വരച്ച ഇലയടർന്നു
കാറ്റത്തതാ പാറിപ്പാറി
ദിക്കുതെറ്റി എങ്ങോട്ടോ
പൊട്ടിത്തെറിച്ചു നാട് വിടുന്നു.
ഇഷ്ടമില്ലാത്ത നിറം കൊണ്ട്
നീ മെനഞ്ഞ മരച്ചില്ലകൾ
ഇഷ്ടക്കെടോടെ വലിഞ്ഞുലയുന്നു
ശബ്ദത്തോടെ പൊട്ടിയടരുന്നു.
ചിത്രങ്ങൾക്കും വരയ്ക്കുന്നവനോട്
പ്രണയമുണ്ടെന്നെ,
പിന്നെ ഇഷ്ടങ്ങളും !
ചിത്രകാരനെകാൾ ..ആ ചിത്രത്തിന്റെ മനസ്സ് അറിയുന്ന സുഹൃത്തേ ...നന്നയിട്ടുണ്ട് . ആശംസകൾ . .....
ReplyDelete:) nandi Shankar
ReplyDeleteCould feel what you jot !
ReplyDeleteI request you to plz add the 'subscribe by mail' widget.
ReplyDelete